Home
Mobile

ഇൻഫിനിക്സ് ഹോട്ട് 9 പ്രോ സ്മാർട്ട്ഫോണിന്റെ ഫ്ലാഷ് സെയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്പ്കാർട്ടിൽ

ഇൻഫിനിക്സ് ഹോട്ട് 9 പ്രോ സ്മാർട്ട്ഫോണിന്റെ ഫ്ലാഷ് സെയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. ഫ്ലിപ്കാർട്ട് വഴിയാണ് ഡിവൈസ് വിൽപ്പനയ്ക്ക് എത്തുന്നത്. ഹോൾ-പഞ്ച് ഡിസ്പ്ലേ ഡിസൈനും മീഡിയടെക് ഹെലിയോ പി 22 ഒക്ടാ കോർ പ്രോസസറുമായാണ് ഇൻഫിനിക്സ് ഹോട്ട് 9 പ്രോ പുറത്തിറക്കിയിരിക്കുന്നത്. ക്വാഡ് ക്യാമറ സെറ്റപ്പുള്ള ഈ ഡിവൈസ് ആമസോണിൽ വിൽപ്പന നടത്തുന്നതിനേക്കാൾ 2,000 രൂപയിലധികം വില കുറച്ചാണ് ഫ്ലിപ്പ്കാർട്ട് വിൽക്കുന്നത്.

ഇൻഫിനിക്സ് ഹോട്ട് 9 പ്രോ; വില, വിൽപ്പന

ഇൻഫിനിക്സ് ഹോട്ട് 9 പ്രോ; വില, വിൽപ്പന

ഇൻഫിനിക്സ് ഹോട്ട് 9 പ്രോ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ഒറ്റ വേരിയന്റിൽ മാത്രമേ ലഭ്യമാവുകയുള്ളു. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഡിവൈസിന് 10,499 രൂപയാണ് വില. ഡിവൈസിന്റെ ഫ്ലാഷ് സെയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്പ്കാർട്ടിലൂടെ നടക്കും. ലോഞ്ച് ചെയ്തപ്പോൾ ഈ ഡിവൈസ് 9,499 രൂപയായിരുന്നു വില. ഓഷ്യൻ ബ്ലൂ, വയലറ്റ് കളർ ഓപ്ഷനുകളിൽ ഡിവൈസ് ലഭ്യമാകും.

ഇൻഫിനിക്സ് ഹോട്ട് 9 പ്രോ: സവിശേഷതകൾ

ഇൻഫിനിക്സ് ഹോട്ട് 9 പ്രോ: സവിശേഷതകൾ

ഇൻഫിനിക്സ് ഹോട്ട് 9 പ്രോ സ്മാർട്ട്ഫോണിൽ രണ്ട് നാനോ സിം കാർഡ് സ്ലോട്ടുകളാണ് ഉള്ളത്. ആൻഡ്രോയിഡ് 10 ബേസ്ഡ് എക്സ്ഒഎസ് 6.0ലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. 6.6 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) ഹോൾ-പഞ്ച് എൽസിഡി ഐപിഎസ് ഡിസ്‌പ്ലേയാണ് ഡിവൈസിൽ കമ്പനി നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 20: 9 ആസ്പാക്ട് റേഷിയോവും 90.5 ശതമാനം സ്‌ക്രീൻ-ടു-ബോഡി-റേഷ്യോ, 480 നിറ്റ്സ് ബ്രൈറ്റ്നസ് എന്നിവയും കമ്പനി നൽകിയിട്ടുണ്ട്.

പ്രോസസർ

2.0 ജിഗാഹെർട്‌സ് ഒക്ടാ കോർ മീഡിയടെക് ഹെലിയോ പി22 പ്രോസസറാണ് ഇൻഫിനിക്സ് ഹോട്ട് 9 പ്രോ സ്മാർട്ട്ഫോണിന്റെ കരുത്ത്. ഐഎംജി പവർവിആർ ജിഇ 8320 ജിപിയു, 4 ജിബി റാം എന്നിവയും ഡിവൈസിൽ ഉണ്ട്. ഇന്റേണൽ സ്റ്റോറേജ് 64 ജിബിയാണ്. ഈ ഇന്റേണൽ സ്റ്റോറേജ് തികയാതെ വരുന്ന ആളുകൾക്കായി 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഡിവൈസിൽ നൽകിയിട്ടുണ്ട്.

ക്വാഡ് ക്യാമറ

ഇൻഫിനിക്സ് ഹോട്ട് 9 പ്രോ സ്മാർട്ട്ഫോണിൽ ക്വാഡ് ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഈ ക്യാമറ സെറ്റപ്പ് ഡിവൈസിന്റെ ഇടത് കോണിലാണ് ഉള്ളത്. എഫ് / 1.8 അപ്പർച്ചർ ഉള്ള 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് ക്യാമറ, 2 മെഗാപിക്സൽ മാക്രോ ലെൻസ്, ലോ ലൈറ്റ് സെൻസർ എന്നിവയാണ് ഇൻഫിനിക്സ് ഹോട്ട് 9 പ്രോയുടെ ക്യാമറ സെറ്റപ്പിൽ ഉള്ളത്. ക്യാമറ സെറ്റപ്പിനൊപ്പം ഒരു ക്വാഡ്-എൽഇഡി ഫ്ലാഷും നൽകിയിട്ടുണ്ട്. എഫ് / 2.0 അപ്പർച്ചറുള്ള 8 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഡിവൈസിന്റെ മറ്റൊരു സവിശേഷത.

ബാറ്ററി

ഇൻഫിനിക്സ് ഹോട്ട് 9 പ്രോ സ്മാർട്ട്ഫോണിൽ 5,000 എംഎഎച്ച് ബാറ്ററിയാണ് കമ്പനി നൽകിയിട്ടുള്ളത്. ഫോണിന് പിന്നിൽ ഫിംഗർപ്രിന്റ് സെൻസറും ഫെയ്‌സ് അൺലോക്ക് സപ്പോർട്ടും കമ്പനി നൽകിയിട്ടുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളായി ബ്ലൂടൂത്ത് വി5, 3.5 എംഎം ഓഡിയോ ജാക്ക്, എഫ്എം റേഡിയോ, യുഎസ്ബി ഒടിജി, വോവൈഫൈ, മൈക്രോ യുഎസ്ബി പോർട്ട് എന്നിവയും ഇൻഫിനിക്സ് നൽകിയിട്ടുണ്ട്.

Best Mobiles in India

English summary
The flash sale of the Infinix Hot 9 Pro smartphone will start at 12 noon today. The device goes on sale through Flipkart.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X