ഇൻഫിനിക്സ് ഹോട്ട് 10ഐ പുറത്തിറങ്ങുക മീഡിയടെക് ഹീലിയോ എ20 ചിപ്പ്സെറ്റിന്റെ കരുത്തുമായി

|

ഇൻഫിനിക്സ് അതിന്റെ ഹോട്ട് സീരീസിലേക്ക് ഒരു പുതിയ ഡിവൈസ് കൂട്ടിച്ചേർക്കാനുള്ള തയ്യാറെടുപ്പിലാണ്. ഈ ഡിവൈസിന്റെ പേര് ഹോട്ട് 10ഐ എന്നായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഹാൻഡ്‌സെറ്റ് അടുത്തിടെ ഗൂഗിൾ പ്ലേ കൺസോൾ ലിസ്റ്റിങിൽ കണ്ടെത്തിയിരുന്നു. ഈ ലിസ്റ്റിങ് ഡിവൈസിന്റെ ചില സവിശേഷതകളും വെളിപ്പെടുത്തിയിട്ടുണ്ട്. ഫോൺ ഇതിനകം ഇന്തോനേഷ്യൻ ടെലികോം സർട്ടിഫിക്കേഷൻ വെബ്സൈറ്റിലും ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഡിവൈസിന്റെ മറ്റ് വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

ഇൻഫിനിക്സ് ഹോട്ട് 10ഐ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഇൻഫിനിക്സ് ഹോട്ട് 10ഐ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഇൻഫിനിക്സ്-എക്സ് 658 ബി എന്ന മോഡൽ നമ്പറിലാണ് ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഗൂഗിൾ പ്ലേ കൺസോൾ ലിസ്റ്റിങ് അനുസരിച്ച് സ്മാർട്ട്ഫോൺ സെൽഫി ക്യാമറയ്‌ക്കായി ഒരു പഞ്ച്-ഹോൾ കട്ടൌട്ടുമായിട്ടായിരിക്കും പുറത്തിറങ്ങുന്നത്. 720 x 1600 പിക്‌സൽ റെസല്യൂഷൻ ഡിസ്‌പ്ലേയും 320 പിക്‌സൽ സ്‌ക്രീൻ ഡെൻസിറ്റിയും ഈ ഡിവൈസിന് ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ വായിക്കുക: ആപ്പിൾ ഐഫോൺ 13 പുറത്തിറങ്ങുക കിടിലൻ ഫീച്ചറുകളുമായികൂടുതൽ വായിക്കുക: ആപ്പിൾ ഐഫോൺ 13 പുറത്തിറങ്ങുക കിടിലൻ ഫീച്ചറുകളുമായി

മീഡിയടെക്

2 ജിബി റാമുമായി ജോടിയാക്കുന്ന മീഡിയടെക് ഹീലിയോ എ20 പ്രോസസറായിരിക്കും സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നതെന്നാണ് റിപ്പോർട്ടുകൾ. ആൻഡ്രോയിഡ് 11 ഒ.എസിലായിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഇൻഫിനിക്സ് ഹോട്ട് 10ഐയുടെ ക്യാമറ, ബാറ്ററി, മറ്റ് വിശദാംശങ്ങൾ എന്നിവ ഇപ്പോഴും വ്യക്തമല്ല. വിവിധ സർ‌ട്ടിഫിക്കേഷൻ വെബ്സൈറ്റുകളിൽ ഈ ഡിവൈസ് ഇതിനകം പ്രത്യക്ഷപ്പെട്ട് തുടങ്ങിയതിനാൽ അധികം വൈകാതെ തന്നെ കൂടുതൽ വിവരങ്ങൾ പുറത്ത് വരും.

നോട്ട് 10 പ്രോ

ഇൻഫിനിക്സിന്റെ പുറത്തിറങ്ങാൻ പോകുന്ന ഡിവൈസുകളുടെ നിരയിലുള്ള മറ്റൊരു സ്മാർട്ട്ഫോണാണ് നോട്ട് 10 പ്രോ. നോട്ട് 10 പ്രോയുടെ എല്ലാ സവിശേഷതയും റീട്ടെയിൽ ബോക്സ് വഴി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.9 ഇഞ്ച് പഞ്ച്-ഹോൾ ഡിസ്‌പ്ലേയായിരിക്കും ഈ ഡിവൈസിൽ ഉണ്ടാവുകയെന്നാണ് റിപ്പോർട്ടുകൾ. മീഡിയടെക് ഹീലിയോ ജി85 എസ്ഒസി ഈ ഡിവൈസിന് കരുത്ത് നൽകുമെന്നും ഡിവൈസിൽ 8 ജിബി റാം, 256 ജിബി നേറ്റീവ് സ്റ്റോറേജ് എന്നിവ ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം42 5ജി, ഗാലക്‌സി എ42 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തുന്നുകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം42 5ജി, ഗാലക്‌സി എ42 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തുന്നു

മീഡിയടെക് ഹീലിയോ ജി90ടി

മീഡിയടെക് ഹീലിയോ ജി90ടി എസ്ഒസിയുമായിട്ടായിരിക്കും ഈ ഡിവൈസ് പുറത്തിറങ്ങുക എന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ട്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്. 33W ഫാസ്റ്റ് ചാർജിങും നൽകും. ആൻഡ്രോയിഡ് 11 ഒഎസിൽ പ്രവർത്തിക്കുന്ന ഡിവൈസിൽ ഫോട്ടോഗ്രാഫിക്കായി 64 എംപി പ്രൈമറി ലെൻസാണ് ഉള്ളത്. ഡിവൈസിന്റെ പിൻഭാഗത്ത് ക്വാഡ് ക്യാമറ മൊഡ്യൂളും ഉണ്ട്. ഡിവൈസിന്റെ മുൻവശത്ത് 16 എംപി ക്യാമറയാണ് ഉള്ളത്. ഡിവൈസിന്റെ സവിശേഷതകൾ കണക്കിലെടുക്കുമ്പോൾ ഇത് മിഡ് റേഞ്ച് വിലവിഭാഗത്തിൽ ആയിരിക്കും ഉൾപ്പെടുന്നത്.

Best Mobiles in India

English summary
Infinix is preparing to add a new device to its Hot Series. It is reported that the name of this device will be Hot 10i.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X