Home
Mobile

ഇൻഫിനിക്സ് നോട്ട് 7 സ്മാർട്ട്ഫോൺ ഇന്ന് ഇന്ത്യൻ വിപണിയിലെത്തും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഇൻഫിനിക്സ് നോട്ട് 7 സ്മാർട്ട്ഫോൺ ഇന്ന് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യും. ഇക്കഴിഞ്ഞ ഏപ്രിലിൽ മറ്റ് ചില രാജ്യങ്ങളിൽ അവതരിപ്പിച്ച ഡിവൈസ് ഇന്ത്യയിലെത്തുമ്പോൾ വലിയ മാറ്റങ്ങളൊന്നും ഉണ്ടാവില്ലെന്നാണ് റിപ്പോർട്ടുകൾ. ഫ്ലിപ്പ്കാർട്ട് വഴിയായിരിക്കും ഈ സ്മാർട്ട്ഫോൺ വിൽപ്പന നടക്കുക. വൃത്താകൃതിയിലുള്ള റിയർ ക്യാമറ മൊഡ്യൂൾ, ഹോൾ-പഞ്ച് ഡിസ്പ്ലേ, 5,000 എംഎഎച്ച് ബാറ്ററി എന്നീ പ്രധാന സവിശേഷതകളോടെ ആയിരിക്കും ഈ ഡിവൈസ് പുറത്തിറങ്ങുക.

ഇൻഫിനിക്സ് നോട്ട് 7

ഇൻഫിനിക്സ് നോട്ട് 7 സ്മാർട്ട്ഫോൺ ഏപ്രിലിൽ അവതരിപ്പിച്ച രാജ്യങ്ങളിൽ ഈ ഡിവൈസിനൊപ്പം നോട്ട് 7 ലൈറ്റ് എന്ന സ്മാർട്ട്ഫോണും ഇൻഫിനിക്സ് അവതരിപ്പിച്ചിരുന്നു. ഇന്ത്യയിൽ ഈ ലൈറ്റ് മോഡൽ കൂടി പുറത്തിറക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്ത വന്നിട്ടില്ല. ഇൻഫിനിക്സ് 7 സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ വിലയെ സംബന്ധിക്കുന്ന വിവരങ്ങളും ഇതുവരെയായി പുറത്ത് വന്നിട്ടില്ല. ഏപ്രിലിൽ ചില രാജ്യങ്ങളിൽ അവതരിപ്പിച്ച ഈ സ്മാർട്ട്ഫോൺ വലിയ മാറ്റങ്ങളൊന്നുമില്ലാതെ ഇന്ത്യൻ വിപണിയിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഇൻഫിനിക്സ് നോട്ട് 7: സവിശേഷതകൾ

ഇൻഫിനിക്സ് നോട്ട് 7: സവിശേഷതകൾ

6.95 ഇഞ്ച് എച്ച്ഡി+ (720x1,640 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേയുമായിട്ടാണ് ഇൻഫിനിക്സ് നോട്ട് 7 സ്മാർട്ട്ഫോൺ പുറത്തിറങ്ങുക. 20.5: 9 അസ്പാക്ട് റേഷിയോ ഉള്ള ഡിസ്പ്ലെയായിരിക്കും ഇതെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഈ ഡിവൈസിൽ രണ്ട് നാനോ സിം കാർഡ് സ്ലോട്ടുകൾ ഉണ്ടാിരിക്കും. ആൻഡ്രോയിഡ് 10 ബേസ്ഡ് XOS 6.0യിൽ പ്രവർത്തിക്കുന്ന ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ മീഡിയടെക് ഹെലിയോ ജി 70 SoC ആയിരിക്കും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയിൽ എത്തുമ്പോൾ പ്രോസസറിൽ മാറ്റം വരുത്തുമോ എന്ന കാര്യം വ്യക്തമല്ല.

ക്യാമറ

ഇൻഫിനിക്സ് നോട്ട് 7 സ്മാർട്ട്ഫോണിന്റെ ക്യാമറ സവിശേഷതകൾ പരിശോധിച്ചാൽ, ഡിവൈസിൽ ഒരു ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് കമ്പനി നൽകിയിട്ടുള്ളത്. ഈ ക്യാമറ സെറ്റപ്പിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ മാക്രോ സെൻസറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും നൽകിയിട്ടുണ്ട്. ഇതിനൊപ്പം ഒരു ലോ ലൈറ്റ് വീഡിയോ ക്യാമറയും ഉണ്ട്. മികച്ചൊരു എൽഇഡി ഫ്ലാഷും ഈ ക്യാമറ സെറ്റപ്പിൽ കമ്പനി നൽകിയിട്ടുണ്ട്. ഡിവൈസിന്റെ മുൻഭാഗത്ത് 16 മെഗാപിക്സൽ ക്യാമറയാണ് കമ്പനി നൽകിയിട്ടുള്ളത്.

ബാറ്ററി

റെഡ്മി നോട്ട് 9 പ്രോ അടക്കമുള്ള പുതിയ പല ഡിവൈസുകളിലും കാണാറുള്ളതുപോലെ സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറുമായിട്ടായിരിക്കും ഇൻഫിനിക്സ് നോട്ട് 7 സ്മാർട്ട്ഫോൺ പുറത്തിറങ്ങുന്നത്. ഇതിനൊപ്പം ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവയടക്കമുള്ള നിരവധി സെൻസറുകളും ഉണ്ടായിരിക്കും. 5,000 എംഎഎച്ച് ബാറ്ററിയുള്ള ഡിവൈസിൽ വേഗത്തിൽ ചാർജ് ചെയ്യാനായി 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും കമ്പനി നൽകിയിട്ടുണ്ട്.

കണക്ടിവിറ്റി

ഇൻഫിനിക്സ് നോട്ട് 7 സ്മാർട്ട്ഫോണിൽ 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് ഉണ്ടാവുകയെന്നാണ് റിപ്പോർട്ടുകൾ. ഈ ഇന്റേണൽ സ്റ്റോറേജ് 2ടിബി വരെ എക്സ്പാൻഡ് ചെയ്യാനായി ഒരു മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഇൻഫിനിക്സ് ഈ ഡിവൈസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 4ജി എൽടിഇ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, മൈക്രോ-യുഎസ്ബി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളാണ് സ്മാർട്ട്ഫോണിൽ ഇൻഫിനിക്സ് ഉൾപ്പെടുത്തിയിട്ടുള്ളത്.

Best Mobiles in India

English summary
Infinix Note 7, the latest smartphone from Infinix, will be launched in the Indian market today. This Device Launched in a few other countries in April.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X