Home
Mobile

ഇൻഫിനിക്സ് ഹോട്ട് 10 4 ജിബി വേരിയൻറ് പുറത്തിറക്കി, വില 8,999 രൂപ

ഇൻഫിനിക്സ് ഹോട്ട് 10 ന്റെ പുതിയ സ്റ്റോറേജ് വേരിയൻറ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പുതിയ വേരിയന്റിൽ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഉള്ളത്. ഈ ഡിവൈസിന് 8,999 രൂപയാണ് വില. സ്മാർട്ട്‌ഫോൺ 2020 ഒക്ടോബർ 29ന് ഫ്ലിപ്പ്കാർട്ടിലൂടെ വിൽപ്പനയ്ക്ക് എത്തും. പുതുതായി പുറത്തിറങ്ങിയ ഡിവൈസ് മൂൺലൈറ്റ് ജേഡ്, ആംബർ റെഡ്, ഓഷ്യൻ വേവ്, ഒബ്‌സിഡിയൻ ബ്ലാക്ക് എന്നിങ്ങനെ നാല് നിറങ്ങളിൽ ലഭ്യമാകും. ഇ-വാറന്റി ഫീച്ചറുമായിട്ടാണ് ഡിവൈസ് വരുന്നത്.

ഇൻഫിനിക്സ് ഹോട്ട് 10: സവിശേഷതകൾ

ഇൻഫിനിക്സ് ഹോട്ട് 10: സവിശേഷതകൾ

6.78 ഇഞ്ച് ഡിസ്‌പ്ലേയും 91.5 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷ്യോയുമുള്ള ഡിസ്പ്ലെയാണ് ഇൻഫിനിക്സ് ഹോട്ട് 10 സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ഡിസ്പ്ലെ 2.5 ഡി കർവ്ഡ് ഗ്ലാസ് ആണ്. മീഡിയടെക്ഹെലിയോ ജി70 ഒക്ടാ കോർ എസ്ഒസിയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. രണ്ട് നാനോ സിംകാർഡ് സ്ലോട്ടുകൾ ഈ സ്മാർട്ട്ഫോണിൽ ഉണ്ട്. വോൾട്ടി, വോവൈഫൈ സപ്പോർട്ടും ഡിവൈസിൽ കമ്പനി നൽകിയിട്ടുണ്ട്.

64 ജിബി ഇന്റേണൽ സ്റ്റോറേജ്

64 ജിബി ഇന്റേണൽ സ്റ്റോറേജുമായി വരുന്ന ഇൻഫിനിക്സ് ഹോട്ട് 10 സ്മാർട്ട്ഫോണിൽ സ്റ്റോറേജ് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാനുള്ള മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും കമ്പനി നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 10 ബേസ്ഡ് എക്സ്ഒഎസ് 7ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. സുരക്ഷയ്ക്കായി ഡിവൈസിന്റെ പിന്നിൽ ഫിംഗർപ്രിന്റ് സെൻസറും കമ്പനി നൽകിയിട്ടുണ്ട്. 5,200 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. ഈ ബാറ്ററി 23 മണിക്കൂർ വീഡിയോ പ്ലേബാക്ക് സമയം, 31 മണിക്കൂർ ടോക്ക് ടൈം, 66 ദിവസത്തെ സ്റ്റാൻഡ്‌ബൈ സമയം എന്നിവ നൽകുന്നു.

ക്യാമറ

ഇൻഫിനിക്സ് ഹോട്ട് 10 സ്മാർട്ട്ഫോണിന്റെ ക്യാമറ സവിശേഷതകൾ പരിശോധിച്ചാൽ, 16 എംപി എഐ പ്രൈമറി ക്യാമറ ഉൾപ്പെടുന്ന ക്വാഡ് ക്യാമറ സെറ്റപ്പാണ് ഉള്ളത്യ. ഈ ക്യാമറ സെറ്റപ്പിൽ എൽഇഡി ഫ്ലാഷ്‌ലൈറ്റും കമ്പനി നൽകിയിട്ടുണ്ട്. 8 എംപി മാക്രോ ലെൻസും ഈ ക്യാമറ സെറ്റപ്പിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളിങിനുമായി ഡ്യുവൽ സെൽഫി ഫ്ലാഷ്‌ലൈറ്റിനൊപ്പം 8 എംപി എഐ ഡിസ്‌പ്ലേ സെൽഫി ക്യാമറയാണ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്.

6 ജിബി റാം

ഹോട്ട് 10 സ്മാർട്ട്‌ഫോണിന്റെ രണ്ടാമത്തെ സ്റ്റോറേജ് വേരിയന്റാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഹോട്ട് 10 സ്മാർട്ട്‌ഫോൺ പുറത്തിറക്കിയിരുന്നു. ഈ ഡിവൈസിന് 9,999 രൂപയാണ് വില. 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഈ വേരിയന്റിൽ കമ്പനി നൽകിയിട്ടുണ്ട്.

 ഓഡിയോ സിസ്റ്റം

16 എംപി, 2 എംപി, 2 എംപി, ലോ-ലൈറ്റ് സെൻസർ എന്നിവ അടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസിന്റെ സവിശേഷത. 5,200 mAh ബാറ്ററിയും 18W ചാർജർ പവർ മാരത്തൺ സാങ്കേതികവിദ്യയും ഈ ഡിവൈസിൽ ഉണ്ട്. ഡിടിഎസ്-എച്ച്ഡി സറൗണ്ട് സൗണ്ട് ഓഡിയോ സിസ്റ്റമാണ് ഡിവൈസിന്റ മറ്റൊരു സവിശേഷത. മികച്ച ക്വാളിറ്റിയുള്ള ഓഡിയോ ഈ ഡിവൈസ് നൽകുന്നു.

Best Mobiles in India

English summary
The new storage variant of the Infinix Hot 10 has been launched in the Indian market. The new variant has 4GB of RAM and 64GB of storage.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X