ഇൻഫിനിക്സ് സ്മാർട്ട് 4 പ്ലസ് സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന്: വില, സവിശേഷതകൾ
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇൻഫിനിക്‌സ് തങ്ങളുടെ എൻട്രി ലെവൽ വിഭാഗത്തിലേക്ക് പുതിയൊരു സ്മാർട്ട്ഫോൺ കൂടി അവതരിപ്പിച്ചത്. ഇൻഫിനിക്സ് സ്മാർട്ട് 4 പ്ലസ് എന്ന പേരിൽ അവതരിപ്പിച്ച ഡിവൈസിന്റ ആദ്യ വിൽപ്പന ഇന്ന് നടക്കും. 7999 രൂപയാണ് ഈ ഡിവൈസിന്റെ വില എൻട്രി ലെവൽ സെഗ്‌മെന്റിലെ ബാക്കി ഫോണുകളെക്കാൾ മികച്ച ബാറ്ററിയും ഡിസ്‌പ്ലേയുമായിട്ടാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. 6000 എംഎഎച്ച് ബാറ്ററിയും 6.82 ഇഞ്ച് ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയുമാണ് ഡിവൈസിൽ ഉള്ളത്.

ഇൻഫിനിക്സ് സ്മാർട്ട് 4 പ്ലസ്: വിലയും ലഭ്യതയും
ഇൻഫിനിക്സ് സ്മാർട്ട് 4 പ്ലസ് സ്മാർട്ട്ഫോൺ 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള ഒറ്റ വേരിയന്റിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഡിവൈസിന് 7999 രൂപയാണ് വില. ഡിവൈസ് ഫ്ലിപ്കാർട്ടിലൂടെയാണ് വിൽപ്പന നടത്തുന്നത്. ആദ്യ സെയിലിൽ ഡിവൈസ് സ്വന്തമാക്കുന്ന ഉപയോക്താക്കൾക്ക് ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ അഞ്ച് ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ഓഷ്യൻ വേവ്, വയലറ്റ്, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാണ്.

ഇൻഫിനിക്സ് സ്മാർട്ട് 4 പ്ലസ്: സവിശേഷതകൾ
6.82 ഇഞ്ച് എച്ച്ഡി+ ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയും 90.3 ശതമാനം സ്‌ക്രീൻ ടു ബോഡി റേഷ്യോയുമാണ് ഇൻഫിനിക്‌സ് സ്മാർട്ട് 4 പ്ലസിൽ കമ്പനി നൽകിയിട്ടുള്ളത്. നാല് മോഡുകളിൽ ഡിടിഎസ് സറൗണ്ട് സൗണ്ട് എനേബിൾ ചെയ്ത ശക്തമായ ഓഡിയോ എക്സ്പീരിയൻസാണ് ഡിവൈസ് നൽകുകയെന്ന് കമ്പനി അവകാശപ്പെടുന്നു. എൻട്രി ലെവൽ സ്മാർട്ട്ഫോണുകളിൽ സാധാരണ കാണാറില്ലാത്ത സവിശേഷതയാണ് ഇത്തരമൊരു ഓഡിയോ സിസ്റ്റം.

ഇൻഫിനിക്സ് സ്മാർട്ട് 4 പ്ലസിന്റെ ഏറ്റവും വലിയ സവിശേഷത നേരത്തെ സൂചിപ്പിച്ചതുപോലെ അതിന്റെ ബാറ്ററിയാണ്. 6000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. 23 മണിക്കൂർ നിർത്താതെയുള്ള വീഡിയോ പ്ലേബാക്ക്, 38 മണിക്കൂർ 4 ജി ടോക്ക്ടൈം, 44 മണിക്കൂർ മ്യൂസിക് പ്ലേബാക്ക്, 23 മണിക്കൂർ വെബ് സർഫിംഗ്, 13 മണിക്കൂർ ഗെയിമിംഗ് എന്നിവ ഈ ബാറ്ററിയിലൂടെ ചെയ്യാൻ സാധിക്കുന്നു. 31 ദിവസത്തെ സ്റ്റാൻഡ്‌ബൈ ടൈം നൽകാനും ബാറ്ററിക്ക് കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

3 ജിബി റാമും 32 ജിബി സ്റ്റോറേജിനുമൊപ്പം ജോടിയാക്കിയ ഉള്ള ഹെലിയോ എ 25 ഒക്ട കോർ പ്രോസസറാണ് ഇൻഫിനിക്സ് സ്മാർട്ട് 4 പ്ലസിന് കരുത്ത് നൽകുന്നത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് മെമ്മറി 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാനും സാധിക്കും. ആൻഡ്രോയിഡ് XOS 6.2 ഡോൾഫിനിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ദൈനം ദിന ആവശ്യങ്ങൾക്ക് മികച്ച പെർഫോമൻസ് നൽകുന്നൊരു പ്രോസസർ തന്നെയാണ് ഡിവൈസിൽ ഇൻഫിനിക്സ് നൽകിയിട്ടുള്ളത്.

ഇൻഫിനിക്സ് സ്മാർട്ട് 4 പ്ലസ്: ക്യാമറ
ട്രിപ്പിൾ എൽഇഡി ഫ്ലാഷിനൊപ്പം രണ്ട് 13 മെഗാപിക്സൽ ക്യാമറകൾ ഉൾക്കൊള്ളുന്ന ഡ്യുവൽ ക്യാമറ സെറ്റപ്പാണ് ഇൻഫിനിക്‌സ് സ്മാർട്ട് 4 പ്ലസിൽ നൽകിയിട്ടുള്ളത്. മുൻവശത്ത്, സെൽഫികൾക്കായി എഫ് / 2.0 അപ്പർച്ചർ ഉള്ള 8 മെഗാപിക്സൽ ക്യാമറയും നൽകിയിട്ടുണ്ട്. എൻട്രി ലെവൽ ഡിവൈസ് എന്ന രീതിയിൽ ഈ സ്മാർട്ട്ഫോണിന്റെ വില കൂടി പരിശോധിക്കുമ്പോൾ ഇത് കുറ്റം പറയാനില്ലാത്ത ക്യാമറ സെറ്റപ്പ് തന്നെയാണ്.


Click it and Unblock the Notifications








