Home
Mobile

കിടിലൻ സവിശേഷതകളുമായി ഇൻഫിനിക്സ് ഹോട്ട് 10ടി സ്മാർട്ട്ഫോൺ പുറത്തിറങ്ങി: വില, സവിശേഷതകൾ

ഇൻഫിനിക്സിന്റെ ജനപ്രീയ സീരിസായ ഹോട്ട് 10 നിരയിലേക്ക് പുതിയൊരു സ്മാർട്ട്ഫോൺ കൂടി പുറത്തിറക്കിയിരിക്കുയാണ് കമ്പനി. ഹോങ്കോംഗ് ആസ്ഥാനമായുള്ള കമ്പനി കെനിയയിലാണ് ഈ ഡിവൈസ് ലോഞ്ച് ചെയ്തത്. ഈ സീരിസിൽ ഇൻഫിനിക്സ് നേരത്തെ ഇന്ത്യൻ വിപണിയിലേക്ക് ഹോട്ട് 10 പ്ലേ പുറത്തിറക്കിയിരുന്നു. മറ്റ് പല രാജ്യങ്ങളിലും ഹോട്ട് 10എസ് എന്ന പേരിലാണ് കമ്പനി ഡിവൈസ് അവതരിപ്പിച്ചത്. ഈ സീരിസിലെ തന്നെ ഇൻഫിനിക്സ് നോട്ട് 10 പ്രോ അധികം വൈകാതെ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.

ഇൻഫിനിക്സ് ഹോട്ട് 10ടി

ഇൻഫിനിക്സ് ഹോട്ട് 10ടി കെനിയയിലാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഈ മോഡൽ ഇന്ത്യയിൽ എത്തുമോ എന്ന കാര്യം വ്യക്തമല്ല. മീഡിയടെക് ഹെലിയോ ജി70 എസ്ഒസി, ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് എന്നീ സവിശേഷതകളോടെ ആണ് ഈ സ്മാർട്ട്‌ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഇതുവരെ ഇൻഫിനിക്സ് എല്ലാ സ്മാർട്ട്‌ഫോണുകളും ബജറ്റ്, മിഡ് റേഞ്ച് വിഭാഗത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇൻഫിനിക്‌സ് ഇതുവരെ പ്രീമിയം ഡിവൈസ് പുറത്തിറക്കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഇൻഫിനിക്സ് ഹോട്ട് 10ടി: വിലയും ലഭ്യതയും

ഇൻഫിനിക്സ് ഹോട്ട് 10ടി: വിലയും ലഭ്യതയും

രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ഇൻഫിനിക്സ് ഹോട്ട് 10ടി പുറത്തിറക്കിയിരിക്കുന്നത്. 4 ജിബി + 64 ജിബി മോഡലിന് കെഇഎസ് 15,499 (ഏകദേശം 10,700 രൂപ) ആണ് വില. 4 ജിബി + 128 ജിബി വേരിയന്റിന് കെഇഎസ് 17,499 (ഏകദേശം 12,000 രൂപ) ആണ് വില. ഈ ഡിവൈസ് കെനിയൻ വിപണിയിൽ ലഭ്യമാകും. ബ്ലാക്ക്, ഹാർട്ട് ഓഫ് ഓഷ്യൻ, മൊറാണ്ടി ഗ്രീൻ, പർപ്പിൾ എന്നീ കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും. ഇന്ത്യയിലും മറ്റ് വിപണികളിലും സ്മാർട്ട്ഫോൺ വിപണിയിലെത്തിക്കുന്ന കാര്യം ഇൻഫിനിക്സ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയിൽ എത്തുമെങ്കിൽ തന്നെ ഈ ഡിവൈസിന് 10,000 രൂപയിൽ താഴെയാകും വില.

ഇൻഫിനിക്സ് ഹോട്ട് 10ടി: സവിശേഷതകൾ

ഇൻഫിനിക്സ് ഹോട്ട് 10ടി: സവിശേഷതകൾ

ഇൻഫിനിക്സ് ഹോട്ട് 10ടി സ്മാർട്ട്ഫോണിൽ 720x1,640 പിക്‌സൽ റെസല്യൂഷനും 20.5: 9 അസ്പാക്ട് റേഷിയോവും ഉള്ള 6.82 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. 90hz റിഫ്രഷ് റേറ്റും ഈ ഡിസ്പ്ലെയിൽ ഉണ്ട്. ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി70 എസ്ഒസിയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. 4 ജിബി വരെ റാമുള്ള ഡിവൈസിൽ ആൻഡ്രോയിഡ് 11 ബേസ്ഡ് എക്സ്ഒഎസ് 7.6 ഒഎസ് ആണ് ഉള്ളത്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഇൻഫിനിക്സ് നൽകിയിട്ടുള്ളത്. ഡിടിഎസ് ഓഡിയോ സപ്പോർട്ടും ഈ സ്മാർട്ട്ഫോണിൽ ഉണ്ട്.

ക്യാമറ

ഇൻഫിനിക്സ് ഹോട്ട് 10ടിയിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ സെക്കൻഡറി സെൻസർ, എഐ ലെൻസ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഉള്ളത്. എൽഇഡി ഫ്ലാഷും ഈ സ്മാർട്ട്ഫോണിൽ ഉണ്ട്. മുൻവശത്ത്,സെൽഫികൾക്കായി 8 മെഗാപിക്സൽ സെൻസറും ഉണ്ട്. 5000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്‌ഫോണിൽ നൽകിയിട്ടുള്ളത്. കണക്റ്റിവിറ്റി ഓപ്ഷനുകളായ 4ജി എൽടിഇ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, എഫ്എം റേഡിയോ, മൈക്രോ-യുഎസ്ബി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയും നൽകിയിട്ടുണ്ട്.

Best Mobiles in India

English summary
Infinix has launched a new smartphone in the popular Hot 10 series. The Infinix Hot 10T has been launched in Kenya.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X