ഇൻഫിനിക്സ് ഹോട്ട് 11 ഏപ്രിൽ 15ന് ഇന്ത്യൻ വിപണിയിലെത്തും; വിലയും ഫീച്ചറുകളും

|

ഇൻഫിനിക്സ് ഹോട്ട് 11 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തുന്നു. ഈ ഡിവൈസ് ഏപ്രിൽ 15ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. നേരത്തെ കമ്പനി ഈ ഡിവൈസിന്റെ പിൻ ഭാഗത്തെ ഡിസൈൻ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി ഡിവൈസിന്റെ പ്രധാന സവിശേഷതകളും പൂർണ്ണമായ ഡിസൈനും വെളിപ്പെടുത്തിയിരിക്കുകയാണ്. ഫ്ലിപ്പ്കാർട്ട് വഴിയാണ് ഈ ഡിവൈസിന്റെ വിവരങ്ങൾ ഇൻഫിനിക്സ് പുറത്ത് വിട്ടത്.

ഇൻഫിനിക്സ് ഹോട്ട് 11 ലോഞ്ച്

ഇൻഫിനിക്സ് ഹോട്ട് 11 ലോഞ്ച്

ഇൻഫിനിക്സ് ഹോട്ട് 11 സ്മാർട്ട്ഫോണിന്റെ ലോഞ്ചിന് വേണ്ടിയുള്ള ഫ്ലിപ്പ്കാർട്ടിലെ പ്രത്യേകം മൈക്രോസൈറ്റിലാണ് തിയ്യതി അടക്കമുള്ള വിവരങ്ങൾ നൽകിയിട്ടുള്ളത്.ഈ മൈക്രോസൈറ്റ് അനുസരിച്ച് ഏപ്രിൽ 15ന് ഇൻഫിനിക്സ് ഹോട്ട് 11 ഇന്ത്യയിൽ അവതരിപ്പിക്കും. ഈ ഡിവൈസ് അവതരിപ്പിക്കാനായി ബ്രാൻഡ് പ്രത്യേക ലോഞ്ച് ഇവന്റും ഹോസ്റ്റ് ചെയ്യുന്നില്ലെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഇതിന് പകരം ഡിവൈസ് ഇ-കൊമേഴ്‌സ് സൈറ്റിൽ ലിസ്റ്റ് ചെയ്യപ്പെടും. വിൽപ്പന തീയതി ലോഞ്ച് ദിവസമായിരിക്കും വെളിപ്പെടുത്തുന്നത്.

ഇൻഫിനിക്സ് ഹോട്ട് 11: ഡിസൈൻ
 

ഇൻഫിനിക്സ് ഹോട്ട് 11: ഡിസൈൻ

ഇൻഫിനിക്സ് ഹോട്ട് 11 സ്മാർട്ട്ഫോണിന്റെ ഡിസൈൻ ആകർഷകമാണ്. വൃത്താകൃതിയിലുള്ള അരികുകൾക്കൊപ്പം ഹോളോഗ്രാഫിക് ഡിസൈനും ഫോണിന് ഉണ്ട്. പിൻ പാനലിൽ മാജിക് ട്രയൽ പാറ്റേൺ ഫീച്ചർ ചെയ്യുന്നതായി പുറത്ത് വന്ന ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നു. ഡ്യുവൽ ക്യാമറ സെൻസറുകളും എൽഇഡി ഫ്ലാഷും സ്ഥാപിക്കാനായി പിൻ പാനലിൽ ഒരു ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളും നൽകിയിട്ടുണ്ട്. മുൻ‌വശത്ത്, സെൽഫി ക്യാമറ സെൻസർ കൊടുത്തിരിക്കുന്നത് ഒരു പഞ്ച്-ഹോൾ കട്ട്ഔട്ടിലാണ്.

റിയൽമി ജിടി 2 പ്രോ vs സാംസങ് ഗാലക്സി എസ്22 vs വൺപ്ലസ് 10 പ്രോ 5ജി; ഫ്ലാഗ്ഷിപ്പ് സെഗ്മെന്റിലെ സൂപ്പർ പോരാട്ടംറിയൽമി ജിടി 2 പ്രോ vs സാംസങ് ഗാലക്സി എസ്22 vs വൺപ്ലസ് 10 പ്രോ 5ജി; ഫ്ലാഗ്ഷിപ്പ് സെഗ്മെന്റിലെ സൂപ്പർ പോരാട്ടം

ഫിംഗർപ്രിന്റ് സ്കാനർ

ഇൻഫിനിക്സ് ഹോട്ട് 11 സ്മാർട്ട്ഫോണിന്റെ വലത് വശത്ത് ഫിംഗർപ്രിന്റ് സ്കാനറും വോളിയം റോക്കറും നൽകിയിട്ടുണ്ട്. ഡിവൈസിന്റെ ഇടതുവശത്ത് ഒരു സിം ട്രേയും ഉണ്ടായിരിക്കും. മുകളിലെ അറ്റത്ത് 3.5 എംഎം ഓഡിയോ ജാക്ക് നൽകും. അറോറ ഗ്രീൻ, പോളാർ ബ്ലാക്ക്, സൺസെറ്റ് ഗോൾഡ് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ഇൻഫിനിക്സ് ഹോട്ട് 11 സ്മാർട്ട്ഫോൺ ലഭ്യമാകും. ഡിസൈനിൽ തന്നെ ഈ ഡിവൈസ് ഉപയോക്താക്കളെ ആകർഷിക്കുമെന്ന് ഉറപ്പാണ്.

ഇൻഫിനിക്സ് ഹോട്ട് 11:  പ്രധാന സവിശേഷതകൾ

ഇൻഫിനിക്സ് ഹോട്ട് 11: പ്രധാന സവിശേഷതകൾ

ഇൻഫിനിക്സ് ഹോട്ട് 11 സ്മാർട്ട്ഫോണിൽ ഫുൾ എച്ച്ഡി+ റെസല്യൂഷൻ ഡിസ്പ്ലെയായിരിക്കും ഉണ്ടാവുക. ഈ ഡിസ്പ്ലെയ്ക്ക് 550 നിറ്റ്സ് ബ്രൈറ്റ്നസും 114 ശതമാനം എസ്ആർജിബി കളർ ഗാമറ്റും ഉണ്ടായിരിക്കും. ഈ 6.67 ഇഞ്ച് ഡിസ്പ്ലെയ്ക്ക്, 89.5 ശതമാനം സ്‌ക്രീൻ ടു ബോഡി റേഷിയോ ആണ് ഉള്ളത്. 90Hz റിഫ്രഷ് റേറ്റ് ഉണ്ടായിരിക്കുമെന്നും സൂചനകൾ ഉണ്ട്. ഫോണിൽ 5,000 mAh ബാറ്ററി യൂണിറ്റ് ഉണ്ടാകുമെന്നും ഫ്ലിപ്പ്കാർട്ട് ലിസ്റ്റിങിൽ സ്ഥിരീകരിക്കുന്നു. ചാർജിങ് വേഗതയെക്കുറിച്ച് ഈ ലിസ്റ്റിങിൽ വിവരങ്ങളൊന്നും നൽകിയിട്ടില്ല. നേരത്തെ പുറത്ത് വന്ന ലീക്ക് റിപ്പോർട്ടുകളിലും മറ്റും ഫോണിൽ 18W ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യ സപ്പോർട്ട് ചെയ്യുമെന്ന സൂചനകൾ ഉണ്ടായിരുന്നു.

ബാറ്ററി

ഇൻഫിനിക്സ് ഹോട്ട് 11ൽ 4 ജിബി റാമും 64 ജിബി സ്റ്റോറേജും ഉണ്ടായിരിക്കും. ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ-കോർ യൂണിസേക്ക് ടി700 പ്രോസസർ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. അധിക സ്റ്റോറേജ് ആവശ്യമുള്ള ആളുകൾക്കായി ഒരു പ്രത്യേക മൈക്രോഎസ്ഡി കാർഡ് സ്ലോട്ടും ഈ ഡിവൈസിൽ ഉണ്ടായിരിക്കും. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള കമ്പനിയുടെ കസ്റ്റം സ്കിൻ ഉപയോഗിച്ചായിരിക്കും ഈ ഡിവൈസ് വരുന്നത്.

ഏപ്രിൽ മാസത്തിൽ വാങ്ങാവുന്ന 15000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾഏപ്രിൽ മാസത്തിൽ വാങ്ങാവുന്ന 15000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ

പിൻ ക്യാമറകൾ

രണ്ട് പിൻ ക്യാമറകളാണ് ഇൻഫിനിക്സ് ഹോട്ട് 11 സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുക എന്നാണ് സൂചനകൾ. ഇതിൽ 48 എംപി മെയിൻ ലെൻസും സെക്കൻഡറി ക്യാമറ സെൻസറും ഉണ്ടായിരിക്കും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി സെൽഫി ക്യാമറ സെൻസറും ഡിവൈസിൽ ഉണ്ടായിരിക്കും. ഡിടിഎസ് സറൗണ്ട് സൗണ്ട് ഉള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും ഈ ഡിവൈസിൽ കമ്പനി നൽകും.

ഇൻഫിനിക്സ് ഹോട്ട് 11: പ്രതീക്ഷിക്കുന്ന വില

ഇൻഫിനിക്സ് ഹോട്ട് 11: പ്രതീക്ഷിക്കുന്ന വില

ഫ്ലിപ്പ്കാർട്ട് ലിസ്റ്റിങ് ഇൻഫിനിക്സ് ഹോട്ട് 11ന്റെ വില സംബന്ധിച്ച് ഒന്നും വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ പുറത്ത് വന്ന റിപ്പോർട്ട് അനുസരിച്ച് ഈ ഡിവൈസിന്റെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 10,999 രൂപയായിരിക്കും വില. ഏപ്രിൽ 15ന് നടക്കുന്ന ഔദ്യോഗിക ലോഞ്ചിൽ വച്ച് വില വിവരങ്ങൾ പുറത്ത് വരും.

Best Mobiles in India

English summary
Infinix Hot 11 smartphone coming to Indian market. The device will be launched in the Indian market on April 15 with attractive features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X