ഇൻഫിനിക്സ് ഹോട്ട് 9 സീരീസ് മെയ് 29ന് ഇന്ത്യൻ വിപണിയിലെത്തും

|

ഇൻ‌ഫിനിക്സ് ഹോട്ട് 9 സീരീസ് സ്മാർട്ട്ഫോണുകൾ മെയ് 29ന് ഇന്ത്യയിൽ വിപണിയിലെത്തും. ഹോങ്കോംഗ് ആസ്ഥാനമായ ട്രാൻസ്‌ഷൻ ഹോൾഡിംഗ്സ് ബ്രാൻഡിന്റെ ഉടമസ്ഥതയിലുള്ള ഇൻഫിനിക്സ് ഫ്ലിപ്പ്കാർട്ട് വഴിയാണ് പുതിയ സ്മാർട്ടഫോണുകൾ പുറത്തിറക്കുന്നത്. ഫോണിന്റെ ലോഞ്ച് ടീസ് ചെയ്യുന്ന ഒരു പേജ് ഫ്ലിപ്പ്കാർട്ടിൽ കൊടുത്തിട്ടുണ്ട്. ഇൻഫിനിക്സ് ഹോട്ട് 9സീരീസ് മെയ് 29ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കുമെന്ന് ഇതിൽ വ്യക്തമാക്കുന്നു.

ടീസർ

ലോഞ്ചിന് മുന്നോടിയായി പുറത്തിറങ്ങിയ ടീസർ ഡിവൈസിനെ കുറിച്ചുള്ള സൂചനകൾ നൽകുന്നുണ്ട്. ഡിവൈസിന്റെ ക്യാമറ വിഭാഗത്തെ കുറിച്ചുള്ള സൂചനകൾ അനുസരിച്ച് ഒരു പഞ്ച്-ഹോൾ സെൽഫി ക്യാമറ ലേഔട്ടായിരിക്കും മുൻഭാഗത്ത് നൽകുക. പിന്നിൽ ഫിംഗർപ്രിന്റ് സ്കാനറിനൊപ്പം ക്വാഡ് ക്യാമറ സെറ്റപ്പും ഡിവൈസിൽ ഉണ്ടാകും.

ഫ്ലിപ്പ്കാർട്ട്

ഇൻഫിനിക്സിന്റെ പുതിയ സ്മാർട്ട്ഫോൺ സീരീസിന്റെ പ്രധാന സവിശേഷതകൾ ഇന്ന് മുതൽ ഫ്ലിപ്പ്കാർട്ടിലൂടെ വെളിപ്പെടുത്തുമെന്നും റിപ്പോർട്ടുകളുണ്ട്. പുതിയ ഡിവൈസിനെ സീരിസ് എന്ന പേരിലാണ് വിളിക്കുന്നത് എന്നതകൊണ്ട് ഹോട്ട് 9നിരയിൽ ഒന്നിൽ കൂടുതൽ ഡിവൈസുകൾ പുറത്തിറങ്ങും. ഇൻഫിനിക്സ് ഹോട്ട് 9നൊപ്പം ഇൻഫിനിക്സ് ഹോട്ട് 9 പ്രോയും പുറത്തറങ്ങാൻ സാധ്യതയുണ്ട്.

കൂടുതൽ വായിക്കുക: ആമസോണിലൂടെ ഈ സ്മാർട്ട്ഫോണുകൾ വൻ വിലക്കിഴിവിൽ സ്വന്തമാക്കാംകൂടുതൽ വായിക്കുക: ആമസോണിലൂടെ ഈ സ്മാർട്ട്ഫോണുകൾ വൻ വിലക്കിഴിവിൽ സ്വന്തമാക്കാം

ഇൻഫിനിക്സ് ഹോട്ട് 9: സവിശേഷതകൾ

ഇൻഫിനിക്സ് ഹോട്ട് 9: സവിശേഷതകൾ

ഇൻഫിനിക്സ് ഹോട്ട് 9 കഴിഞ്ഞ മാർച്ചിൽ ഇന്തോനേഷ്യയിൽ അവതരിപ്പിച്ചിരുന്നു. 6.6 ഇഞ്ച് ഡിസ്‌പ്ലേ 20: 9 ആസ്പാക്ട് റേഷിയോയിൽ സെറ്റ് ചെയ്കിരിക്കുന്നു. ഇതിന്റെ ഐപിഎസ് എൽസിഡി പാനൽ എച്ച്ഡി + (720 × 1600 പിക്സലുകൾ) റെസല്യൂഷനിൽ പ്രവർത്തിക്കുന്നു. പവർവിആർ ജിഇ 8320 ജിപിയുവുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ എ 25 എസ്ഒസിയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്.

ക്വാഡ് ക്യാമറ

ഇൻഫിനിക്സ് ഹോട്ട് 9 സ്മാർട്ട്ഫോണിന്റെ പിന്നിൽ ഒരു ക്വാഡ് ക്യാമറ സെറ്റപ്പാണ് കമ്പനി നൽകുന്നത്. 16 മെഗാപിക്സൽ പ്രൈമറി ക്യാമറ, രണ്ട് ഡെഡിക്കേറ്റഡ് ഡെപ്ത്, മാക്രോ സെൻസർ, ക്യുവിജിഎ ലോ ലൈറ്റ് സെൻസർ എന്നിവ ചേർന്നതാണ് ഈ ക്യാമറ സെറ്റപ്പ്. ഇൻഫിനിക്സ് മുൻവശത്ത് 8 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഉള്ളത്.

മൈക്രോ യുഎസ്ബി

ഇൻഫിനിക്സ് ഹോട്ട് 9 സ്മാർട്ട്ഫോണിന്റെ മറ്റ് സവിശേഷതകൾ പരിശോധിച്ചാൽ, ഇതിൽ ഒരു മൈക്രോ യുഎസ്ബി 2.0 പോർട്ടാണ് നൽകിയിട്ടുള്ളത്. 5,000 എംഎഎച്ച് ബാറ്ററിയും ഇൻഫിനിക്സ് ഹോട്ട് 9ൽ ഉണ്ട്. കണക്റ്റിവിറ്റിക്കായി ഈ ഡിവൈസിൽ ബ്ലൂടൂത്ത് 5.0, ജിപിഎസ്, വൈ-ഫൈ, ഡ്യുവൽ സിം കാർഡ് സ്ലോട്ടുകൾ സപ്പോർട്ട് ചെയ്യുന്നു. ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള XOS 6.0ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

കൂടുതൽ വായിക്കുക: വൺപ്ലസ് 8 സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന മെയ് 29 ന്: വില ഓഫറുകൾകൂടുതൽ വായിക്കുക: വൺപ്ലസ് 8 സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന മെയ് 29 ന്: വില ഓഫറുകൾ

ഇൻഫിനിക്സ് ഹോട്ട് 9 വില

ഇൻഫിനിക്സ് ഹോട്ട് 9 വില

ഇൻഫിനിക്സ് ഹോട്ട് 9സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ വില ഇതുവരെ കമ്പനി പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ മാർച്ചിൽ ഈ ഡിവൈസ് ഇന്തോനേഷ്യയിൽ അവതരിപ്പിച്ചിരുന്നു. ഇന്തോനേഷ്യയിൽ ഈ സ്മാർട്ട്‌ഫോണിന്റെ വില 1,699,000 ആണ്. ഇത് ഏകദേശം 7,800 രൂപ വരും. ഓഷ്യൻ വേവ്, വയലറ്റ്, മിഡ്‌നൈറ്റ് ബ്ലാക്ക്, ക്വെറ്റ്സൽ സിയാൻ തുടങ്ങി വിവിധ കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ട്ഫോൺ ഇന്തോനേഷ്യയിൽ അവതരിപ്പിച്ചത്.

ലോക്ക്ഡൌൺ

രാജ്യത്ത് ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ കുറച്ചതോടെയാണ് സ്മാർട്ട്ഫോൺ കമ്പനികൾ തങ്ങളുടെ പുതിയ ഡിവൈസുകൾ വീണ്ടും അവതരിപ്പിച്ച് തുടങ്ങിയത്. കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകൾ ഉപയോക്താക്കൾക്ക് നൽകാൻ ശ്രമിക്കുന്ന സ്മാർട്ട്ഫോൺ നിർമ്മാതാവായ ഇൻഫിനിക്സിന്റെ പുതിയ സീരിസും ഇന്ത്യയിൽ താങ്ങാവുന്ന വില നിലവാരത്തിലായിരിക്കും പുറത്തിറങ്ങുക. നേരത്തെ കമ്പനി ഇന്ത്യയിൽ ഏറ്റവും വില കുറഞ്ഞ പോപ്പ് അപ്പ് സെൽഫി ക്യാമറ സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരുന്നു.

കൂടുതൽ വായിക്കുക: ആമസോണിൽ സാംസങ് സ്മാർട്ട്‌ഫോണുകൾക്ക് ആകർഷകമായ ഇഎംഐ ഓഫറുകൾകൂടുതൽ വായിക്കുക: ആമസോണിൽ സാംസങ് സ്മാർട്ട്‌ഫോണുകൾക്ക് ആകർഷകമായ ഇഎംഐ ഓഫറുകൾ

Best Mobiles in India

Read more about:
English summary
Infinix Hot 9 Series, the successor to Hot 8, will launch in India on May 29. The Hong Kong-based company, which is owned by Transsion Holdings brand, has teased the launch of the new series via Flipkart. The e-commerce giant has dedicated a page, suggesting the launch of Infinix Hot 8 successor.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X