ഇൻഫിനിക്സ് ഹോട്ട് 10 സ്മാർട്ട്ഫോണിന്റെ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്; വില, സവിശേഷതകൾ
ഇൻഫിനിക്സ് ഹോട്ട് സീരീസിന് കീഴിലുള്ള ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഇൻഫിനിക്സ് ഹോട്ട് 10ന്റെ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് നടക്കും. ഫ്ലിപ്പ്കാർട്ട് വഴി ഉച്ചയക്ക് 12 മണിക്കാണ് ഡിവൈസിന്റെ വിൽപ്പന നടക്കുന്നത്. ബജറ്റ് സ്മാർട്ട്ഫോണായിട്ടാണ് ഈ ഡിവൈസ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. മീഡിയടെക് ഹീലിയോ ജി70, 6.78 ഇഞ്ച് ഫുൾ വ്യൂ ഡിസ്പ്ലേ, ക്വാഡ് ക്യാമറ സെറ്റപ്പ് എന്നിവയാണ് ഡിവൈസിന്റെ പ്രധാന സവിശേഷതകൾ.

വിലയും ലഭ്യതയും
ഇൻഫിനിക്സ് ഹോട്ട് 10 സ്മാർട്ട്ഫോൺ 6 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള ഒറ്റ വേരിയന്റിൽ മാത്രമാണ് ലഭ്യമാവുക. ഈ വേരിയന്റിന് 9,999 രൂപയാണ് വില. ഒബ്‌സിഡിയൻ ബ്ലാക്ക്, ആംബർ റെഡ്, മൂൺലൈറ്റ് ജേഡ്, ഓഷ്യൻ വേവ് എന്നീ കളർ ഓപ്ഷനുകളിൽ ഡിവൈസ് ലഭ്യമാകും. ഫ്ലിപ്പ്കാർട്ടിലൂടെയാണ് സെയിൽ നടക്കുന്നത്.

ഇൻഫിനിക്സ് ഹോട്ട് 10: സവിശേഷതകൾ
എച്ച്ഡി+ 1640 x 720 റെസല്യൂഷനോടുകൂടിയ 6.78 ഇഞ്ച് ഫുൾ വ്യൂ-ഒ ഡിസ്‌പ്ലേയാണ് ഇൻഫിനിക്സ് ഹോട്ട് 10 സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയുടെ മുകളിൽ ഇടത് കോണിലായി ഒരു നോച്ചും നൽകിയിട്ടുണ്ട്. ഡിസ്പ്ലെയിലെ ഈ നോച്ചിൽ 8 എംപി സെൽഫി ക്യാമറയും ഫ്ലാഷും നൽകിയിട്ടുണ്ട്. 6 ജിബി റാമും 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹീലിയോ ജി70 പ്രോസസറാണ്.

ഇൻഫിനിക്സ് ഹോട്ട് 10 സ്മാർട്ട്ഫോണിൽ 16 എംപി പ്രൈമറി ഷൂട്ടർ, 2 എംപി ഡെപ്ത് സെൻസർ, 2 എംപി മാക്രോ ഷൂട്ടർ, ലോ ലൈറ്റ് സെൻസർ എന്നിവയടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. ഈ സ്മാർട്ട്ഫോണിന്റെ പിൻവശത്ത് ക്യാമറകൾക്കൊപ്പം ഒരു എൽഇഡി ഫ്ലാഷും ഉണ്ട്. ഈ ക്യാമറ സെറ്റപ്പ് ചതുരാകൃതിയിലാണ് നൽകിയിട്ടുള്ളത്. സൂപ്പർ നൈറ്റ് മോഡ്, എആർ അനിമോജി തുടങ്ങി നിരവധി സവിശേഷതകളും ഈ ക്യാമറ സെറ്റപ്പിലുണ്ട്.

ഇൻഫിനിക്സ് ഹോട്ട് 10 സ്മാർട്ട്ഫോണിന്റെ പിന്നിൽ ഫിംഗർപ്രിന്റ് സെൻസർ ആകർഷകമായ ഫിനിഷിങ് എന്നിവയും കമ്പനി കൊടുത്തിട്ടുണ്ട്. ഡിവൈസിലെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഉണ്ട്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,200 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിന്റെ മറ്റൊരു സവിശേഷത. ആൻഡ്രോയിഡ് 10 ബേസ്ഡ് XOS 7.0ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഡിവൈസിൽ പ്രത്യേക ഓഡിയോ ജാക്കും ഉണ്ട്.

10,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്‌ഫോൺ എന്ന നിലയിൽ വിപണിയിൽ ഏറെ ശ്രദ്ധ നേടുന്ന സ്മാർട്ട്ഫോണാണ് ഇൻഫിനിക്സ് ഹോട്ട് 10. ഈ സ്മാർട്ട്ഫോണിൽ ആകർഷകമായ സവിശേഷതകളാണ് കമ്പനി നൽകിയിട്ടുള്ളത്. ഇന്ത്യയിലെ ബജറ്റ് സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ പ്രധാനപ്പെട്ട ആവശ്യങ്ങളെല്ലാം നിറവേറ്റുന്ന ഡിവൈസാണ് എന്നതിനാപ്പം ഈ ഡിവൈസ് മറ്റ് കമ്പനികളോട് കടുത്ത മത്സരം കാഴ്ച്ചവയ്ക്കുകയും ചെയ്യുന്നു.


Click it and Unblock the Notifications








