50 എംപി ക്യാമറയും ആകർഷകമായ ഫീച്ചറുകളുമായി ഇൻഫിനിക്സ് നോട്ട് 12 5ജി ഇന്ത്യയിലെത്തി

|

കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുള്ള സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ച് ജനപ്രിതി നേടിയ ഇൻഫിനിക്സിന്റെ പുതിയ ഡിവൈസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇൻഫിനിക്സ് നോട്ട് 12 5ജി എന്ന ഫോണാണ് കമ്പനി രാജ്യത്ത് ലോഞ്ച് ചെയ്തിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ 5ജി കണക്റ്റിവിറ്റിയുമായി വരുന്ന ഈ സ്മാർട്ട്ഫോണിൽ മികച്ച സവിശേഷതകളാണ് ഇൻഫിനിക്സ് നൽകിയിരിക്കുന്നത്.

ഇൻഫിനിക്സ് നോട്ട് 12 5ജി

ഇൻഫിനിക്സ് നോട്ട് 12 5ജി സ്മാർട്ട്ഫോൺ ബജറ്റ് വിഭാഗത്തിൽ തന്നെ ഏറ്റവും മികച്ച ഫീച്ചറുകൾ പായ്ക്ക് ചെയ്യുന്നു. 50 എംപി ക്യാമറ, 5000mAh ബാറ്ററി, 33W ഫാസ്റ്റ് ചാർജിങ് തുടങ്ങിയ ഫീച്ചറുകൾ ഫോണിലുണ്ട്. ഫ്ലിപ്പ്കാർട്ട് ടീസറിൽ സൂചിപ്പിച്ചിരുന്നത് ഈ ഫോണിൽ 108 എംപി ക്യാമറ ഉണ്ടായിരിക്കും എന്നാണ്. എന്നാൽ ഇൻഫിനിക്സ് നോട്ട് 12 5ജിയിൽ 50 എംപി പ്രൈമറി ക്യാമറ മാത്രമേ നൽകിയിട്ടുള്ളു.

ഇൻഫിനിക്സ് നോട്ട് 12 5ജി: വില, ലഭ്യത

ഇൻഫിനിക്സ് നോട്ട് 12 5ജി: വില, ലഭ്യത

ഒറ്റ റാം, സ്റ്റോറേജ് വേരിയന്റിലാണ് ഇൻഫിനിക്സ് നോട്ട് 12 5ജി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഈ ഫോണിന് 14,999 രൂപയാണ് വില. ഇൻഫിനിക്സ് നോട്ട് 12 5ജി ഫോണിന്റെ മറ്റ് വേരിയന്റുകൾ ഇനി ലോഞ്ച് ചെയ്യുമോ എന്ന കാര്യം വ്യക്തമല്ല. സ്‌നോഫാൾ വൈറ്റ്, ഫോഴ്‌സ് ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തും. ഫ്ലിപ്പ്കാർട്ട് വഴിയാണ് സെയിൽ നടക്കുന്നത്. സെയിൽ തിയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

വിവോയുടെ ചതി; ഇന്ത്യയിലെ നികുതി ഒഴിവാക്കാൻ വിറ്റുവരവിന്റെ പകുതിയും ചൈനയിലേക്ക്വിവോയുടെ ചതി; ഇന്ത്യയിലെ നികുതി ഒഴിവാക്കാൻ വിറ്റുവരവിന്റെ പകുതിയും ചൈനയിലേക്ക്

ഇൻഫിനിക്സ് നോട്ട് 12 5ജി: സവിശേഷതകൾ
 

ഇൻഫിനിക്സ് നോട്ട് 12 5ജി: സവിശേഷതകൾ

2400 x 1080 പിക്സൽ റെസല്യൂഷനുള്ള 6.7 ഇഞ്ച് ഫുൾ എച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലേയുമായിട്ടാണ് ഇൻഫിനിക്സ് നോട്ട് 12 5ജി വരുന്നത്. ഈ ഡിസ്പ്ലെയ്ക്ക് 180Hz എന്ന സ്റ്റാൻഡേർഡ് ടച്ച് സാമ്പിൾ റേറ്റുണ്ട്. 20:9 അസ്പക്ട് റേഷിയോ ഉള്ള ഡിസ്പ്ലെയാണ് ഇത്. 92 ശതമാനം സ്ക്രീൻ ടു ബോഡി റേഷിയോവും ഈ ഡിസ്പ്ലെയിൽ ഉണ്ട്. 100000:1 കളർ കോൺട്രാസ്റ്റ് റേഷ്യോ, 100 % DCI P3 കളർ ഗാമറ്റ് എന്നിവയാണ് ഈ ഡിസ്പ്ലെയുടെ മറ്റ് സവിശേഷതകൾ.

മീഡിയടെക് ഡൈമെൻസിറ്റി 810

മുകളിൽ സൂചിപ്പിച്ചത് പോലെ ഇൻഫിനിക്സ് നോട്ട് 12 5ജി സ്മാർട്ട്ഫോണിൽ 6 ജിബി വരെ റാമും 64 ജിബി ഇന്റേണൽ സ്‌റ്റോറേജുമാണ് ഉള്ളത്. ഇതിനൊപ്പം സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് മീഡിയടെക് ഡൈമെൻസിറ്റി 810 ചിപ്‌സെറ്റാണ്. 6 nm ആർക്കിടെക്ചറും 2.4 GHz CPU ഫ്രീക്വൻസിയുമുള്ള ചിപ്പ്സെറ്റാണ് ഇത്. ഫോണിന് 9-ലെയർ ഗ്രാഫീൻ ബ്ലോക്ക് കൂളിംഗ് സിസ്റ്റവും 3-ഡി കൂളിംഗ് മാസ്റ്റർ സാങ്കേതികവിദ്യയും ഉണ്ട്. ഇത് കൂടുതൽ സമയം ഗെയിമുകൾ കളിക്കാൻ സഹായിക്കുന്നു.

ഡിസൈൻ

ഇൻഫിനിക്സ് നോട്ട് 12 5ജിയിൽ എജി മാറ്റ് ഫിനിഷ് ഡിസൈനാണ് ഉള്ളത്. വെറും 7.98 mm നേർത്തതും 186 ഗ്രാം ഭാരവുമുള്ള ഈ ഡിവൈസിന്റെ വശങ്ങളിൽ ഒരു ഫ്ലാറ്റ് ഫ്രെയിമാണുള്ളത്. ഫോണിന് പിന്നിൽ ഒരു ആന്റി-ഗ്ലെയർ മാറ്റ് കോട്ടിങും ഉണ്ട്, അത് വിരലടയാളവും മറ്റും പതിയാതിരിക്കുന്ന രീതിയിലാണ് ഉള്ളത്. മുൻവശത്ത് ഗൊറില്ല ഗ്ലാസ് 3 നൽകിയിട്ടുണ്ട്.

ഫോൺ പോക്കറ്റിലിട്ട് വാച്ചിലൂടെ കോൾ ചെയ്യാം, കോളിങ് ഫീച്ചറുള്ള മികച്ച സ്മാർട്ട് വാച്ചുകൾഫോൺ പോക്കറ്റിലിട്ട് വാച്ചിലൂടെ കോൾ ചെയ്യാം, കോളിങ് ഫീച്ചറുള്ള മികച്ച സ്മാർട്ട് വാച്ചുകൾ

പിൻ ക്യാമറകൾ

മൂന്ന് പിൻ ക്യാമറകളുമായിട്ടാണ് ഇൻഫിനിക്സ് നോട്ട് 12 5ജി വരുന്നത്. 2 എംപി ഡെപ്ത് സെൻസർ, എഐ ലെൻസ് എന്നിവയ്ക്കൊപ്പം 50 എംപി പ്രൈമറി ക്യാമറയും ഉണ്ട്. ടൈം ലാപ്‌സും സൂപ്പർ സ്ലോ മോഷൻ ഫിലിമുകളും മികച്ച രീതിയിൽ റെക്കോർഡ് ചെയ്യാൻ ഈ ക്യാമറ സെറ്റപ്പിലൂടെ സാധിക്കും. ബൊക്കെ എഫക്ടും ക്യാമറ സെറ്റപ്പിൽ ഉണ്ട്. സൂപ്പർ നൈറ്റ് മോഡ്, ഷോർട്ട് വീഡിയോ മോഡ്, ഡോക്യുമെന്റ് മോഡ് എന്നിവയാണ് ക്യാമറ സെറ്റപ്പിലെ മറ്റ് സവിശേഷതകൾ.

സെൽഫി ക്യാമറ

ഇൻഫിനിക്സ് നോട്ട് 12 5ജിയിൽ 16 എംപി എഐ സെൽഫി ക്യാമറയാണ് ഉള്ളത്. എഫ്/2.0 അപ്പേർച്ചറും ഡ്യുവൽ എൽഇഡി ഫ്ലാഷുമുള്ള ക്യാമറയാണ് ഇത്. വൈഡ്‌സെഫ്ലി, എഐ പോർട്രെയ്റ്റ്, സൂപ്പർ നൈറ്റ് മോഡ്, 3D ഫേസ് ബ്യൂട്ടി മോഡ് എന്നിവയെല്ലാം ഈ ക്യാമറ സെറ്റപ്പിലുണ്ട്. ഈ സെൽഫി ക്യാമറയിലൂടെ 2കെ ഹൈ റെസല്യൂഷൻ വീഡിയോകൾ എടുക്കാനും സാധിക്കും.

5ജി

ഇൻഫിനിക്സ് നോട്ട് 12 5ജി സ്‌മാർട്ട്‌ഫോൺ അതിവേഗ 5ജി ഡാറ്റ ആക്‌സസ് നൽകുന്നു. ഈ ഫോണിന് 12 ഗ്ലോബൽ 5ജി നെറ്റ്‌വർക്ക് ബാൻഡുകൾ വരെ നൽകിയിട്ടുണ്ട്. ഇത് ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും 5ജി നെറ്റ്‌വർക്കുകളിൽ ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കും. നിങ്ങൾക്ക് ഒപ്റ്റിമൽ കണക്ഷൻ നൽകുന്നതിന് ഫോണിൽ ഡ്യുവൽ 5ജി സിം കണക്ഷനും ഈ ഫോണിൽ സിനിമാറ്റിക് ഡ്യുവൽ സ്പീക്കറുകളും DTS സറൗണ്ട് സൗണ്ടും നൽകിയിട്ടുണ്ട്.

ഫോട്ടോഗ്രാഫിയിൽ താല്പര്യമുള്ളവർക്ക് 1 ലക്ഷം രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന ക്യാമറകൾഫോട്ടോഗ്രാഫിയിൽ താല്പര്യമുള്ളവർക്ക് 1 ലക്ഷം രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന ക്യാമറകൾ

ബാറ്ററി

ഇൻഫിനിക്സ് നോട്ട് 12 5ജിയിൽ 5000 mAh ബാറ്ററിയാണ് ഉള്ളത്. 33W ഫാസ്റ്റ് ചാർജിങ് സപ്പോട്ടുള്ള ഈ ഡിവൈസ് വാങ്ങുമ്പോൾ ചാർജറും ടൈപ്പ് സി കേബിളും ബോക്സിൽ തന്നെ ലഭിക്കും. വലിയ ബാറ്ററി 0 മുതൽ 100% വരെ പൂർണ്ണമായി ചാർജ് ചെയ്യാൻ ഏകദേശം ഒരു മണിക്കൂറും മുപ്പത് മിനിറ്റും എടുക്കും. ഈ ബാറ്ററി 65 ദിവസത്തെ സ്റ്റാൻഡ്‌ബൈ ടൈം, 158 മണിക്കൂർ മ്യൂസിക് പ്ലേ, 55 മണിക്കൂർ 4ജി കോളിങ് സമയം, 19 മണിക്കൂർ ഗെയിമിങ്, 24 മണിക്കൂറിലധികം വീഡിയോ പ്ലേബാക്ക് എന്നിവ നൽകാൻ കഴിവുള്ളതാണ് എന്ന് കമ്പനി അവകാശപ്പെടുന്നു.

Best Mobiles in India

English summary
Infinix Note 12 5G smartphone launched in India. The smartphone features a triple rear camera setup, MediaTek processor and a 5000 mAh battery.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X