ഇൻഫിനിക്സ് നോട്ട് 7 സ്മാർട്ട്ഫോൺ സെപ്റ്റംബർ 16ന് ഇന്ത്യൻ വിപണിയിലെത്തും

|

ഇൻഫിനിക്സിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഇൻഫിനിക്സ് നോട്ട് 7 സെപ്റ്റംബർ 16ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഏപ്രിലിൽ മറ്റ് ചില രാജ്യങ്ങളിൽ ലോഞ്ച് ചെയ്ത ഈ സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ ലോഞ്ച് വെളിപ്പെടുത്തുന്ന വീഡിയോ കമ്പനി പുറത്തിറക്കിയിരുന്നു. ഫ്ലിപ്പ്കാർട്ട് വഴിയായിരിക്കും ഈ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്കെത്തുകയെന്നാണ് റിപ്പോർട്ടുകൾ. ഇൻഫിനിക്സ് നോട്ട് 7 സ്മാർട്ട്ഫോണിൽ വൃത്താകൃതിയിലുള്ള റിയർ ക്യാമറ മൊഡ്യൂൾ, ഹോൾ-പഞ്ച് ഡിസ്പ്ലേ, 5,000 എംഎഎച്ച് ബാറ്ററി എന്നീ സവിശേഷതകൾ ഉണ്ടായിരിക്കും.

 

 ഇൻഫിനിക്സ് നോട്ട് 7

ഇന്ത്യയ്ക്ക് പുറത്ത് ഇൻഫിനിക്സ് നോട്ട് 7 സ്മാർട്ട്ഫോണിനൊപ്പം ഏപ്രിലിൽ നോട്ട് 7 ലൈറ്റ് സ്മാർട്ട്ഫോണും കമ്പനി പുറത്തിറക്കിയിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യയിൽ നോട്ട് 7 സ്മാർട്ട്ഫോണിനൊപ്പം തന്നെ നോട്ട് 7 ലൈറ്റ് എന്ന ഡിവൈസും പുറത്തിറക്കാൻ സാധ്യതയുണ്ട്. ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇൻഫിനിക്സ് 7 സ്മാർട്ട്ഫോണിന്റെ വിലയും ഇന്ത്യയിൽ പുറത്തിറക്കുന്ന മോഡലിന്റെ സവിശേഷതകളും സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി പുറത്ത് വിട്ടിട്ടില്ല. മറ്റ് രാജ്യങ്ങളിൽ പുറത്തിറക്കിയതിന് സമാനമായ സവിശേഷതകൾ പലതും ഇന്ത്യൻ മോഡലിലും ഉണ്ടായിരിക്കും.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എ51, ഗാലക്‌സി എ71 സ്മാർട്ട്ഫോണുകൾ ഇനി കുറഞ്ഞ വിലയ്ക്ക് വാങ്ങാംകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എ51, ഗാലക്‌സി എ71 സ്മാർട്ട്ഫോണുകൾ ഇനി കുറഞ്ഞ വിലയ്ക്ക് വാങ്ങാം

ഇൻഫിനിക്സ് നോട്ട് 7: സവിശേഷതകൾ

ഇൻഫിനിക്സ് നോട്ട് 7: സവിശേഷതകൾ

രണ്ട് നാനോ സിം സ്ലോട്ടുകളുമായിട്ടാണ് ഇൻഫിനിക്സ് നോട്ട് 7 സ്മാർട്ട്ഫോൺ പുറത്തിറങ്ങുക. ആൻഡ്രോയിഡ് 10 ബേസ്ഡ് XOS 6.0യിൽ പ്രവർത്തിക്കുന്ന ഡിവൈസിൽ 6.95 ഇഞ്ച് എച്ച്ഡി+ (720x1,640 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേയും ഉണ്ടായിരിക്കും. ഈ ഡിസ്പ്ലെയ്ക്ക് 20.5: 9 അസ്പാക്ട് റേഷിയോ ഉണ്ടായിരിക്കും. ഇൻഫിനിക്‌സ് നോട്ട് 7 സ്മാർട്ട്ഫോൺ ഒക്ടാ കോർ മീഡിയടെക് ഹെലിയോ ജി 70 SoCയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്.

ക്യാമറ
 

ഫോട്ടോകളും വീഡിയോകളും എടുക്കുന്നതിന് ഇൻഫിനിക്സ് നോട്ട് 7 സ്മാർട്ട്ഫോണിൽ ഒരു ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. ഈ ക്യാമറ സെറ്റപ്പിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസറാണ് ഉള്ളത്. ഇതിനൊപ്പം 2 മെഗാപിക്സൽ മാക്രോ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, ലോ ലൈറ്റ് വീഡിയോ ക്യാമറ എന്നിവയും ഇൻഫിനിക്സ് നൽകിയിട്ടുണ്ട്. ക്യാമറ സെറ്റപ്പിന്റെ മറ്റൊരു സവിശേഷത ഇതിലുള്ള എൽഇഡി ഫ്ലാഷാണ്. സ്മാർട്ട്ഫോണിൽ സെൽഫികൾക്കായി 16 മെഗാപിക്സൽ ക്യാമറയും കമ്പനി നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: വൺപ്ലസ് 8 സീരീസ് സ്മാർട്ട്ഫോണുകൾ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാംകൂടുതൽ വായിക്കുക: വൺപ്ലസ് 8 സീരീസ് സ്മാർട്ട്ഫോണുകൾ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം

കണക്ടിവിറ്റി ഓപ്ഷനുകൾ

ഇൻഫിനിക്സ് നോട്ട് 7 സ്മാർട്ട്ഫോണിൽ 6 ജിബി റാമാണ് നൽകിയിട്ടുള്ളത്. 128 ജിബി ഓൺബോർഡ് സ്റ്റോറേജുള്ള ഡിവൈസിൽ സ്റ്റോറേജ് 2ടിബി വരെ എക്സ്പാൻഡ് ചെയ്യാനായി ഒരു മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും കമ്പനി നൽകിയിട്ടുണ്ട്.4 ജി എൽടിഇ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, മൈക്രോ-യുഎസ്ബി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളാണ് ഇൻഫിനിക്സ് നോട്ട് 7 സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുക.

ഫിംഗർപ്രിന്റ് സെൻസർ

സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറുമായിട്ടാണ് ഇൻഫിനിക്സ് നോട്ട് 7 സ്മാർട്ട്ഫോൺ പുറത്തിറങ്ങുന്നത്. ഇതിനൊപ്പം ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവയടക്കമുള്ള നിരവധി സെൻസറുകളും കമ്പനി നൽകിയിട്ടുണ്ട്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ പായ്ക്ക് ചെയ്യുന്നത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി ഡിവൈസ് 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായിട്ടായിരിക്കും വരുന്നത്.

കൂടുതൽ വായിക്കുക: വിവോ വി20 എസ്ഇ സ്മാർട്ട്ഫോൺ സെപ്റ്റംബർ 24ന് വിപണിയിലെത്തുംകൂടുതൽ വായിക്കുക: വിവോ വി20 എസ്ഇ സ്മാർട്ട്ഫോൺ സെപ്റ്റംബർ 24ന് വിപണിയിലെത്തും

Best Mobiles in India

English summary
Infinix Note 7, the latest smartphone from Infinix, will be launched in the Indian market on September 16. This Devoce Launched in a few other countries in April.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X