ഇൻഫിനിക്സ് ഹോട്ട് 11, ഇൻഫിനിക്സ് ഹോട്ട് 11എസ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി

|

ഇൻഫിനിക്സിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ സീരിസായ ഹോട്ട് 11 സീരിസിൽ രണ്ട് സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചു. ഇൻഫിനിക്സ് ഹോട്ട് 11, ഇൻഫിനിക്സ് ഹോട്ട് 11എസ് എന്നിവയാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഇൻഫിനിക്സ് ഹോട്ട് 11 നാല് കളർ ഓപ്ഷനുകളിൽ ലഭ്യമാകും. ഇൻഫിനിക്സ് ഹോട്ട് 11എസ് മൂന്ന് കളർ ഓപ്ഷനുകളിലാണ് വിൽപ്പനയ്ക്ക് എത്തുക. ഈ ഡിവൈസുകൾ രണ്ടും ഒരു സ്റ്റോറേജ് വേരിയന്റിൽ മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്. സ്മാർട്ട്ഫോണുകളുടെ വിലയും സവിശേഷതകളും നോക്കാം.

ഇൻഫിനിക്സ് ഹോട്ട് 11, ഇൻഫിനിക്സ് ഹോട്ട് 11എസ്: വില, ലഭ്യത

ഇൻഫിനിക്സ് ഹോട്ട് 11, ഇൻഫിനിക്സ് ഹോട്ട് 11എസ്: വില, ലഭ്യത

ഇൻഫിനിക്സ് ഹോട്ട് 11 സീരിസിലെ രണ്ട് ഡിവൈസുകളിലും 4ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഉള്ളത്. ഇതിൽ ഇൻഫിനിക്സ് ഹോട്ട് 11ന് 8,999 രൂപയാണ് വില. ഇൻഫിനിക്സ് ഹോട്ട് 11എസ് സ്മാർട്ട്ഫോണിന് 10,999 രൂപയാണ് വില വരുന്നത്. രണ്ട് സ്മാർട്ട് ഫോണുകളും ഫ്ലിപ്പ്കാർട്ട് വഴി വിൽപ്പനയ്ക്ക് എത്തും. ഇൻഫിനിക്സ് ഹോട്ട് 11 7 ഡിഗ്രീസ് പർപ്പിൾ, എമറാൾഡ് ഗ്രീൻ, പോളാർ ബ്ലാക്ക്, സിൽവർ വേവ് കളർ ഓപ്ഷനുകളിൽ ലഭ്യമാകും. ഹോട്ട് 11 എസ് 7 ഡിഗ്രിസ് പർപ്പിൾ, ഗ്രീൻ വേവ്, പോളാർ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ വിൽപ്പനയ്ക്ക് എത്തും. ഇൻഫിനിക്സ് ഹോട്ട് 11എസ് സെപ്റ്റംബർ 21ന് വിൽപ്പനയ്‌ക്കെത്തും. ഹോട്ട് 11ന്റെ വിൽപ്പന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഇൻഫിനിക്സ് ഹോട്ട് 11: സവിശേഷതകൾ
 

ഇൻഫിനിക്സ് ഹോട്ട് 11: സവിശേഷതകൾ

ഇൻഫിനിക്സ് ഹോട്ട് 11 സ്മാർട്ട്ഫോണിൽ 6.6-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080x2,408 പിക്സൽസ്) ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഉള്ളത്. 20: 9 അസ്പാക്ട് റേഷിയോവും 500 എൻഐഎസ് മാക്സിമം ബ്രൈറ്റ്നസും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. 4 ജിബി എൽപിഡിഡിആർ 4എക്സ് റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹീലിയോ ജി70 എസ്ഒസിയാണ്. ഇതിലുള്ള 64 ജിബി ഓൺബോർഡ് സ്റ്റോറേജ് പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാനും സാധിക്കും. ആൻഡ്രോയ്ഡ് 11 ബേസ്ഡ് XOS 7.6ലാണ് ഈ ഡിവസ് പ്രവർത്തിക്കുന്നത്.

ക്യാമറ

ഇൻഫിനിക്സ് ഹോട്ട് 11ൽ 13 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. f/1.8 അപ്പേർച്ചറുള്ള ലെൻസുള്ള ക്യാമറകളാണ് ഇവ. ഇതിനൊപ്പം എൽഇഡി ഫ്ലാഷും ഉണ്ട്. 8 മെഗാപിക്സൽ എഐ സെൽഫി ക്യാമറയാണ് ഡിവൈസിൽ ഉള്ളത്. ഈ സെൽഫി ക്യാമറയ്ക്ക് f/2.0 അപ്പേർച്ചർ ലെൻസും എൽഇഡി ഫ്ലാഷും ഉണ്ട്. 10W ചാർജിങ് സപ്പോർട്ടുള്ള 5,200mAh ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്. വൈഫൈ, 4 ജി എൽടിഇ, ബ്ലൂടൂത്ത് വി 5, യുഎസ്ബി ടൈപ്പ്-സി, യുഎസ്ബി ഒടിജി എന്നിവയാണ് ഡിവൈസിലെ കണക്ടിവിറ്റി ഓപ്ഷനുകൾ.

ഇൻഫിനിക്സ് ഹോട്ട് 11എസ്: സവിശേഷതകൾ

ഇൻഫിനിക്സ് ഹോട്ട് 11എസ്: സവിശേഷതകൾ

ഇൻഫിനിക്സ് ഹോട്ട് 11എസ് സ്മാർട്ട്ഫോണിൽ 6.78-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080x2,480 പിക്സൽസ്) എൽടിപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഉള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റ്, 20.5: 9 അസ്പാക്ട് റേഷിയോ, എൻഇജി ഡിനോറെക്സ് ടി 2 എക്സ് -1 ഗ്ലാസ് പ്രോട്ടക്ഷൻ എന്നിവയുള്ള ഡിസ്പ്ലെയാണ് ഇത്. മീഡിയാടെക് ഹീലിയോ ജി88 എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 4ജിബി റാമും 64 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള ഡിവൈസിൽ മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി 256 ജിബി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഉണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് XOS 7.6ലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്.

ട്രിപ്പിൾ റിയർ ക്യാമറ

ഇൻഫിനിക്സ് ഹോട്ട് 11എസ് സ്മാർട്ട്ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. f/1.6 അപ്പേർച്ചർ ലെൻസുള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ സെക്കൻഡറി സെൻസർ, എഐ പവർ ലെൻസ് എന്നിവയാണ് ഇതിലുള്ള ക്യാമറകൾ. സെൽഫികളും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ എഐ ഫ്രണ്ട് ക്യാമറയുണ്ട്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. വൈഫൈ, 4ജി എൽടിഇ, ബ്ലൂടൂത്ത് വി 5, യുഎസ്ബി ടൈപ്പ്-സി, യുഎസ്ബി ഒടിജി എന്നീ കണക്ടിവിറ്റി ഓപ്ഷുകളും ഡിവൈസിൽ ഉണ്ട്.

Best Mobiles in India

English summary
Infinix has introduced two smartphones in its latest smartphone series, the Hot 11 series. The Infinix Hot 11 and the Infinix Hot 11S were launched in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X