ഇൻഫിനിക്സ് നോട്ട് 8, നോട്ട് 8ഐ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങി; വിലയും സവിശേഷതകളും

|

ഇൻഫിനിക്സ് നോട്ട് 8, നോട്ട് 8ഐ എന്നീ സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചു. വെർച്വൽ ഇവന്റിലൂടെയാണ് ഈ ഡിവൈസുകൾ കമ്പനി ലോഞ്ച് ചെയ്തത്. ഈ രണ്ട് മോഡലുകളും ക്വാഡ് റിയർ ക്യാമറ സെറ്റപ്പോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. മീഡിയടെക് ഹെലിയോ ജി80 എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഇൻഫിനിക്സ് നോട്ട് 8 ഡ്യുവൽ സെൽഫി ക്യാമറകളുമായിട്ടാണ് വരുന്നത്. മികച്ച ഓഡിയോ അനുഭവത്തിനായി ഡിവൈസുകളിൽ ഡിടിഎസ് ഓഡിയോ പ്രോസസ്സിങും നൽകിയിട്ടുണ്ട്.

ഇൻഫിനിക്സ് നോട്ട് 8, ഇൻഫിനിക്സ് നോട്ട് 8ഐ: ലഭ്യത
 

ഇൻഫിനിക്സ് നോട്ട് 8, ഇൻഫിനിക്സ് നോട്ട് 8ഐ: ലഭ്യത

ഇൻഫിനിക്സ് നോട്ട് 8 സ്മാർട്ട്ഫോണിന് ഏകദേശം 200 ഡോളർ വില ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഏകദേശം 14,700 രൂപയാണ്. ഇതുവരെ ഈ ഡിവൈസിന്റെ വില കൃത്യമായി കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഡീപ്‌സി ലസ്റ്റർ, ഐസ്‌ലാന്റ് ഫാന്റസി, സിൽവർ ഡയമണ്ട് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. ഇൻഫിനിക്സ് നോട്ട് 8ഐയുടെ വിലയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഐസ് ഡയമണ്ട്, ഒബ്സിഡിയൻ ബ്ലാക്ക്, ട്രാൻക്വിൽ ബ്ലൂ നിറങ്ങളിൽ ഡിവൈസ് ലഭ്യമാകും. വൈകാതെ ഡിവൈസ് ഇന്ത്യൻ വിപണിയിലെത്തും.

കൂടുതൽ വായിക്കുക: എംഐ 10ടി, എംഐ 10ടി പ്രോ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

ഇൻഫിനിക്സ് നോട്ട് 8: സവിശേഷതകൾ

ഇൻഫിനിക്സ് നോട്ട് 8: സവിശേഷതകൾ

രണ്ട് നാനോ സിം കാർഡ് സ്ലോട്ടുകളുമായിട്ടാണ് ഇൻഫിനിക്സ് നോട്ട് 8 സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് 10 ബേസ്ഡ് എക്സ്ഒഎസ് 7.1ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 6.95 ഇഞ്ച് എച്ച്ഡി + (720x1,640 പിക്സൽസ്) ഐപിഎസ് ഡിസ്പ്ലേയാണ് ഡിവൈസിൽ ഉള്ളത്. 20.5: 9 അസ്പാക്ട് റേഷിയോവും 480 നിറ്റ് പീക്ക് ബ്രൈറ്റ്നസുമുള്ള ഡിസ്പ്ലെയാണ് ഇത്. 6 ജിബി റാമുള്ള ഡിവൈസ് ഒക്ടാ കോർ മീഡിയടെക് ഹെലിയോ ജി80 എസ്ഒസിയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്.

ക്വാഡ് റിയർ ക്യാമറ

ഓട്ടോഫോക്കസ് ലെൻസുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസറടങ്ങുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസിൽ ഉള്ളത്. ഈ ക്യാമറ സെറ്റപ്പിൽ 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, എഐ ലെൻസ് എന്നീ ക്യാമറകളാണ് ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഡിവൈസിന്റെ മുൻവശത്ത് ഡ്യുവൽ സെൽഫി ക്യാമറ സെറ്റപ്പാണ് ഉള്ളത്. 16 മെഗാപിക്സൽ പ്രൈമറി സെൻസർ, സെക്കൻഡറി പോർട്രെയിറ്റ് സെൻസർ എന്നിവയാണ് ഈ ക്യാമറ സെറ്റപ്പിൽ ഉള്ളത്.

കൂടുതൽ വായിക്കുക: വിവോ Y30 സ്മാർട്ട്ഫോണിന് ഇന്ത്യയിൽ വില കുറച്ചു; പുതുക്കിയ വിലയും സവിശേഷതകളും

ബാറ്ററി
 

മൈക്രോ എസ്ഡി കാർഡ് സ്ലോട്ടിലൂടെ സ്റ്റോറേജ് 2 ടിബി വരെ എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനത്തോടെയാണ് ഇൻഫിനിക്സ് നോട്ട് 8ൽ ഉള്ളത്. 4ജി എൽടിഇ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളാണ് ഡിവൈസിൽ ഉള്ളത്. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഗൈറോസ്‌കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവയും ഡിവൈസിൽ ഉണ്ട്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,200mAh ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്.

ഇൻഫിനിക്സ് നോട്ട് 8ഐ: സവിശേഷതകൾ

ഇൻഫിനിക്സ് നോട്ട് 8ഐ: സവിശേഷതകൾ

ആൻഡ്രോയിഡ് 10 ബേസ്ഡ് എക്സ്ഒഎസ് 7.1ൽ പ്രവർത്തിക്കുന്ന ഇൻഫിനിക്സ് നോട്ട് 8ഐ സ്മാർട്ട്ഫോണിൽ 20.5: 9 അസ്പാക്ട് റേഷിയോ ഉള്ള 6.78 ഇഞ്ച് എച്ച്ഡി+ (720x1,640 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേയാണ് സ്മാർട്ട്ഫോണിനുള്ളത്. 6 ജിബി റാമുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി 80 സോസിയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. ഡിവൈസിലെ ക്വാഡ് റിയർ ക്യാമറ സെറ്റപ്പിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, എഐ ലെൻസ് എന്നിവ ഉൾപ്പെടുന്നു. സെൽഫികൾക്കായി നോട്ട് 8ഐയിൽ 8 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറാണ് ഉള്ളത്.

കൂടുതൽ വായിക്കുക: ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായി ഓപ്പോ എ15 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

സ്റ്റോറേജ്

മൈക്രോ എസ്ഡി കാർഡ് സ്ലോട്ടിലൂടെ 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനം ഇൻഫിനിക്സ് നോട്ട് 8ഐ സ്മാർട്ട്ഫോണിൽ ഉണ്ട്. ഡിവൈസിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 4ജി എൽടിഇ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് നൽകിയിട്ടുള്ളത്. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവയും ഫോണിലുണ്ട്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,200mAh ബാറ്ററിയാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്.

Most Read Articles
Best Mobiles in India

English summary
Infinix introduced the Note 8 and Note 8i smartphones. The company launched these devices through a virtual event.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X