Home
Mobile

ഇൻഫിനിക്സ് ഹോട്ട് 10 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വില, സവിശേഷതകൾ

ഇൻഫിനിക്സ് അതിന്റെ ഹോട്ട് സീരീസിന് കീഴിൽ ഒരു പുതിയൊരു സ്മാർട്ട്ഫോൺ കൂടി പുറത്തിറക്കി. പുതിയ ഇൻഫിനിക്സ് ഹോട്ട് 10 ബജറ്റ് സ്മാർട്ട്ഫോണായിട്ടാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 10,000 രൂപയിൽ താഴെ വിലയുള്ള ഡിവൈസുകളുടെ നിരയിലെ ഈ പുതിയ സ്മാർട്ട്ഫോണിൽ മീഡിയടെക് ഹീലിയോ ജി70, 6.78 ഇഞ്ച് ഫുൾ വ്യൂ ഡിസ്പ്ലേ എന്നിവയുണ്ട്. ഡിവൈസിന്റെ വിൽപ്പന അടുത്ത ആഴ്ച്ചമുതൽ ആംരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.

ഇൻഫിനിക്സ് ഹോട്ട് 10: വിലയും ലഭ്യതയും

ഇൻഫിനിക്സ് ഹോട്ട് 10: വിലയും ലഭ്യതയും

ഇൻഫിനിക്സ് ഹോട്ട് 10 സ്മാർട്ട്ഫോൺ ഒറ്റ വേരിയന്റിൽ മാത്രമാണ് ലഭ്യമാവുക. 6 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജുമാണ് ഈ വേരിയന്റിൽ ഉള്ളത്. ഇതിന്റെ വില 9,999 രൂപയാണ്. ഒബ്‌സിഡിയൻ ബ്ലാക്ക്, ആംബർ റെഡ്, മൂൺലൈറ്റ് ജേഡ്, ഓഷ്യൻ വേവ് എന്നീ കളർ ഓപ്ഷനുകളിൽ ഡിവൈസ് ലഭ്യമാകും. ഫ്ലിപ്പ്കാർട്ടിലൂടെ മാത്രമായിരിക്കും ആദ്യഘട്ടത്തിൽ ഈ ഡിവൈസ് വിൽപ്പനയ്ക്ക് എത്തുന്നത്. ഒക്ടോബർ 16നാണ് ഡിവൈസിന്റെ ആദ്യ വിൽപ്പന ആരംഭിക്കുന്നത്.

ഇൻഫിനിക്സ് ഹോട്ട് 10: സവിശേഷതകൾ

ഇൻഫിനിക്സ് ഹോട്ട് 10: സവിശേഷതകൾ

10,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്‌ഫോൺ എന്ന നിലയിൽ മികച്ച സവിശേഷതകളുമായിട്ടാണ് ഇൻഫിനിക്സ് ഹോട്ട് 10 സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. എച്ച്ഡി+ 1640 x 720 റെസല്യൂഷനോടുകൂടിയ 6.78 ഇഞ്ച് ഫുൾ വ്യൂ-ഒ ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉള്ളത്. ഈ ഡിസ്പ്ലെയുടെ മുകളിൽ ഇടത് കോണിലായി ഒരു പഞ്ച്-ഹോൾ നോച്ചും ഉണ്ട്. 6 ജിബി റാമും 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹീലിയോ ജി70 പ്രോസസറാണ്.

ക്യാമറ

ഡിസ്പ്ലെയിലെ നോച്ചിൽ 8 എംപി സെൽഫി ക്യാമറയും ഡ്യൂവൽ-എൽഇഡി ഫ്ലാഷും നൽകിയിട്ടുണ്ട്. 16 എംപി പ്രൈമറി ഷൂട്ടർ, 2 എംപി ഡെപ്ത് സെൻസർ, 2 എംപി മാക്രോ ഷൂട്ടർ, ലോ ലൈറ്റ് സെൻസർ എന്നിവയടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പാണ് ഈ സ്മാർട്ട്ഫോണിന്റെ പിൻവശത്ത് നൽകിയിട്ടുള്ളത്. ഈ ക്യാമറകൾ ഒരു എൽഇഡി ഫ്ലാഷിനൊപ്പം ചതുരാകൃതിയിലുള്ള മൊഡ്യൂളിലാണ് നൽകിയിട്ടുള്ളത്. സൂപ്പർ നൈറ്റ് മോഡ്, എആർ അനിമോജി തുടങ്ങി നിരവധി സവിശേഷതകളും ഈ ക്യാമറ സെറ്റപ്പിൽ കമ്പനി നൽകിയിട്ടുണ്ട്.

ഫിംഗർപ്രിന്റ് സെൻസർ

സ്മാർട്ട്ഫോണിന്റെ പിൻ പാനലിൽ ഫിംഗർപ്രിന്റ് സെൻസർ ആകർഷകമായ ഫിനിഷിങും നൽകിയിട്ടുണ്ട്. ഡിവൈസിലെ സ്റ്റോറേജ് ഒരു പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ടുവഴി എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഇൻഫിനിക്സ് നൽകിയിട്ടുണ്ട്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,200 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്‌ഫോണിലുള്ളത്. ആൻഡ്രോയിഡ് 10 ബേസ്ഡ് XOS 7.0ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഡിവൈസിൽ പ്രത്യേക ഓഡിയോ ജാക്കും കമ്പനി നൽകിയിട്ടുണ്ട്.

ബജറ്റ് സ്മാർട്ട്ഫോൺ

ഇൻഫിനിക്സ് ബജറ്റ് വിഭാഗത്തിൽ മികച്ച സവിശേഷതകളുള്ള നിരവധി ഡിവൈസുകൾ പുറത്തിറക്കിയിട്ടുണ്ട്. കുറഞ്ഞ വിലയും മികച്ച സവിശേഷതകളും കൊണ്ട് ബജറ്റ് വിഭാഗത്തിൽ ആധിപത്യം നേടാൻ ഇൻഫിനിക്സ് ശ്രമിക്കുമ്പോൾ തന്നെ മറ്റ് പല ബ്രാന്റുകളും സമാനമായ ഡിവൈസുകൾ പുറത്തിറക്കി കടുത്ത മത്സരം നൽകുന്നുണ്ട്. ഇന്ത്യയിലെ ബജറ്റ് സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ പ്രധാനപ്പെട്ട ആവശ്യങ്ങളെല്ലാം സാധിക്കുന്ന വിധത്തിലാണ് ഇൻഫിനിക്സ് പുതിയ ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്.

Best Mobiles in India

English summary
Infinix has launched a new smartphone under its Hot Series. The new Infinix Hot 10 is a budget smartphone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X