ഇൻഫിനിക്സ് ഹോട്ട് 10 സ്മാർട്ട്‌ഫോണിന്റെ 4 ജിബി വേരിയന്റ് ഇന്ന് വിപണിയിലെത്തും

|

ഇതിനകം ഇന്ത്യൻ വിപണിയിൽ ജനപ്രീതി നേടിയ ഇൻഫിനിക്സ് ഹോട്ട് 10 സ്മാർട്ട്ഫോണിന്റെ പുതിയ സ്റ്റോറേജ് വേരിയന്റ് ഇന്ന് പുറത്തിറങ്ങും. 4 ജി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റാണ് ഇന്ന് പുറത്തിറക്കുന്നത്. ഡിവൈസിന്റെ നേരത്തെ പുറത്തിറങ്ങിയ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 9,999 രൂപയാണ് വില. ഇതിലും കുറഞ്ഞ വിലയിലായിരിക്കും പുതിയ മോഡൽ പുറത്തിറങ്ങുക എന്നത് കൊണ്ട് തന്നെ ഈ ഡിവൈസിന് പ്രാധാന്യം ഏറെയാണ്.

ഇൻഫിനിക്സ് ഹോട്ട് 10: സവിശേഷതകൾ

ഇൻഫിനിക്സ് ഹോട്ട് 10: സവിശേഷതകൾ

6.78 ഇഞ്ച് ഫുൾ വ്യൂ-ഒ ഡിസ്‌പ്ലേയാണ് ഇൻഫിനിക്സ് ഹോട്ട് 10 സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയിൽ എച്ച്ഡി+ 1640 x 720 റെസല്യൂഷനാണ് ഉള്ളത്. ഡിസ്പ്ലെയുടെ മുകളിൽ ഇടത് കോണിലായി ഒരു നോച്ചും നൽകിയിട്ടുണ്ട്. ഡിസ്പ്ലെയിലെ ഈ നോച്ചിൽ 8 എംപി സെൽഫി ക്യാമറയും ഫ്ലാഷും നൽകിയിട്ടുണ്ട്. 6 ജിബി റാമും 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹീലിയോ ജി70 പ്രോസസറാണ്.

കൂടുതൽ വായിക്കുക: 5,499 രൂപയ്ക്ക് തകർപ്പനൊരു ബജറ്റ് ഫോൺ, ജിയോണി എഫ്8 ഇന്ത്യൻ വിപണിയിലെത്തികൂടുതൽ വായിക്കുക: 5,499 രൂപയ്ക്ക് തകർപ്പനൊരു ബജറ്റ് ഫോൺ, ജിയോണി എഫ്8 ഇന്ത്യൻ വിപണിയിലെത്തി

ക്യാമറ

ഇൻഫിനിക്സ് ഹോട്ട് 10 സ്മാർട്ട്ഫോണിൽ 16 എംപി പ്രൈമറി ഷൂട്ടർ, 2 എംപി ഡെപ്ത് സെൻസർ, 2 എംപി മാക്രോ ഷൂട്ടർ, ലോ ലൈറ്റ് സെൻസർ എന്നിവയടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. ഈ സ്മാർട്ട്ഫോണിന്റെ പിൻവശത്ത് ക്യാമറകൾക്കൊപ്പം ഒരു എൽഇഡി ഫ്ലാഷും ഉണ്ട്. ഈ ക്യാമറ സെറ്റപ്പ് ചതുരാകൃതിയിലാണ് നൽകിയിട്ടുള്ളത്. സൂപ്പർ നൈറ്റ് മോഡ്, എആർ അനിമോജി തുടങ്ങി നിരവധി സവിശേഷതകളും ഈ ക്യാമറ സെറ്റപ്പിലുണ്ട്.

ബാറ്ററി

ഇൻഫിനിക്സ് ഹോട്ട് 10 സ്മാർട്ട്ഫോണിന്റെ പിന്നിൽ ഫിംഗർപ്രിന്റ് സെൻസർ ആകർഷകമായ ഫിനിഷിങ് എന്നിവയും കമ്പനി കൊടുത്തിട്ടുണ്ട്. ഡിവൈസിലെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഉണ്ട്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,200 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിന്റെ മറ്റൊരു സവിശേഷത. ആൻഡ്രോയിഡ് 10 ബേസ്ഡ് XOS 7.0ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഡിവൈസിൽ പ്രത്യേക ഓഡിയോ ജാക്കും ഉണ്ട്.

കൂടുതൽ വായിക്കുക: ജിംബൽ ക്യാമറയുമായി വിവോ എക്സ്51 5ജി അവതരിപ്പിച്ചു: വില, സവിശേഷതകൾകൂടുതൽ വായിക്കുക: ജിംബൽ ക്യാമറയുമായി വിവോ എക്സ്51 5ജി അവതരിപ്പിച്ചു: വില, സവിശേഷതകൾ

ബജറ്റ്

10,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്‌ഫോൺ എന്ന നിലയിൽ വിപണിയിൽ ഏറെ ശ്രദ്ധ നേടുന്ന സ്മാർട്ട്ഫോണാണ് ഇൻഫിനിക്സ് ഹോട്ട് 10. ഈ സ്മാർട്ട്ഫോണിൽ ആകർഷകമായ സവിശേഷതകളാണ് കമ്പനി നൽകിയിട്ടുള്ളത്. പുതിയ വേരിയന്റിലും സവിശേഷതകളിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിരിക്കില്ല എന്നത് കൊണ്ട് വില കുറഞ്ഞ ഏറ്റവും മികച്ച സ്മാർട്ട്ഫോണായി ഡിവൈസിന്റെ 4ജിബി വേരിയന്റ് മാറുമെന്ന് ഉറപ്പാണ്. ഇന്ത്യൻ വിപണിയിൽ നേട്ടമുണ്ടാക്കാൻ ഡിവൈസിന് സാധിക്കും.

Best Mobiles in India

English summary
The new storage variant of the Infinix Hot 10 smartphone will be launched today. The variant with 4G RAM and 64GB storage will be launched today.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X