Home
Mobile

ഇൻഫിനിക്സ് സ്മാർട്ട് 4 പ്ലസ് സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി: വില, സവിശേഷതകൾ

സ്മാർട്ട്‌ഫോൺ നിർമാതാക്കളായ ഇൻഫിനിക്‌സിന്റെ എൻ‌ട്രി ലെവൽ വിഭാഗത്തിലേക്ക് പുതിയൊരു സ്മാർട്ട്ഫോൺ കൂടി അവതരിപ്പിച്ചു. ഇൻ‌ഫിനിക്സ് സ്മാർട്ട് 4 പ്ലസാണ് ഇന്ത്യൻ വിപണിയിൽ പറത്തിറക്കിയിരിക്കുന്നത്. 7999 രൂപയാണ് ഈ ഡിവൈസിന്റെ വില എൻട്രി ലെവൽ സെഗ്‌മെന്റിലെ ബാക്കി ഫോണുകളെക്കാൾ മികച്ച ബാറ്ററിയും ഡിസ്‌പ്ലേയുമായിട്ടാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. 6000 എംഎഎച്ച് ബാറ്ററിയും 6.82 ഇഞ്ച് ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയുമാണ് ഡിവൈസിൽ ഉള്ളത്.

ഇൻഫിനിക്സ് സ്മാർട്ട് 4 പ്ലസ്: സവിശേഷതകൾ

ഇൻഫിനിക്സ് സ്മാർട്ട് 4 പ്ലസ്: സവിശേഷതകൾ

6.82 ഇഞ്ച് എച്ച്ഡി+ ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയും 90.3 ശതമാനം സ്‌ക്രീൻ ടു ബോഡി റേഷ്യോയുമാണ് ഇൻഫിനിക്‌സ് സ്മാർട്ട് 4 പ്ലസിൽ കമ്പനി നൽകിയിട്ടുള്ളത്. നാല് മോഡുകളിൽ ഡിടിഎസ് സറൗണ്ട് സൗണ്ട് എനേബിൾ ചെയ്ത ശക്തമായ ഓഡിയോ എക്സ്പീരിയൻസാണ് ഡിവൈസ് നൽകുകയെന്ന് കമ്പനി അവകാശപ്പെടുന്നു. എൻട്രി ലെവൽ സ്മാർട്ട്ഫോണുകളിൽ സാധാരണ കാണാറില്ലാത്ത സവിശേഷതയാണ് ഇത്തരമൊരു ഓഡിയോ സിസ്റ്റം.

പ്രോസസർ

3 ജിബി റാമും 32 ജിബി സ്റ്റോറേജിനുമൊപ്പം ജോടിയാക്കിയ ഉള്ള ഹെലിയോ എ 25 ഒക്ട കോർ പ്രോസസറാണ് ഇൻഫിനിക്സ് സ്മാർട്ട് 4 പ്ലസിന് കരുത്ത് നൽകുന്നത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് മെമ്മറി 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാനും സാധിക്കും. ആൻഡ്രോയിഡ് XOS 6.2 ഡോൾഫിനിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ദൈനം ദിന ആവശ്യങ്ങൾക്ക് മികച്ച പെർഫോമൻസ് നൽകുന്നൊരു പ്രോസസർ തന്നെയാണ് ഡിവൈസിൽ ഇൻഫിനിക്സ് നൽകിയിട്ടുള്ളത്.

ബാറ്ററി

ഇൻഫിനിക്സ് സ്മാർട്ട് 4 പ്ലസിന്റെ ഏറ്റവും വലിയ സവിശേഷത നേരത്തെ സൂചിപ്പിച്ചതുപോലെ അതിന്റെ ബാറ്ററിയാണ്. 6000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. 23 മണിക്കൂർ നിർത്താതെയുള്ള വീഡിയോ പ്ലേബാക്ക്, 38 മണിക്കൂർ 4 ജി ടോക്ക്ടൈം, 44 മണിക്കൂർ മ്യൂസിക് പ്ലേബാക്ക്, 23 മണിക്കൂർ വെബ് സർഫിംഗ്, 13 മണിക്കൂർ ഗെയിമിംഗ് എന്നിവ ഈ ബാറ്ററിയിലൂടെ ചെയ്യാൻ സാധിക്കുന്നു. 31 ദിവസത്തെ സ്റ്റാൻഡ്‌ബൈ ടൈം നൽകാനും ബാറ്ററിക്ക് കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഇൻഫിനിക്സ് സ്മാർട്ട് 4 പ്ലസ്: ക്യാമറ

ഇൻഫിനിക്സ് സ്മാർട്ട് 4 പ്ലസ്: ക്യാമറ

ട്രിപ്പിൾ എൽഇഡി ഫ്ലാഷിനൊപ്പം രണ്ട് 13 മെഗാപിക്സൽ ക്യാമറകൾ ഉൾക്കൊള്ളുന്ന ഡ്യുവൽ ക്യാമറ സെറ്റപ്പാണ് ഇൻഫിനിക്‌സ് സ്മാർട്ട് 4 പ്ലസിൽ നൽകിയിട്ടുള്ളത്. മുൻവശത്ത്, സെൽഫികൾക്കായി എഫ് / 2.0 അപ്പർച്ചർ ഉള്ള 8 മെഗാപിക്സൽ ക്യാമറയും നൽകിയിട്ടുണ്ട്. എൻട്രി ലെവൽ ഡിവൈസ് എന്ന രീതിയിൽ ഈ സ്മാർട്ട്ഫോണിന്റെ വില കൂടി പരിശോധിക്കുമ്പോൾ ഇത് കുറ്റം പറയാനില്ലാത്ത ക്യാമറ സെറ്റപ്പ് തന്നെയാണ്.

ഇൻഫിനിക്സ് സ്മാർട്ട് 4 പ്ലസ്: വിലയും ലഭ്യതയും

ഇൻഫിനിക്സ് സ്മാർട്ട് 4 പ്ലസ്: വിലയും ലഭ്യതയും

ഇൻഫിനിക്സ് സ്മാർട്ട് 4 പ്ലസ് സ്മാർട്ട്ഫോൺ 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള ഒറ്റ വേരിയന്റിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഡിവൈസിന് 7999 രൂപയാണ് വില. സ്മാർട്ട്ഫോൺ ജൂലൈ 28 മുതൽ ഫ്ലിപ്കാർട്ടിലൂടെ വിൽപ്പനയ്ക്കെത്തും. മറ്റ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലോ റീട്ടെയിൽ ഷോപ്പുകളിലോ ഡിവൈസ് ലഭ്യമാകില്ലെന്നാണ് റിപ്പോർട്ടുകൾ. ഓഷ്യൻ വേവ്, വയലറ്റ്, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാണ്.

Best Mobiles in India

English summary
Infinix has finally launched its newest addition to the entry-level segment, the Infinix Smart 4 Plus in India. Infinix has finally launched its newest addition to the entry-level segment, the Infinix Smart 4 Plus in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X