Infinix S5 Lite: കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുമായി ഇൻഫിനിക്സ് എസ്5ലൈറ്റ് വിൽപ്പനയ്ക്ക്

|

കഴിഞ്ഞ മാസം ഇന്ത്യൻ വിപണിയിലെത്തിയ ഇൻഫിനിക്സ് എസ്5ൻറെ പരിഷ്കരിച്ച ചെറു പതിപ്പായ ഇൻഫിനിക്സ് ലൈറ്റ് ഇന്ന് മുതൽ വിപണിയിൽ ലഭ്യമാകും. കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുള്ള ഫോൺ എന്ന നിലയിലാണ് കമ്പനി എസ്5ലൈറ്റ് ഇന്ത്യൻ വിപണിയിലെത്തിക്കുന്നത്. കഴിഞ്ഞയാഴ്ച്ചയാണ് ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. പഞ്ച് ഹോൾ ഡിസപ്ലെയുള്ള ഫോണാണ്. കുറഞ്ഞ വിലയിൽ പഞ്ച് ഹോൾ ഡിസ്പ്ലെ വരുന്ന സ്മാർട്ട്ഫോൺ എന്ന സവിശേഷതയും ഈ സ്മാർട്ട്ഫോണിനുണ്ട്.

 

ഇൻഫിനിക്സ് എസ്5 ലൈറ്റ് വില

ഇൻഫിനിക്സ് എസ്5 ലൈറ്റ് വില

ഒറ്റ സ്റ്റോറേജ് വേരിയൻറിലാണ് ഇൻഫിനിക്സ് എസ്5 ലൈറ്റ് സ്മാർട്ട്ഫോൺ വിപണിയിലെത്തിച്ചിരിക്കുന്നത്. 4 ജിബി റാമാണ് ഫോണിൽ നൽകിയിരിക്കുന്നത്. ഫ്ലിപ്പ്കാർട്ടിലൂടെ ഈ സ്മാർട്ട്ഫോൺ വാങ്ങാവുന്നതാണ്. ബോക്സിൽ 9,999 രൂപ കൊടുത്തിരിക്കുന്ന ഫോൺ ഫ്ലിപ്പ്കാർട്ടിലൂടെ 7,999 രൂപയ്ക്ക് സ്വന്തമാക്കാം. 8000 രൂപയിൽ താഴെ വിലയിൽ 4 ജിബി റാമുള്ള സ്മാർട്ട്ഫോൺ എന്നത് ഒരു മികച്ച ഓഫർ തന്നെയാണ്.

ഇൻഫിനിക്സ് എസ്5 ലൈറ്റ് ഓഫറുകൾ

ഇൻഫിനിക്സ് എസ്5 ലൈറ്റ് ഓഫറുകൾ

ഫ്ലിപ്പ്കാർട്ടിലൂടെ ഫോൺ വാങ്ങുമ്പോൾ എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ് കാർഡുകളിന്മേൽ 10 ശതമാനം വരെ ക്യാഷ്ബാക്കും ലഭിക്കും. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രഡിറ്റ് കാർഡുകളിൽ 5 ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്കും സ്വന്തമാക്കാം. ഐസിഐസിഐ ബാങ്കുകളുടെ ക്രഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഫോൺ വാങ്ങുമ്പോൾ 5 ശതമാനം ഇൻസ്റ്റൻറ് ഡിസ്കൗണ്ടും ലഭിക്കും. 667 രൂപയിൽ ആരംഭിക്കുന്ന നോ കോസ്റ്റ് ഇഎംഐയും ലഭ്യമാണ്.

കൂടുതൽ വായിക്കുക: മികച്ച വിലയിൽ ഇൻഫിനിക്സ് ഹോട്ട് 8 സ്മാർട്ഫോൺ വിൽപന ഡിസംബർ 31 വരെകൂടുതൽ വായിക്കുക: മികച്ച വിലയിൽ ഇൻഫിനിക്സ് ഹോട്ട് 8 സ്മാർട്ഫോൺ വിൽപന ഡിസംബർ 31 വരെ

ഇൻഫിനിക്സ് എസ് 5 ലൈറ്റ് സവിശേഷതകൾ
 

ഇൻഫിനിക്സ് എസ് 5 ലൈറ്റ് സവിശേഷതകൾ

ഇൻഫിനിക്സ് എസ് 5 ലൈറ്റിന്‍റെ ഡിസ്പ്ലെ പരിശോധിച്ചാൽ 6.6 ഇഞ്ച് ഡിസ്‌പ്ലേ എച്ച്ഡി + റെസല്യൂഷനിൽ നൽകിയിരിക്കുന്നു. 20: 9 ആസ്പാക്റ്റ് റേഷിയോ, 90.5 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ എന്നിവയാണ് ഡിസ്പ്ലെയുടെ മറ്റ് സവിശേഷതകൾ. ഡിസ്പ്ലേയ്ക്ക് ചുറ്റും നാരോ ബെസലുകളാണ് ഉള്ളത്, മുന്നിലും പിന്നിലും 2.5 ഡി ഗ്ലാസ് നൽകിയിട്ടുണ്ട്. സ്മാർട്ട്‌ഫോണിന്റെ ഭാരം 178 ഗ്രാം ആണ്, ഏകദേശം 7.9 മില്ലിമീറ്ററാണ് ഫോണിൻറെ തടി. മീഡിയടെക് ഹീലിയോ പി 22 സോസിയുടെ കരുത്തിലാണ് എസ് 5 ലൈറ്റ് പ്രവർത്തിക്കുന്നത് 4 ജിബി റാമും 64 ജിബി ഇന്‍റേണൽ സ്റ്റോറേജും ഫോണിന്‍റെ മറ്റൊരു സവിശേഷതയാണ്. എസ്ഡി കാർഡ് സ്ലോട്ട് വഴി 256 ജിബി വരെ സ്റ്റോറേജ് എക്സ്പന്‍റ് ചെയ്യാവുന്നതാണ്.

ഇൻഫിനിക്സ് എസ് 5 ലൈറ്റ് ക്യാമറ

ഇൻഫിനിക്സ് എസ് 5 ലൈറ്റ് ക്യാമറ

ഇൻഫിനിക്സ് എസ് 5 ലൈറ്റിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് നൽകിയിരിക്കുന്നത്. എഫ് / 1.8 അപ്പേർച്ചറുള്ള 16 മെഗാപിക്സലിന്റെ പ്രധാന ക്യാമറ മികച്ച ക്യാളിറ്റിയുള്ള ഇമേജുകൾ തരുന്നു. 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, ഡെഡിക്കേറ്റഡ് ലോ-ലൈറ്റ് സെൻസർ, ക്വാഡ്-എൽഇഡി ഫ്ലാഷ് എന്നിവയടങ്ങുന്നതാണ് പിൻ വശത്തെ ക്യാമറ സെറ്റപ്പ്. സെൽഫികൾക്കായി സ്മാർട്ട്‌ഫോണിൽ 16 മെഗാപിക്സൽ സെൽഫി ക്യാമറയാണ് നൽതിയിരിക്കുന്നത്. അത് പഞ്ച് ഹോളിനുള്ളിലാണ് കൊടുത്തിരിക്കുന്നത്. 4,000 എംഎഎച്ച് ബാറ്ററി സ്മാർട്ട്ഫോണിന്‍റെ മറ്റൊരു സവിശേഷതയാണ്. ആൻഡ്രോയിഡ് പൈയെ ബേസ്ഡ് എക്സ്ഒഎസ് 5.5 ലാണ് ഫോൾ പ്രവർത്തിക്കുന്നത്.

മികച്ച ബഡ്ജറ്റ് സ്മാർട്ട്ഫോൺ

വിലയും മറ്റ് സവിശേഷതകളും പരിശോധിച്ചാൽ ഇന്ത്യൻ വിപണിയെ ലക്ഷ്യമിട്ട് പുറത്തിറക്കിയ ഫോണാണ് ഇൻഫിനിക്സ് എന്ന് വ്യക്തമാവും. കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകൾ ഉൾപ്പെടുത്തിയിരിക്കുന്നു. മാന്യമായ ബാറ്ററി ബാക്ക് അപ്പ്, മികച്ച ക്യാമറ, ഉപയോഗിക്കുമ്പോൾ അസൗകര്യം ഉണ്ടാകാത്ത വിധത്തിലുള്ള റാം എന്നിവയെല്ലാം അടങ്ങുന്നൊരു ബഡ്ജറ്റ്ഫോൺ അന്വേഷിക്കുന്നവർക്ക് ഈ സ്മാർട്ട്ഫോൺ മികച്ച ഓപ്ഷൻ തന്നെയായിരിക്കും.

Best Mobiles in India

English summary
Infinix S5 Lite, the cheapest smartphone with hole punch display, first sale begins today. The smartphone was launched in India last week as the cheapest device with a punch-hole display. The company introduced the Infinix S5 few weeks back with a punch-hole display. With S5 Lite, it has made that design accessible to consumers at an even cheaper price point.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X