ബജറ്റ് വിലയിൽ കിടിലൻ സ്മാർട്ട്ഫോൺ, ഇൻഫിനിക്സ് സ്മാർട്ട് 6 വിപണിയിലെത്തി

|

ഇൻഫിനിക്സ് വിപണിയിലേക്ക് പുതിയ ഡിവൈസ് പുറത്തിറക്കി. ഇൻഫിനിക്‌സ് സ്‌മാർട്ട് 6 എന്ന ഫോണാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ബ്രാൻഡിന്റെ ഒട്ടുമിക്ക പ്രൊഡക്ട് ഓഫറുകളെയും പോലെ തന്നെ പുതിയ ഇൻഫിനിക്സ് സ്മാർട്ട് 6 ഒരു ബഡ്ജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട്‌ഫോണാണ്. നിലവിൽ ഈ സ്മാർട്ട്ഫോൺ ചില വിപണികളിൽ മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ഇത് ആഗോള വിപണിയിലും അവതരിപ്പിക്കും.

 

ഇൻഫിനിക്സ് സ്മാർട്ട് 6: വില

ഇൻഫിനിക്സ് സ്മാർട്ട് 6: വില

മുകളിൽ സൂചിപ്പിച്ചതുപോലെ ഇൻഫിനിക്സ് സ്മാർട്ട് 6 നിലവിൽ തിരഞ്ഞെടുത്ത വിപണികളിൽ മാത്രമാണ് ലഭ്യമാകുന്നത്. 2 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള മോഡൽ മാത്രമേ നിലവിൽ അവതരിപ്പിച്ചിട്ടുള്ളു. ഈ മോഡലിന് അമേരിക്കയിൽ 120 ഡോളർ ആണ് വില വരുന്നത്. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 9,000 രൂപയോളം വരും. ഈ ഡിവൈസ് ഹാർട്ട് ഓഫ് ഓഷ്യൻ, ലൈറ്റ് സീ ഗ്രീൻ, പോളാർ ബ്ലാക്ക്, സ്റ്റാറി പർപ്പിൾ നിറങ്ങളിൽ ലഭ്യമാകും.

മികച്ച ഫീച്ചറുകളുമായി ഓപ്പോ റെനോ 7 സീരിസ് വരുന്നു, ഒപ്പമൊരു മടക്കാവുന്ന ഫോണുംമികച്ച ഫീച്ചറുകളുമായി ഓപ്പോ റെനോ 7 സീരിസ് വരുന്നു, ഒപ്പമൊരു മടക്കാവുന്ന ഫോണും

ഇൻഫിനിക്സ്

നിലവിൽ ഇൻഫിനിക്സ് സ്മാർട്ട് 6 സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ ലഭ്യതയെക്കുറിച്ചോ അതിന്റെ വിലയെക്കുറിച്ചോ ഇൻഫിനിക്‌സ് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ലയ. നിലവിൽ മറ്റ് വിപണികളിൽ ലഭ്യമാകുന്ന അതേ വിലയ്ക്ക് തന്നെയായിരിക്കും ഡിവൈസ് ഇന്ത്യയിലും എത്തുന്നത്. വലിയ ബാറ്ററിയും നല്ല ഡിസ്‌പ്ലേയും പോലുള്ള കുറച്ച് മികച്ച ഫീച്ചറുകൾ ഈ സ്മാർട്ട്ഫോണിൽ ഉണ്ട്. ചിപ്‌സെറ്റ് സാധാരണ രീതിയിലുള്ളതാണ്. ബജറ്റ് പ്രൈസ് ടാഗുള്ള ഫോണുകളിലാണ് ഇത് കാണപ്പെടുന്നത്. ഇന്ത്യയിൽ പുറത്തിറങ്ങുകയാണെങ്കിൽ റിയൽമി, റെഡ്മി എന്നീ ബ്രാന്റുകളുടെ ഡിവൈസുകളുമായി ഈ ഫോൺ മത്സരിക്കും.

ഇൻഫിനിക്സ് സ്മാർട്ട് 6: സവിശേഷതകൾ
 

ഇൻഫിനിക്സ് സ്മാർട്ട് 6: സവിശേഷതകൾ

ഇൻഫിനിക്സ് സ്മാർട്ട് 6 സ്മാർട്ട്ഫോണിൽ 720 x 1600 പിക്സൽ റെസല്യൂഷനോട് കൂടിയ 6.6 ഇഞ്ച് ഐപിഎസ് എൽസിഡി പാനലാണ് നൽകിയിട്ടുള്ളത്. ഈ വാട്ടർഡ്രോപ്പ് സ്റ്റൈൽ ഡിസ്പ്ലെയ്ക്ക് 266ppi പിക്‌സൽ ഡെൻസിറ്റിയും 16 ദശലക്ഷം കളേഴ്സ് സപ്പോർട്ടും ഉണ്ട്. ഡിസ്പ്ലെ എച്ച്‌ഡി+ റെസല്യൂഷനും നൽകുന്നു. ഡിസ്‌പ്ലേയിലെ വാട്ടർഡ്രോപ്പ് കട്ടൗട്ടിൽ സെൽഫികൾക്കും വീഡിയോ കോളിങിനുമായി 5 എംപി ക്യാമറയാണ് നൽകിയിട്ടുള്ളത്. രണ്ട് പിൻ ക്യാമറകളാണ് ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്.

കിടിലൻ ഫോട്ടോകൾ എടുക്കാൻ 108എംപി ക്യാമറയുള്ള ഈ സ്മാർട്ട്ഫോണുകൾ വാങ്ങാംകിടിലൻ ഫോട്ടോകൾ എടുക്കാൻ 108എംപി ക്യാമറയുള്ള ഈ സ്മാർട്ട്ഫോണുകൾ വാങ്ങാം

ക്യാമറ

ക്യാമറകളിലെ ആദ്യത്തേത് 8എംപി പ്രൈമറി ഷൂട്ടറാണ്. ഇതിനൊപ്പം സെക്കന്ററില ക്യാമറയായി 0.08 എംപി ക്യാമറയും നൽകിയിട്ടുണ്ട്. ഇൻഫിനിക്സ് സ്മാർട്ട് 6 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത് യൂണിസോക്ക് എസ്സി9863എ പ്രോസസറിന്റെ കരുത്തിലാണ്. 2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജും ഇതിനൊപ്പം ഡിവൈസിൽ നൽകിയിട്ടുണ്ട്. സ്റ്റോറേജ് തികയാത്തവർക്കായി ഡിവൈസിൽ മൈക്രോ എസ്ഡി കാർഡ് സപ്പോർട്ട് നൽകിയിട്ടുണ്ട്. 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഡിവൈസിൽ ഉണ്ട്.

5,000mAh ബാറ്ററി

10W സ്റ്റാൻഡേർഡ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്. ഈ സ്മാർട്ട്ഫോണിന് 31 മണിക്കൂർ വരെ ടോക്ക്ടൈമും 678 മണിക്കൂർ വരെ സ്റ്റാൻഡ്‌ബൈ സമയവും നൽകാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ ബാറ്ററി തന്നെയാണ് ഈ സ്മാർട്ട്ഫോണിന്റെ ഏറ്റവും വലിയ സവിശേഷതയും. ബജറ്റ് വിലയിൽ ഇത്രയും മികച്ച ബാറ്ററി അപൂർവ്വമാണ്. ഈ ഇൻഫിനിക്‌സ് സ്മാർട്ട്‌ഫോൺ മുകളിൽ ആൻഡ്രോയിഡ് 11 ഗോ എഡിഷൻ ബേസ്ഡ് XOS 7.6ലാണ് പ്രവർത്തിക്കുന്നത്.

ജിയോയും ഗൂഗിളും ചേർന്ന് നിർമ്മിച്ച ജിയോഫോൺ നെക്സ്റ്റ് നവംബർ 4ന് വിപണിയിലെത്തുംജിയോയും ഗൂഗിളും ചേർന്ന് നിർമ്മിച്ച ജിയോഫോൺ നെക്സ്റ്റ് നവംബർ 4ന് വിപണിയിലെത്തും

കണക്റ്റിവിറ്റി

ഇൻഫിനിക്സ് സ്മാർട്ട് 6 സ്മാർട്ട്ഫോണിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി മൈക്രോ യുഎസ്ബി പോർട്ട്, 3.5 ഹെഡ്‌ഫോൺ ജാക്ക്, ബ്ലൂടൂത്ത് എന്നിവ ഉൾപ്പെടുന്നു. ഡിവൈസിന് പിന്നിൽ ഫിംഗർപ്രിന്റ് സ്കാനറും കമ്പനി നൽകിയിട്ടുണ്ട്യ സുരക്ഷയ്ക്കായി ഫെയ്‌സ് ഐഡി സപ്പോർട്ട് കൂടി നൽകിയിട്ടുണ്ട്. പ്രോക്സിമിറ്റി സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, ജി-സെൻസർ എന്നിവയടക്കമുള്ള ഓൺബോർഡ് സെൻസറുകളും ഈ ഡിവൈസിൽ കമ്പനി നൽകിയിരിക്കുന്നു.

Most Read Articles
Best Mobiles in India

English summary
Infinix launches new device The company has introduced the Infinix Smart 6 phone. Like most of the brand's product offers, the new Infinix Smart 6 is a budget friendly smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X