6,000 എംഎഎച്ച് ബാറ്ററിയുമായി ഇൻഫിനിക്സ് സ്മാർട്ട് 5 ഇന്ത്യൻ വിപണിയിലെത്തി: വില, സവിശേഷതകൾ

|

ഇൻഫിനിക്സ് സ്മാർട്ട് 5 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഒക്ട കോർ പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ബജറ്റ് സ്മാർട്ട്ഫോണിൽ രണ്ട് പിൻ ക്യാമറകളാണ് ഉള്ളത്. 6,000 എംഎഎച്ച് ബാറ്ററിയും ഡിവൈസിൽ ഉണ്ട്. ഈ ബാറ്ററി 50 ദിവസം വരെ സ്റ്റാൻഡ്‌ബൈ ടൈം നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ സ്മാർട്ട്ഫോൺ 2020 ഓഗസ്റ്റിൽ ആഗോളവിപണിയിൽ അവതരിപ്പിച്ചിരുന്നു. ഗ്ലോബൽ വേരിയന്റിൽ നിന്നും വ്യത്യസ്തമായ ബാറ്ററി, ആൻഡ്രോയിഡ് എഡിഷൻ എന്നിവയുമായിട്ടാണ് ഡിവൈസ് ഇന്ത്യയിൽ എത്തിയരിക്കുന്നത്.

ഇൻഫിനിക്സ് സ്മാർട്ട് 5: വില, ലഭ്യത

ഇൻഫിനിക്സ് സ്മാർട്ട് 5: വില, ലഭ്യത

ഇൻഫിനിക്സ് സ്മാർട്ട് 5 സ്മാർട്ട്ഫോൺ ഒറ്റ വേരിയന്റിൽ മാത്രമേ ലഭ്യമാവുകയുള്ളു. 2 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള ഡിവൈസിന് ഇന്ത്യയിൽ 7,199 രൂപയാണ് വില. ഫ്ലിപ്പ്കാർട്ടിലൂടെയാണ് ഡിവൈസിന്റെ വിൽപ്പന നടക്കുന്നത്. ഈജിയൻ ബ്ലൂ, മൊറാണ്ടി ഗ്രീൻ, ഒബ്സിഡിയൻ ബ്ലാക്ക്, 6 ° പർപ്പിൾ എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.

കൂടുതൽ വായിക്കുക: നോക്കിയ 5.4, നോക്കിയ 3.4 സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി; വില, സവിശേഷതകൾകൂടുതൽ വായിക്കുക: നോക്കിയ 5.4, നോക്കിയ 3.4 സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി; വില, സവിശേഷതകൾ

ഇൻഫിനിക്സ് സ്മാർട്ട് 5: സവിശേഷതകൾ

ഇൻഫിനിക്സ് സ്മാർട്ട് 5: സവിശേഷതകൾ

ഇൻഫിനിക്‌സ് സ്മാർട്ട് 5 സ്മാർട്ട്ഫോൺ ഡ്യുവൽ സിം (നാനോ) സപ്പോർട്ടുള്ള 4ജി ഡിവൈസാണ്. 6.82 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉള്ളത്. ഡ്രോപ്പ് നോച്ച് ഡിസൈനുള്ള ഈ ഡിസ്പ്ലെയ്ക്ക് 90.66 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ, 20: 5: 9 അസ്പ്കാട് റേഷിയോ, 440 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, 1500: 1 കോൺട്രാസ്റ്റ് റേഷ്യോ എന്നീ ഫീച്ചറുകളുണ്ട്. ആൻഡ്രോയിഡ് 10 ബേസ്ഡ് എക്സ്ഒഎസ് 7 യുഐയിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

ഒക്ടാ കോർ മീഡിയടെക് ഹെലിയോ ജി25

2.0GHz വരെ ക്ലോക്ക് സ്പീഡ് നൽകുന്ന ഒക്ടാ കോർ മീഡിയടെക് ഹെലിയോ ജി25 എസ്ഒസിയാണ് ഈ ഡിവൈസിന് കരുത്ത് നൽകുന്നത്. മുകളിൽ സൂചിപ്പിച്ചതുപോലെ 2 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള ഒറ്റ ഓപ്ഷനിൽ മാത്രമേ ഡിവൈസ് ലഭ്യമാവുകയുള്ളു. ഡിവൈസിൽ സ്റ്റോറേജ് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്. ഫിംഗർപ്രിന്റ് സെൻസർ ഉപയോഗിച്ചോ ഫെയ്‌സ് അൺലോക്ക് ഉപയോദിച്ചോ സ്മാർട്ട്‌ഫോൺ അൺലോക്കുചെയ്യാൻ സാധിക്കും.

കൂടുതൽ വായിക്കുക: ചൈനീസ് കമ്പനികളെ നേരിടാൻ ഇന്ത്യൻ നിർമ്മിത 5ജി സ്മാർട്ട്ഫോണുമായി മൈക്രോമാക്‌സ്കൂടുതൽ വായിക്കുക: ചൈനീസ് കമ്പനികളെ നേരിടാൻ ഇന്ത്യൻ നിർമ്മിത 5ജി സ്മാർട്ട്ഫോണുമായി മൈക്രോമാക്‌സ്

കണക്റ്റിവിറ്റി

6,000 എംഎഎച്ച് ബാറ്ററിയാണ് ഇൻഫിനിക്സ് സ്മാർട്ട് 5ന്റെ ഏറ്റവും വലിയ സവിശേഷത. ഈ വലിയ ബാറ്ററി 50 ദിവസം വരെ സ്റ്റാൻഡ്‌ബൈ ടൈം നൽകുമെന്നാണ് ഇൻഫിനിക്സ് അവകാശപ്പെടുന്നത്. 4 ജിയിൽ 53 മണിക്കൂർ വരെ ഫോൺ നിലനിൽക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ഇൻഫിനിക്സ് സ്മാർട്ട് 5ൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 4ജി വോൾട്ടി, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0 എന്നിവയാണ് നൽകിയിട്ടുള്ളത്. ചാർജ് ചെയ്യുന്നതിനായി ഒരു അഡാപ്റ്ററും മൈക്രോ-യുഎസ്ബി കേബിളും ഡിവൈസിനൊപ്പം ലഭിക്കും.

ക്യാമറ

13 മെഗാപിക്സൽ ഡ്യുവൽ എഐ പിൻ ക്യാമറകളാണ് ഇൻഫിനിക്സ് സ്മാർട്ട് 5ൽ നൽകിയിട്ടുള്ളത്. എഫ് / 1.8 അപ്പർച്ചറാണ് ഈ പ്രൈമറി ക്യാമറ സെൻസറിന്റെ ലെൻസിനുള്ളക്. ക്വാഡ് എൽഇഡി ഫ്ലാഷും നൽകിയിട്ടുണ്ട്. ഡിവൈസിന്റെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ് / 2.0 അപ്പർച്ചറും എൽഇഡി ഫ്ലാഷും ഉള്ള 8 മെഗാപിക്സൽ ക്യാമറയാണ് നൽകിയിട്ടുള്ളത്. പോർട്രെയിറ്റ്, വൈഡ് സെൽഫി മോഡുകളടക്കമുള്ള സവിശേഷതകൾ ഈ സെൽഫി ക്യാമറയിൽ ഉണ്ട്.

കൂടുതൽ വായിക്കുക: പോക്കോ എം3യുടെ ആദ്യ വിൽപ്പനയിൽ തന്നെ വിറ്റഴിച്ചത് ഒന്നര ലക്ഷം ഫോണുകൾ, അടുത്ത വിൽപ്പന ഫെബ്രുവരി 16ന്കൂടുതൽ വായിക്കുക: പോക്കോ എം3യുടെ ആദ്യ വിൽപ്പനയിൽ തന്നെ വിറ്റഴിച്ചത് ഒന്നര ലക്ഷം ഫോണുകൾ, അടുത്ത വിൽപ്പന ഫെബ്രുവരി 16ന്

Best Mobiles in India

English summary
Infinix launches Smart 5 smartphone in India Powered by an octa core processor, this budget smartphone has two rear cameras. The device also has a 6,000 mAh battery.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X