ഇൻഫിനിക്‌സ് സ്മാർട്ട് 5 സ്മാർട്ട്ഫോൺ പുറത്തിറങ്ങി; വില, സവിശേഷതകൾ

|

ഇൻഫിനിക്സ് സ്മാർട്ട് സീരിൽ പുതിയൊരു ഡിവൈസ് കൂടി പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. ഇൻഫിനിക്സ് സ്മാർട്ട് 5 എന്ന പേരിൽ ഇന്ത്യയിലും നൈജീരിയയിലുമാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. ഈ എൻട്രി ലെവൽ സ്മാർട്ട്‌ഫോൺ ഇരു രാജ്യങ്ങളിലെയും ഇൻഫിനിക്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലിസ്റ്റുചെയ്‌തിട്ടുണ്ട്. 5,000 എംഎഎച്ച് ബാറ്ററിയും ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായാണ് ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്.

ഇൻഫിനിക്സ് സ്മാർട്ട് 5: വില

ഇൻഫിനിക്സ് സ്മാർട്ട് 5: വില

ഇൻഫിനിക്സ് സ്മാർട്ട് 5 സ്മാർട്ട്ഫോണിന്റെ 3 ജിബി റാം + 64 ജിബി സ്റ്റോറേജുള്ള ഒരൊറ്റ കോൺഫിഗറേഷൻ മാത്രമാണ് ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നത്. നൈജീരിയയിൽ 2 ജിബി റാം + 32 ജിബി സ്റ്റോറേജ്, 3 ജിബി റാം + 64 ജിബി സ്റ്റോറേജ് കോൺഫിഗറേഷൻ എന്നിങ്ങനെ രണ്ട് വേരിയന്റുകൾ കമ്പനി പുറത്തിറക്കി. നൈജീരിയയിൽ, ഫോണിന്റെ അടിസ്ഥാന മോഡലിന് എൻ‌ജി‌എൻ 39,500 (ഏകദേശം 7,600 രൂപ) വിലവരും. ഇന്ത്യയിലെ വില കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കറുപ്പ്, നീല, പച്ച എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ഡിവൈസ് ലഭ്യമാകും.

കൂടുതൽ വായിക്കുക: ബജറ്റ് സ്മാർട്ട്ഫോൺ വിപണിയിലേക്ക് ഓപ്പോ A6 വരുന്നു; പ്രതീക്ഷിക്കുന്ന സവിശേഷതകൾകൂടുതൽ വായിക്കുക: ബജറ്റ് സ്മാർട്ട്ഫോൺ വിപണിയിലേക്ക് ഓപ്പോ A6 വരുന്നു; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഇൻഫിനിക്സ് സ്മാർട്ട് 5: സവിശേഷതകൾ
 

ഇൻഫിനിക്സ് സ്മാർട്ട് 5: സവിശേഷതകൾ

പുതിയ ഇൻഫിനിക്സ് സ്മാർട്ട് 5 സ്മാർട്ട്ഫോൺ 6.6 ഇഞ്ച് എച്ച്ഡി + മിനി ഡ്രോപ്പ് നോച്ച് ഡിസ്പ്ലേയുമായിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്. ഈ ഡിസ്പ്ലെയ്ക്ക് 20: 9 ആസ്പാക്ട് റേഷിയോ ആണ് ഉള്ളത്. ഇന്ത്യയിലും ഇതേ സവിശേഷതയായിട്ടായിരിക്കും ഡിവൈസ് പുറത്തിറങ്ങുകയെന്നാണ് പ്രതീക്ഷിക്കുന്നത്. 1.8 ജിഗാഹെർട്‌സ് മീഡിയടെക്ക് ഹെലിയോ പി 22വാണ് ഈ ഡിവൈസിന് കരുത്ത് നൽകുന്നത്. ഈ ഡിവൈസിന്റെ മുൻതലമുറ സ്മാർട്ട്ഫോണായ ഇൻഫിനിക്സ് സ്മാർട്ട് 4 പ്ലസിൽ കമ്പനി മീഡിയടെക് ഹെലിയോ എ 25 SoCയാണ് ഉപയോഗിച്ചിരുന്നത്.

സ്റ്റോറേജ്

നൈജീരിയയിൽ പുറത്തിറക്കിയ ഇൻഫിനിക്സ് സ്മാർട്ട് 5 സ്മാർട്ട്ഫോണിന് 2 ജിബി / 3 ജിബി റാമും 32 ജിബി / 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള രണ്ട് വേരിയന്റുകളുണ്ട്. ഇന്ത്യയിൽ ഈ ഡിവൈസിന് 2 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള ഒറ്റ വേരിയന്റ് മാത്രമാണ് ഉള്ളത്. ഡ്യുവൽ സിം കാർഡും മൈക്രോ എസ്ഡി കാർഡിനായി പ്രത്യേക സ്ലോട്ടും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. ഇതൊരു 3-ഇൻ -1 കാർഡ് സ്ലോട്ടാണ്.

കൂടുതൽ വായിക്കുക: എൻട്രി ലെവൽ സ്മാർട്ട്ഫോണായ വിവോ Y1s പുറത്തിറങ്ങി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: എൻട്രി ലെവൽ സ്മാർട്ട്ഫോണായ വിവോ Y1s പുറത്തിറങ്ങി; വിലയും സവിശേഷതകളും

ക്യാമറ സെറ്റപ്പ്

ഡ്യുവൽ ഫ്ലാഷുള്ള 8 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്. 13 മെഗാപിക്സലുള്ള മെയിൻ ക്യാമറയും ക്യുവി‌ജി‌എ ലെൻസുകളും ഉൾപ്പെടുന്ന ദീർഘചതുരാകൃതിയിലുള്ള ട്രിപ്പിൾ ക്യാമറ മൊഡ്യൂളാണ് ഡിവൈസിന്റെ പിൻ പാനലിൽ നൽകിയിട്ടുള്ളത്. ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കി ഇൻഫിനിക്‌സിന്റെ സ്വന്തം യുഐ ഉപയോഗിച്ചാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

ബാറ്ററി

സ്റ്റാൻഡേർഡ് മൈക്രോ-യുഎസ്ബി 10 ഡബ്ല്യു ചാർജിംഗ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഹാൻഡ്‌സെറ്റിൽ കമ്പനി നൽകിയിട്ടുള്ളത്. ഒരൊറ്റ ചാർജിൽ 4 ദിവസം വരെ ബാറ്ററി ലൈഫ് നീണ്ടുനിൽക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഫേസ് റെക്കഗനിഷൻ, പിൻവശത്ത് ഫിംഗർപ്രിന്റ് റീഡർ പോലുള്ള സുരക്ഷാ സവിശേഷതകളും ഡിവൈസിൽ കമ്പനി നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: സാംസങ് സ്മാർട്ട്ഫോണുകൾക്ക് മികച്ച ഓഫറുകളുമായി സാംസങ് ബ്ലൂഫെസ്റ്റ് സെയിൽ 2020കൂടുതൽ വായിക്കുക: സാംസങ് സ്മാർട്ട്ഫോണുകൾക്ക് മികച്ച ഓഫറുകളുമായി സാംസങ് ബ്ലൂഫെസ്റ്റ് സെയിൽ 2020

Best Mobiles in India

English summary
Infinix has launched a new entry-level smartphone in its Smart series dubbed Infinix Smart 5 in India and Nigeria.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X