ഇൻഫിനിക്സ് നോട്ട് 7 സ്മാർട്ട്ഫോണിന്റെ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്; വിലയും സവിശേഷതകളും

|

ഇൻഫിനിക്സ് നോട്ട് 7 സ്മാർട്ട്ഫോണിന്റെ വിൽപ്പന ഇന്ന് വിൽപ്പനയ്ക്ക് എത്തും. ഇൻഫിനിക്സ് നോട്ട് 5 സ്മാർട്ട്ഫോണിന്റെ പിൻഗാമിയായി വിപണിയിലെത്തിയ ഈ മിഡ് റേഞ്ച് ഡിവൈസ് ഉച്ചയ്ക്ക് 12 മണിക്കാണ് വിൽപ്പനയ്ക്കെത്തുന്നത്. ഫ്ലിപ്പ്കാർട്ട് വഴിയാണ് വിൽപ്പന നടക്കുന്നത്. മീഡിയടെക് ജി 70 സോസി, 6.95 ഇഞ്ച് ഡിസ്പ്ലേ, 48 മെഗാപിക്സൽ ക്വാഡ് ക്യാമറ മൊഡ്യൂൾ, സൈഡ് മൌണ്ട്ഡ് ഫിംഗർപ്രിന്റ് സെൻസർ, 5,000 എംഎഎച്ച് ബാറ്ററി എന്നീ സവിശേഷതകളോടെയാണ് ഈ സ്മാർട്ട്ഫോൺ വിപണിയിലെത്തിയത്.

ഇൻഫിനിക്സ് നോട്ട് 7: വിലയും ലഭ്യതയും

ഇൻഫിനിക്സ് നോട്ട് 7: വിലയും ലഭ്യതയും

ഇൻഫിനിക്സ് നോട്ട് 7 സ്മാർട്ട്ഫോൺ ഒരു വേരിയന്റിൽ മാത്രമാണ് പുറത്തിറക്കിയിരിക്കുന്നത്. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഈ വേരിയന്റിന് 11,499 രൂപയാണ് വില. ഈതർ ബ്ലാക്ക്, ഫോറസ്റ്റ് ഗ്രീൻ, ബൊളീവിയ ബ്ലൂ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്പ്കാർട്ടിലൂടെയാണ് ഡിവൈസിന്റെ ഫ്ലാഷ് സെയിൽ നടക്കുന്നത്.

കൂടുതൽ വായിക്കുക: വൺപ്ലസ് 8ടി സ്മാർട്ട്ഫോൺ ഒക്ടോബർ 14ന് പുറത്തിറങ്ങും; റിപ്പോർട്ട്കൂടുതൽ വായിക്കുക: വൺപ്ലസ് 8ടി സ്മാർട്ട്ഫോൺ ഒക്ടോബർ 14ന് പുറത്തിറങ്ങും; റിപ്പോർട്ട്

ഇൻഫിനിക്സ് നോട്ട് 7: സവിശേഷതകൾ

ഇൻഫിനിക്സ് നോട്ട് 7: സവിശേഷതകൾ

6.95 ഇഞ്ച് എച്ച്ഡി+ പഞ്ച്-ഹോൾ ഡിസ്പ്ലെയാണ് ഇൻഫിനിക്‌സ് നോട്ട് 7 സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ഡിസ്പ്ലെയിൽ 20.5: 9 അസ്പാക്ട് റേഷിയോ ആണ് ഉള്ളത്. 91.5 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോവും 450 നിറ്റ്സ് ബ്രൈറ്റ്നസും ഈ ഡിസ്പ്ലെയിൽ ഉണ്ട്. ഡിവൈസിന്റെ മൂന്ന് കളർ വേരിയന്റുകളിലും 3ഡി ഗ്ലാസ് ഫിനിഷും പിൻവശത്ത് 2.5 ഡി ഗ്ലാസും ഉള്ള ജെ കട്ട് ഡിസൈനുമാണ് ഇൻഫിനിക്സ് നൽകിയിട്ടുള്ളത്.

മീഡിയടെക് ഹീലിയോ ജി70 എസ്ഒസി

4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഇൻഫിനിക്സ് നോട്ട് 7 സ്മാർട്ട്ഫോൺ മീഡിയടെക് ഹീലിയോ ജി70 എസ്ഒസിയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. ഇന്റേണൽ സ്റ്റോറേജ് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാനായി പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഡിവൈസിൽ ഇൻഫിനിക്സ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിവൈസിന്റെ ഒരു വശത്ത് ഘടിപ്പിച്ച ഫിംഗർപ്രിന്റ് സ്കാനർ ഫോണിന്റെ പവർ ബട്ടണായും പ്രവർത്തിക്കുന്നു. ആൻഡ്രോയിഡ് 10 ബേസ്ഡ് XOSലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

കൂടുതൽ വായിക്കുക: 90Hz ഡിസ്പ്ലെയുമായി റിയൽമി സി17 സ്മാർട്ട്ഫോൺ പുറത്തിറങ്ങി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: 90Hz ഡിസ്പ്ലെയുമായി റിയൽമി സി17 സ്മാർട്ട്ഫോൺ പുറത്തിറങ്ങി; വിലയും സവിശേഷതകളും

ക്വാഡ് ക്യാമറ

ഇൻഫിനിക്സ് നോട്ട് 7 സ്മാർട്ട്ഫോണിന്റെ പിൻവശത്ത് ക്വാഡ് ക്യാമറ സെറ്റപ്പാണ് കമ്പനി നൽകിയിട്ടുള്ളത്. ഈ ക്യാമറ സെറ്റപ്പിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവയും ഇൻഫിനിക്സ് എഐ ലെൻസ് എന്ന് വിളിക്കുന്ന ക്യാമറയുമാണ് നൽകിയിട്ടുള്ളത്. ഈ ക്യാമറ സെറ്റപ്പിൽ വൈഡ് ലെൻസ് നൽകിയിട്ടില്ല.

ബാറ്ററി

ഡിവൈസിന്റെ പിൻവശത്ത് എൽഇഡി ഫ്ലാഷും ഇൻഫിനിക്സ് നൽകിയിട്ടുണ്ട്. ഡിവൈസി്നറെ ഫ്രണ്ട് ക്യാമറ പഞ്ച് ഹോളിലാണ് സ്ഥാപിച്ചിരിക്കുന്നത്. 16 മെഗാപിക്സൽ ക്യാമറ സെൻസറാണ് മുൻവശത്ത് ഉള്ളത്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഇൻഫിനിക്സ് നോട്ട് 7 സ്മാർട്ട്ഫോണിന്റെ മറ്റൊരു സവിശേഷത. ഈ ബാറ്ററി ചാർജ് ചെയ്യാനായി 18W ചാർജിങ് സപ്പോർട്ടാണ് ഉള്ളത്. മൈക്രോ യുഎസ്ബി പോർട്ട് വഴിയാണ് ചാർജ് ചെയ്യുന്നത്. ഈ ബാറ്ററി ഒരു ദിവസം മുഴുവൻ ചാർജ് നിൽക്കുന്നു. മുഴുവനായും ചാർജ് ചെയ്യാൻ ഏകദേശം രണ്ട് മണിക്കൂർ സമയമാണ് വേണ്ടത്.

കൂടുതൽ വായിക്കുക: 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായി ഓപ്പോ റെനോ 4 എസ്ഇ പുറത്തിറങ്ങി; വില, സവിശേഷതകൾകൂടുതൽ വായിക്കുക: 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായി ഓപ്പോ റെനോ 4 എസ്ഇ പുറത്തിറങ്ങി; വില, സവിശേഷതകൾ

Best Mobiles in India

English summary
The Infinix Note 7 will go on sale today. This mid-range device Launched as the successor to the Infinix Note 5 smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X