5,000 എംഎഎച്ച് ബാറ്ററിയുമായി ഇൻഫിനിക്സ് നോട്ട് 7 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

|

ഇൻഫിനിക്സ് നോട്ട്-സീരീസിലെ ഏറ്റവും പുതിയ ഡിവൈസായ ഇൻഫിനിക്സ് നോട്ട് 7 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇൻഫിനിക്സ് നോട്ട് 5ന്റെ പിൻഗാമിയായിട്ടാണ് ഈ പുതിയ മിഡ് റേഞ്ച് ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ ഫിലിപ്പീൻസ് അടക്കമുള്ള ചില ഏഷ്യൻ രാജ്യങ്ങളിൽ ഈ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരുന്നു. മീഡിയടെക് ജി 70 സോസി, 6.95 ഇഞ്ച് ഡിസ്പ്ലേ, 48 മെഗാപിക്സൽ ക്വാഡ് ക്യാമറ മൊഡ്യൂൾ, സൈഡ് മൌണ്ട്ഡ് ഫിംഗർപ്രിന്റ് സെൻസർ, 5,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഡിവൈസിന്റെ പ്രധാന സവിശേഷതകൾ.

ഇൻഫിനിക്സ് നോട്ട് 7: വിലയും ലഭ്യതയും

ഇൻഫിനിക്സ് നോട്ട് 7: വിലയും ലഭ്യതയും

4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സിംഗിൾ വേരിയന്റിലാണ് ഇൻഫിനിക്സ് നോട്ട് 7 സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. 11,499 രൂപയാണ് ഡിവൈസിന്റെ വില. ഈതർ ബ്ലാക്ക്, ഫോറസ്റ്റ് ഗ്രീൻ, ബൊളീവിയ ബ്ലൂ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. ഫ്ലിപ്പ്കാർട്ടിലൂടെയാണ് ഡിവൈസ് വിൽപ്പനയ്ക്ക് എത്തുന്നത്.

കൂടുതൽ വായിക്കുക: കുറഞ്ഞ വിലയും അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി ടെക്നോ സ്പാർക്ക് പവർ 2 എയർ അവതരിപ്പിച്ചുകൂടുതൽ വായിക്കുക: കുറഞ്ഞ വിലയും അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി ടെക്നോ സ്പാർക്ക് പവർ 2 എയർ അവതരിപ്പിച്ചു

ഇൻഫിനിക്സ് നോട്ട് 7: സവിശേഷതകൾ

ഇൻഫിനിക്സ് നോട്ട് 7: സവിശേഷതകൾ

20.5: 9 അസ്പാക്ട് റേഷിയോ ഉള്ള 6.95 ഇഞ്ച് എച്ച്ഡി+ പഞ്ച്-ഹോൾ ഡിസ്പ്ലെയുമായിട്ടാണ് ഇൻഫിനിക്‌സ് നോട്ട് 7 അവതരിപ്പിക്കുന്നത്. 91.5 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ ഉള്ള ഈ ഡിസ്പ്ലെയിൽ 450 നിറ്റ്സ് ബ്രൈറ്റ്നസും നൽകിയിട്ടുണ്ട്. ഫോണിന്റെ മൂന്ന് കളർ വേരിയന്റുകളിലും 3ഡി ഗ്ലാസ് ഫിനിഷും പിൻവശത്ത് 2.5 ഡി ഗ്ലാസും ഉള്ള ജെ കട്ട് ഡിസൈനാണ് കമ്പനി നൽകിയിട്ടുള്ളത്.

ഫിംഗർപ്രിന്റ് സ്കാനർ

മീഡിയടെക് ഹീലിയോ ജി70 എസ്ഒസിയുടെ കരുത്തിലാണ് ഇൻഫിനിക്സ് നോട്ട് 7 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഈ ഡിവൈസിൽ 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജും നൽകിയിട്ടുണ്ട്. 256 ജിബി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി പ്രത്യേക മെമ്മറി കാർഡ് സ്ലോട്ടും ഡിവൈസിൽ ഇൻഫിനിക്സ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിവൈസിന്റെ ഒരു വശത്ത് ഘടിപ്പിച്ച ഫിംഗർപ്രിന്റ് സ്കാനർ ഫോണിന്റെ പവർ ബട്ടണായും പ്രവർത്തിക്കുന്നു. ആൻഡ്രോയിഡ് 10 ബേസ്ഡ് XOSലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

കൂടുതൽ വായിക്കുക: വൺപ്ലസ് നോർഡിന്റെ വില കുറഞ്ഞ വേരിയന്റ് സെപ്റ്റംബർ 21ന് വിൽപ്പനയ്‌ക്കെത്തുംകൂടുതൽ വായിക്കുക: വൺപ്ലസ് നോർഡിന്റെ വില കുറഞ്ഞ വേരിയന്റ് സെപ്റ്റംബർ 21ന് വിൽപ്പനയ്‌ക്കെത്തും

വാഡ് ക്യാമറ സെറ്റപ്പ്

ഇൻഫിനിക്സ് നോട്ട് 7 സ്മാർട്ട്ഫോണിന്റെ പിൻവശത്ത് ക്വാഡ് ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. ഈ ക്യാമറ സെറ്റപ്പിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവയ്ക്കൊപപം നാലാമതായി ഉള്ളത് കമ്പനി എഐ ലെൻസ് എന്ന് വിളിക്കുന്ന ക്യാമറാണ് ഡിവൈസിൽ വൈഡ് ലെൻസ് നൽകിയിട്ടില്ല.

ബാറ്ററി

പിൻവശത്ത് ക്യമറ സെറ്റപ്പിൽ എൽഇഡി ഫ്ലാഷും നൽകിയിട്ടുണ്ട്. ഡിവൈസി്നറെ ഫ്രണ്ട് ക്യാമറ പഞ്ച് ഹോളിലാണ് സ്ഥാപിച്ചിരിക്കുന്നത്. 16 മെഗാപിക്സൽ ക്യാമറ സെൻസറാണ് മുൻവശത്ത് ഉള്ളത്. മൈക്രോ യുഎസ്ബി പോർട്ട് വഴി 18W ചാർജ് ചെയ്യാവുന്ന 5,000 എംഎഎച്ച് ബാറ്ററിയും ഡിവൈസിൽ നൽകിയിട്ടുണ്ട്. ഈ ഒരു ദിവസം മുഴുവൻ ചാർജ് നിൽക്കുന്നു. മുഴുവനായും ചാർജ് ചെയ്യാൻ ഏകദേശം രണ്ട് മണിക്കൂർ സമയമാണ് വേണ്ടത്.

കൂടുതൽ വായിക്കുക: റെഡ്മി 9ഐ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: റെഡ്മി 9ഐ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

Best Mobiles in India

English summary
Infinix Note 7, the latest device in the Infinix Note-series, has been launched in the Indian market. This new mid-range device is the successor to the Infinix Note 5.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X