Home
Mobile

ഇൻഫിനിക്സ് ഹോട്ട് 9 പ്രോയുടെ അടുത്ത വിൽപ്പന ജൂലൈ 8ന് ഫ്ലിപ്കാർട്ട് വഴി; വിലയും സവിശേഷതകളും

ഇൻഫിനിക്സ് അടുത്തിടെയാണ് ഇന്ത്യയിൽ ഹോട്ട് 9, ഹോട്ട് 9 പ്രോ സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയത്. മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന മെമ്മറിയും 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമായാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ജൂലൈ 8ന് ഉച്ചയ്ക്ക് 12 മണി മുതലാണ് ഡിവൈസിന്റെ അടുത്ത സെയിൽ നടക്കുന്നത്. ഇന്ത്യൻ വിപണിയിൽ ഇൻഫിനിക്സ് ഹോട്ട് 9 പ്രോയ്ക്ക് 9499 രൂപയാണ് വില.

ഇൻഫിനിക്സ് ഹോട്ട് 9 പ്രോ

ഇൻഫിനിക്സ് ഹോട്ട് 9 പ്രോ സ്മാർട്ട്ഫോണിനൊപ്പം വിപണിയിൽ അവതരിപ്പിച്ച ഹോട്ട് 9 സ്മാർട്ട്ഫോണിന് 8499 രൂപയാണ് വില. ഏറെ ജനപ്രീതി നേടിയ ഇൻഫിനിക്സ് ഹോട്ട് 8 സീരീസിന്റെ പിൻഗാമിയാണ് ഹോട്ട് 9 സീരീസ്. ഓഷ്യൻ വേവ്, വയലറ്റ് എന്നീ രണ്ട് പുതിയ ഷേഡുകളിലാണ് ഫോണുകൾ അവതരിപ്പിച്ചത്. പതിനായിരം രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുകൾ നോക്കുന്നവർക്ക് മികച്ചൊരു ഓപ്ഷനാണ് ഈ സ്മാർട്ട്ഫോൺ.

ഇൻഫിനിക്സ് ഹോട്ട് 9 പ്രോ: സവിശേഷതകൾ

ഇൻഫിനിക്സ് ഹോട്ട് 9 പ്രോ: സവിശേഷതകൾ

ഇൻഫിനിക്സ് ഹോട്ട് 9 പ്രോയിൽ 6.6 ഇഞ്ച് എച്ച്ഡി + പഞ്ച്-ഹോൾ ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. 90.5 ശതമാനം എന്ന ഉയർന്ന സ്ക്രീൻ ടു ബോഡി റേഷിയോയും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. ഹെലിയോ പി 22 (12 എൻ‌എം) ഒക്ടാ കോർ 64-ബിറ്റ് പ്രോസസറാണ് ഇൻഫിനിക്സ് ഹോട്ട് 9 പ്രോ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. ആൻഡ്രോയിഡ് 10 ബേസ്ഡ് എക്സ് ഒഎസ് 6.0 ഡോൾഫിനിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

4 ജിബി റാം

ഇൻഫിനിക്സ് ഹോട്ട് 9 പ്രോയിൽ ഹെലിയോ പി 22വിന് സപ്പോർട്ടായി 4 ജിബി റാമാണ് നൽകിയിട്ടുള്ളത്. ഈ 4 ജിബി റാം 64 ജിബി സ്റ്റോറേജുമായി ജോടിയാക്കിയിട്ടുണ്ട്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് വികസിപ്പിക്കാനും സാധിക്കും. ഈ സ്മാർട്ട്ഫോണിൽ 5000 എംഎഎച്ച് ബാറ്ററിയാണ് ഇൻഫിനിക്സ് നൽകിയിട്ടുള്ളത്. സ്മാർട്ട്ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ തന്നെ ഇത് ഒരു ദിവസം മുഴുവൻ ബാക്കപ്പ് നൽകും.

ഇൻഫിനിക്സ് ഹോട്ട് 9 പ്രോ: ക്യാമറയും ഡിസൈനും

ഇൻഫിനിക്സ് ഹോട്ട് 9 പ്രോ: ക്യാമറയും ഡിസൈനും

ഇൻഫിനിക്സ് ഹോട്ട് 9 പ്രോയിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ മാക്രോ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, ലോ-ലൈറ്റ് സെൻസർ എന്നിവ ഉൾപ്പെടുന്ന എഐ ക്വാഡ് ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. ഈ ക്യാമറകൾക്കൊപ്പം ക്വാഡ്-എൽഇഡി ഫ്ലാഷും നൽകിയിട്ടുണ്ട്. ഡിസൈനിന്റെ കാര്യം പരിശോധിച്ചാൽ ഹോട്ട് 9 പ്രോയിൽ ജെം കട്ട് ടെക്സ്ചർ ഡിസൈനും 2.5 ഡി ഗ്ലാസ് ഓൺ ഫ്രണ്ടും ഉണ്ട്. പിന്നിൽ ഫിംഗർപ്രിന്റ് സെൻസറും യുഎസ്ബി പോർട്ടും 3.5 എംഎം ജാക്കും നൽകിയിട്ടുണ്ട്.

ഇൻഫിനിക്സ് ഹോട്ട് 9 പ്രോ: വില

ഇൻഫിനിക്സ് ഹോട്ട് 9 പ്രോ: വില

മുകളിൽ സൂചിപ്പിച്ചതുപോലെ ഇൻഫിനിക്സ് ഹോട്ട് 9 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ 8499 രൂപയ്ക്കാണ് ലഭ്യമാവുക. ജൂലൈ 8ന് വിൽപ്പന നടക്കുന്ന ഇൻഫിനിക്സ് ഹോട്ട് 9 പ്രോ സ്മാർട്ട്ഫോൺ 9499 രൂപയ്ക്ക് ലഭ്യമാകും. പതിനായിരം രൂപയിൽ താഴെയുള്ള വില വിഭാഗത്തിൽ ഈ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ ഇതിനകം തന്നെ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. ഫ്ലിപ്പ്കാർട്ടിലൂടെയാണ് വിൽപ്പന നടക്കുന്നത്.

Best Mobiles in India

English summary
Infinix has recently launched the Hot 9 and the Hot 9 Pro in the country. The smartphones come in 4GB of RAM and 64GB of internal storage which you can expand up to 256GB through a microSD card. The smartphones are priced under Rs. 10,000, and now both will be available on Flipkart on July 8, 2020, at noon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X