Infinix S5 Pro: ഇൻഫിനിക്സ് എസ്5 പ്രോ ഇന്ന് പുറത്തിറങ്ങും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

|

ഇന്ത്യയിൽ പോപ്പ്-അപ്പ് സെൽഫി ക്യാമറയുള്ള ഏറ്റവും വിലകുറഞ്ഞ സ്മാർട്ട്‌ഫോണായി ഇൻഫിനിക്‌സ് എസ് 5 പ്രോ ഇന്ന് പുറത്തിറങ്ങും. റിയൽമി, ഷവോമി എന്നിവയെ പോലെ സ്മാർട്ട്‌ഫോണിനായി ആസൂത്രണം ചെയ്തിരുന്ന ഓൺ-ഗ്രൗണ്ട് ലോഞ്ച് ഇവന്റ് ഇൻഫിനിക്സ് റദ്ദാക്കി. പുതിയ ഡിവൈസ് ഉപയോഗിച്ച് ബജറ്റ് നിരക്കിൽ പ്രീമിയം അനുഭവം നൽകാനാണ് ഇൻഫിനിക്സ് പദ്ധതിയിട്ടിരിക്കുന്നത്.

ഇൻഫിനിക്സ് എസ്5 പ്രോ

ഇന്ന് പുറത്തിറങ്ങാനിരിക്കുന്ന ഇൻഫിനിക്സ് എസ്5 പ്രോ സ്മാർട്ട്ഫോൺ ലോഞ്ചിന് ശേഷം ഫ്ലിപ്പ്കാർട്ട് വഴി വാങ്ങാൻ സാധിക്കും. പ്രൊഡക്ട് ലിസ്റ്റിംഗിൽ ഡിവൈസിന്റെ പച്ചയും മജന്ത ഷേഡും ഉള്ള വേരിയന്റുകൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇൻഫിനിക്സ് എസ്5 പ്രോ ലോഞ്ച് ഇവന്റിന് ലൈവ് സ്ട്രീം ഇല്ലെന്നാണ് റിപ്പോർട്ടുകൾ. 16 മെഗാപിക്സൽ പോപ്പ്-അപ്പ് സെൽഫി ക്യാമറയാണ് സ്മാർട്ട്‌ഫോണിൽ ഉള്ളത്.

വില

വിലയുടെ കാര്യത്തിൽ ഇത് ഹോണർ 9 എക്സ്, ടെക്നോ കാമൺ 15 പ്രോ എന്നിവയേക്കാൾ വിലകുറഞ്ഞതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ രണ്ട് സ്മാർട്ട്‌ഫോണുകളിലും പോപ്പ്-അപ്പ് സെൽഫി ക്യാമറയുണ്ട്. ഇവയ്ക്ക് യഥാക്രമം 13,999 രൂപയും 14,999 രൂപയുമാണ് വില. ഇന്ത്യയിൽ 9,999 രൂപയ്ക്ക് ഇൻഫിനിക്സ് എസ് 5 പ്രോ പുറത്തിറങ്ങും. 10,000 രൂപയിൽ താഴെ വിലയിൽ ഇന്ത്യയിൽ ലഭ്യമാകുന്ന ഒരേയൊരു പോപ്പ് അപ്പ് സെൽഫി ക്യാമറ സ്മാർട്ട്ഫോണായിരിക്കും ഇത്.

കൂടുതൽ വായിക്കുക: ആപ്പിൾ ഐഫോൺ 11, ഐഫോൺ 11 പ്രോ എന്നിവയുടെ വില വർദ്ധിപ്പിച്ചുകൂടുതൽ വായിക്കുക: ആപ്പിൾ ഐഫോൺ 11, ഐഫോൺ 11 പ്രോ എന്നിവയുടെ വില വർദ്ധിപ്പിച്ചു

ഇൻഫിനിക്സ് എസ് 5 സ്മാർട്ട്ഫോൺ

ഇൻഫിനിക്സ് എസ് 5 സ്മാർട്ട്ഫോൺ കുടുംബത്തിലെ മൂന്നാമത്തെ സ്മാർട്ട്‌ഫോണാണ് ഇൻഫിനിക്‌സ് എസ് 5 പ്രോ. ഇൻഫിനിക്സ് എസ് 5 ലൈറ്റ്, ഇൻഫിനിക്സ് എസ് 5 എന്നിവ യഥാക്രമം 7,999 രൂപയ്ക്കും 8,999 രൂപയ്ക്കും ലഭ്യമാണ്. ഇവയിൽ പോപ്പ്-അപ്പ് സെൽഫി ക്യാമറ നൽകിയിട്ടില്ല. നൽകുന്ന വിലയ്ക്ക് മികച്ച സ്മാർട്ട്ഫോൺ തന്നെയാണ് ഇൻഫിനിക്സ് ലഭ്യമാക്കിയിട്ടുള്ളത്.

പ്രധാന ക്യാമറ

48 മെഗാപിക്സലിന്റെ പ്രധാന ക്യാമറയുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഇൻഫിനിക്സ് എസ്5 പ്രോയിൽ നൽകിയിരിക്കുന്നത്. പിൻവശത്ത് ഘടിപ്പിച്ച ഫിംഗർപ്രിന്റ് സെൻസറും ഇൻഫിനിക്സ് ബ്രാൻഡിംഗും ടീസർ ചിത്രത്തിൽ വ്യക്തമാണ്. 6.53 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയും പോപ്പ്-അപ്പ് സെൽഫി ക്യാമറയുടെ മികച്ച അനുഭവവും ഈ സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് സമ്മാനിക്കും.

പവർ ബട്ടൺ

ഇൻഫിനിക്സ് എസ്5 പ്രോയിൽ പവർ ബട്ടൺ വലതുവശത്തായിട്ടാണ് നൽകിയിരിക്കുന്നത്. ഇടതുവശത്ത് വോളിയം റോക്കർ നൽകിയിരിക്കുന്നതായി ചിത്രത്തിൽ നിന്ന് വ്യക്തമാകുന്നു. സ്പീക്കർ ഗ്രില്ലും ഓഡിയോ ജാക്കും താഴത്തെ ഭാഗത്ത് നൽകിരിയിക്കുന്നു. ഇൻഫിനിക്സ് ഇതുവരെ പ്രോസസ്സറോ മെമ്മറി കോൺഫിഗറേഷനോ സ്ഥിരീകരിച്ചിട്ടില്ല.

കൂടുതൽ വായിക്കുക: ലോഞ്ചിന് മുമ്പ് റെഡ്മി നോട്ട് 9 പ്രോയുടെ ചിത്രങ്ങൾ ചോർന്നു; സവിശേഷതകൾ അറിയാംകൂടുതൽ വായിക്കുക: ലോഞ്ചിന് മുമ്പ് റെഡ്മി നോട്ട് 9 പ്രോയുടെ ചിത്രങ്ങൾ ചോർന്നു; സവിശേഷതകൾ അറിയാം

ബാറ്ററി

ഇൻഫിനിക്സ് എസ്5 പ്രോയിൽ 4,000 എംഎഎച്ച് ബാറ്ററിയാണ് നൽകിയിരിക്കുന്നത്. ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും സ്മാർട്ട്ഫോണിൽ ഉണ്ടാവാൻ ഇടയുണ്ട്. 9,999 രൂപ മാത്രം വിലയിൽ പോപ്പ്-അപ്പ് സെൽഫി ക്യാമറ അനുഭവം തേടുന്ന മില്ലേനിയലുകളെയും യുവ ഉപഭോക്താക്കളെയും ഇൻഫിനിക്സിന്റെ പുതിയ ഡിവൈസ് ആകർഷിക്കുമെന്ന് ഉറപ്പാണ്.

Best Mobiles in India

Read more about:
English summary
Infinix S5 Pro is set to launch as the cheapest smartphone with a pop-up selfie camera in India today. Like Realme and Xiaomi, Infinix has also cancelled the on-ground launch event that was previously planned for the smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X