ഇൻഫിനിക്‌സ് നോട്ട് 10, നോട്ട് 10 പ്രോ, നോട്ട് 10 പ്രോ എൻ‌എഫ്‌സി സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചു

|

ഇൻഫിനിക്‌സ് ആഗോള വിപണിയിൽ ഇൻഫിനിക്സ് നോട്ട് 10, നോട്ട് 10 പ്രോ, നോട്ട് 10 പ്രോ എൻ‌എഫ്‌സി എന്നിങ്ങനെ മൂന്ന് പുതിയ സ്മാർട്ട്‌ഫോണുകൾ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. നോട്ട് 10 ഒരു ബേസിക് മോഡലായി വരുന്നുവെങ്കിൽ, പ്രോ വേരിയന്റ് മികച്ച സവിശേഷതകളുള്ള ഒരു സ്മാർട്ഫോണാണ്. നോട്ട് 10 പ്രോയും നോട്ട് 10 പ്രോ എൻ‌എഫ്‌സിയും പ്രധാനമായും ഒരേ സ്മാർട്ട്‌ഫോണുകളാണ്. എന്തായാലും, ഈ സ്മാർട്ഫോണുകളെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ നമുക്ക് ഇവിടെ പരിശോധിക്കാം.

കൂടുതൽ വായിക്കുക: ഐഫോണുകൾക്ക് ഡിസ്കൗണ്ട് ഓഫറുകളുമായി ഫ്ലിപ്കാർട്ട് ആപ്പിൾ ഡെയ്‌സ് മെയ് സെയിൽ 2021

ഇൻഫിനിക്‌സ് നോട്ട് 10, നോട്ട് 10 പ്രോ, നോട്ട് 10 പ്രോ എൻ‌എഫ്‌സി സ്മാർട്ഫോണുകളുടെ വില

ഇൻഫിനിക്‌സ് നോട്ട് 10, നോട്ട് 10 പ്രോ, നോട്ട് 10 പ്രോ എൻ‌എഫ്‌സി സ്മാർട്ഫോണുകളുടെ വില

ഇൻഫിനിക്‌സ് നോട്ട് 10 ബേസിക് വേരിയന്റിന് 200 ഡോളർ (ഏകദേശം 14,713 രൂപ), നോട്ട് 10 പ്രോയ്ക്ക് 260 ഡോളർ (ഏകദേശം 19,127 രൂപ) എന്നിങ്ങനെ യഥാക്രമം വില ആരംഭിക്കുന്നു. എന്നാൽ, ബ്രാന്ഡിൻറെ എൻ‌എഫ്‌സി വേരിയന്റിൻറെ വില കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നോട്ട് 10, നോട്ട് 10 പ്രോ ഫോണുകൾ ഈ മാസം അവസാനം തിരഞ്ഞെടുത്ത വിപണികളിൽ ലഭ്യമാക്കും. 7 ഡിഗ്രി പർപ്പിൾ, നോർഡിക് സീക്രട്ട്, 95 ഡിഗ്രി ബ്ലാക്ക് തുടങ്ങിയ കളർ ഓപ്ഷനുകളിൽ ഇൻഫിനിക്സ് നോട്ട് 10 പ്രോ ലഭ്യമാണ്. 95 ഡിഗ്രി ബ്ലാക്ക്, 7 ഡിഗ്രി പർപ്പിൾ, എമറാൾഡ് ഗ്രീൻ എന്നിവയിൽ ഇൻഫിനിക്സ് നോട്ട് 10 ലഭ്യമാണ്. എന്നാൽ, ഈ ഹാൻഡ്‌സെറ്റുകൾ ഇന്ത്യയിൽ എപ്പോൾ ലഭ്യമാകുമെന്ന കാര്യം കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഇൻഫിനിക്‌സ് നോട്ട് 10 സ്മാർട്ഫോണിൻറെ സവിശേഷതകൾ

ഇൻഫിനിക്‌സ് നോട്ട് 10 സ്മാർട്ഫോണിൻറെ സവിശേഷതകൾ

90 ഹെർട്സ് റിഫ്രഷ് റേറ്റും, 1500: 1 കോൺട്രാസ്റ്റ് റേഷ്യോയുമുള്ള 6.95 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയാണ് ഇൻഫിനിക്‌സ് നോട്ട് 10ൽ നൽകിയിട്ടുള്ളത്. മാലി-ജി 52 എംസി 2 ജിപിയുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി 85 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി എക്സ്പാൻഡ് ചെയ്യാവുന്ന 4 ജിബി / 6 ജിബി റാമും 64 ജിബി / 128 ജിബി ഇന്റേണൽ സ്റ്റോറേജും ഈ ഹാൻഡ്‌സെറ്റിലുണ്ട്. കമ്പനിയുടെ സ്വന്തം XOS 7.6 സ്കിൻ ഉപയോഗിച്ച് ഇത് ഗൂഗിളിൻറെ ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 48 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് 2 മെഗാപിക്സൽ സെൻസറുകളുമായി ജോടിയാക്കിയിരിക്കുന്നത്. മുൻവശത്ത്, സെൽഫികൾ പകർത്തുവാൻ 16 മെഗാപിക്സൽ സെൻസറാണുള്ളത്.

ഇൻഫിനിക്‌സ് നോട്ട് 10 പ്രോ, നോട്ട് 10 പ്രോ എൻ‌എഫ്‌സി സ്മാർട്ഫോണുകളുടെ സവിശേഷതകൾ

ഇൻഫിനിക്‌സ് നോട്ട് 10 പ്രോ, നോട്ട് 10 പ്രോ എൻ‌എഫ്‌സി സ്മാർട്ഫോണുകളുടെ സവിശേഷതകൾ

ഇൻഫിനിക്‌സ് നോട്ട് 10 പ്രോയിലും, നോട്ട് 10 പ്രോ എൻ‌എഫ്‌സിയിലും സമാനമായ സവിശേഷതകൾ ഉൾപ്പെടുന്നു. ഇൻഫിനിക്സ് നോട്ട് 10 പ്രോയിൽ 90 ഹെർട്സ് റിഫ്രഷ് റേറ്റിനൊപ്പം 6.95 ഇഞ്ച് എൽസിഡി ഡിസ്പ്ലേയുമുണ്ട്. 6 എസ്ബി / 8 ജിബി റാമും മൈക്രോ എസ്ഡി കാർഡ് വഴി എക്സ്പാൻഡ് ചെയ്യാവുന്ന 128 ജിബി / 256 ജിബി സ്റ്റോറേജുമുള്ള മീഡിയടെക് ഹീലിയോ ജി 95 SoC പ്രോസസറാണ് ഇതിൽ പ്രവർത്തിക്കുന്നത്. കമ്പനിയുടെ സ്വന്തം XOS 7.6 സ്കിൻ ഉപയോഗിച്ചുള്ള ഗൂഗിളിൻറെ ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. കമ്പനിയുടെ സ്വന്തം 33W എക്‌സ്-ചാർജ് ടെക്നോളജി സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് വരുന്നത്. 8 മെഗാപിക്സൽ വൈഡ് ആംഗിൾ സെൻസറും രണ്ട് 2 മെഗാപിക്സൽ സെൻസറുകളും (മാക്രോ + ഡെപ്ത്) ജോടിയാക്കിയ 64 മെഗാപിക്സൽ പ്രൈമറി സെൻസർ അടങ്ങുന്ന ഒരു ക്വാഡ് ക്യാമറ സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. മുൻവശത്ത്, സെൽഫികൾ പകർത്തുവാൻ 16 മെഗാപിക്സൽ സെൻസർ അവതരിപ്പിക്കുന്നു.

റിയൽമി നാർസോ 30 പ്രോ ഫ്ലിപ്പ്കാർട്ടിലൂടെ 2,000 രൂപ കിഴിവിൽ സ്വന്തമാക്കാംറിയൽമി നാർസോ 30 പ്രോ ഫ്ലിപ്പ്കാർട്ടിലൂടെ 2,000 രൂപ കിഴിവിൽ സ്വന്തമാക്കാം

Best Mobiles in India

English summary
The Note 10 is the entry-level edition, with the Note 10 Pro offering more features. But for the inclusion of NFC to the latter, the Note 10 Pro and Note 10 Pro NFC are almost identical smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X