ഇൻഫിനിക്സ് സ്മാർട്ട് 5ന്റെ ആദ്യ വിൽപ്പന ഇന്ന് ഫ്ലിപ്പ്കാർട്ടിൽ; വില, ഓഫറുകൾ

|

ഇൻഫിനിക്സ് സ്മാർട്ട് 5ന്റെ ഇന്ത്യയിലെ ആദ്യ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് നടക്കും. ഫ്ലിപ്പ്കാർട്ടിൽ ഉച്ചയ്ക്ക് 12 മണിക്കാണ് വിൽപ്പന നടക്കുന്നത്. മീഡിയടെക് ഹെലിയോ ജി25 പ്രോസസർ, ഡ്യുവൽ റിയർ ക്യാമറകൾ, 6,000 എംഎഎച്ച് ബാറ്ററി എന്നീ സവിശേഷതകളോടെയാണ് ഈ ഡിവൈസ് വിപണിയിൽ എത്തിയിരിക്കുന്നത്. ഇൻഫിനിക്സ് സ്മാർട്ട് 4 എന്ന ജനപ്രീയ ഡിവൈസിന്റെ പിൻഗാമിയാണ് ഇൻഫിനിക്സ് സ്മാർട്ട് 5. ഇന്ന് നടക്കുന്ന ആദ്യ വിൽപ്പനയിൽ നിരവധി ഓഫറുകളാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.

 

7,199 രൂപ

7,199 രൂപ വിലയുള്ള ബജറ്റ് സ്മാർട്ട്‌ഫോണാണ് ഇൻഫിനിക്‌സ് സ്മാർട്ട് 5. ഈ ഡിവൈസ് ഫ്ലിപ്പ്കാർട്ടിലൂടെ മാത്രമേ ലഭ്യമാവുകയുള്ളു. ഫ്ലിപ്പ്കാർട്ട് ഈ ഡിവൈസ് വാങ്ങുന്നവർക്ക് നിരവധി ലോഞ്ച് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റ സ്റ്റോറേജ് വേരിയന്റിലാണ് ഡിവൈസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഡിവൈസിന്റെ ആദ്യ വിൽപ്പന ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്കാർട്ടിൽ നടക്കും. 2 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള ഡിവൈസിന്റെ മോഡലിന് 7,199 രൂപയാണ് വില. ഇന്ത്യൻ വിപണിയിൽ ഷവോമി റെഡ്മി 9 പ്രൈം, റിയൽ‌മി സി12, സാംസങ് ഗാലക്‌സി എം02 എന്നീ ഡിവൈസുകളോടാണ് ഇത് മത്സരിക്കുന്നത്.

കൂടുതൽ വായിക്കുക: റിയൽമി സി15 സ്മാർട്ട്ഫോണിന് വമ്പിച്ച വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട് റിയൽ‌മി ഡെയ്‌സ് സെയിൽകൂടുതൽ വായിക്കുക: റിയൽമി സി15 സ്മാർട്ട്ഫോണിന് വമ്പിച്ച വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട് റിയൽ‌മി ഡെയ്‌സ് സെയിൽ

ആനുകൂല്യങ്ങൾ

മൊറാൻഡി ഗ്രീൻ, 7-ഡിഗ്രി പർപ്പിൾ, ഈജിയൻ ബ്ലൂ, ഒബ്സിഡിയൻ ബ്ലാക്ക് എന്നീ നാല് കളർ വേരിയന്റുകളിൽ ഇൻഫിനിക്സ് സ്മാർട്ട് 5 ലഭ്യമാകും. ലോഞ്ച് ഓഫറുകളായി റിലയൻസ് ജിയോയിൽ നിന്ന് 4,000 രൂപയുടെ ആനുകൂല്യങ്ങൾ, 2,000 രൂപ വിലമതിക്കുന്ന ബ്രാൻഡ് കൂപ്പണുകൾ, 2,000 രൂപ വിലമതിക്കുന്ന 40 ജിയോ ക്യാഷ്ബാക്ക് വൗച്ചറുകൾ എന്നിവ ഉപയോക്താക്കൾക്ക് ലഭിക്കും.

ഇൻഫിനിക്സ് സ്മാർട്ട് 5: സവിശേഷതകൾ
 

ഇൻഫിനിക്സ് സ്മാർട്ട് 5: സവിശേഷതകൾ

ഇൻഫിനിക്‌സ് സ്മാർട്ട് 5 സ്മാർട്ട്ഫോണിൽ രണ്ട് സിംകാർഡ് സപ്പോർട്ട് ചെയ്യുന്നു. ഡ്രോപ്പ് നോച്ച് ഡിസൈനുള്ള 6.82 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. ഡിസ്പ്ലെയ്ക്ക് 90.66 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോയും, 20: 5: 9 അസ്പ്കാട് റേഷിയോയും 440 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും 1500: 1 കോൺട്രാസ്റ്റ് റേഷ്യോയും ഉണ്ട്. ആൻഡ്രോയിഡ് 10 ബേസ്ഡ് എക്സ്ഒഎസ് 7 യുഐയിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 2.0GHz വരെ ക്ലോക്ക് സ്പീഡ് നൽകുന്ന ഒക്ടാ കോർ മീഡിയടെക് ഹെലിയോ ജി25 എസ്ഒസിയാണ് ഈ ഡിവൈസിന് കരുത്ത് നൽകുന്നത്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്സി എഫ്62 റിവ്യൂ; കരുത്തൻ ഫോൺ പക്ഷേ ഭാവിയിലേക്ക് ഉപകാരപ്പെടില്ലകൂടുതൽ വായിക്കുക: സാംസങ് ഗാലക്സി എഫ്62 റിവ്യൂ; കരുത്തൻ ഫോൺ പക്ഷേ ഭാവിയിലേക്ക് ഉപകാരപ്പെടില്ല

ഇൻഫിനിക്സ് സ്മാർട്ട് 5

2 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള ഒറ്റ ഓപ്ഷനിൽ മാത്രമേ ഇൻഫിനിക്സ് സ്മാർട്ട് 5 ലഭ്യമാവുകയുള്ളു. ഈ സ്റ്റോറേജ് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാൻ മൈക്രോ എസ്ഡി കാർഡും ഡിവൈസിൽ ഉണ്ട്. ഫിംഗർപ്രിന്റ് സെൻസറും ഫെയ്‌സ് അൺലോക്കും ഡിവൈസിൽ സുരക്ഷയ്ക്കായി നൽകിയിട്ടുണ്ട്. 6,000 എംഎഎച്ച് ബാറ്ററിയാണ് ഇൻഫിനിക്സ് സ്മാർട്ട് 5ന്റെ ഏറ്റവും വലിയ സവിശേഷത. ഈ വലിയ ബാറ്ററി 50 ദിവസം വരെ സ്റ്റാൻഡ്‌ബൈ ടൈം നൽകും. 4 ജിയിൽ 53 മണിക്കൂർ വരെ ഫോൺ ബാക്ക് അപ്പ് നൽകുമെന്നും കമ്പനി അവകാശപ്പെടുന്നു.

ക്യാമറ

13 മെഗാപിക്സൽ ഡ്യുവൽ എഐ പിൻ ക്യാമറകളാണ് ഇൻഫിനിക്സ് സ്മാർട്ട് 5ന്റെ പ്രത്യേകത. എഫ് / 1.8 അപ്പർച്ചറുള്ള പ്രമറി ക്യാമറയാണ് ഇത്. ഡിവൈസിന്റെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ് / 2.0 അപ്പർച്ചറും എൽഇഡി ഫ്ലാഷും ഉള്ള 8 മെഗാപിക്സൽ ക്യാമറയും ഉണ്ട്. പോർട്രെയിറ്റ്, വൈഡ് സെൽഫി മോഡുകളടക്കമുള്ള സവിശേഷതകൾ ഈ സെൽഫി ക്യാമറയിൽ ഉണ്ട്. ഡിവൈസിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 4ജി വോൾട്ടി, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0 എന്നിവയാണ് നൽകിയിട്ടുള്ളത്. ചാർജ് ചെയ്യുന്നതിനായി ഒരു അഡാപ്റ്ററും മൈക്രോ-യുഎസ്ബി കേബിളും ഡിവൈസിനൊപ്പം ലഭിക്കും.

കൂടുതൽ വായിക്കുക: റെഡ്മി 9 പവർ റിവ്യൂ: ഈ സ്മാർട്ട്ഫോണിന് മുടക്കുന്ന പണം വെറുതെയാകില്ലകൂടുതൽ വായിക്കുക: റെഡ്മി 9 പവർ റിവ്യൂ: ഈ സ്മാർട്ട്ഫോണിന് മുടക്കുന്ന പണം വെറുതെയാകില്ല

Best Mobiles in India

English summary
The first sale of the Infinix Smart 5 in India will take place today. The sale will take place at 12 noon on Flipkart.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X