മീഡിയടെക് ഹീലിയോ ജി90 എസ്ഒസിയുടെ കരുത്തുമായി ഇൻഫിനിക്സ് സീറോ 8i പുറത്തിറങ്ങി
ലോകത്തിലെ എല്ലാ വിപണികളിലും പുതിയ ഡിവൈസുകൾ അവതരിപ്പിച്ചുകൊണ്ട് തങ്ങളുടെ സ്മാർട്ട്ഫോണുകളുടെ നിര വർധിപ്പിക്കുന്ന ബ്രാന്റാണ് ഇൻഫിനിക്സ്. ഇൻഫിനിക്സിന്റെ ഹോട്ട് 10 സീരീസ് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ തങ്ങളുടെ 'ഇസഡ്' സീരീസിലേക്ക് പുതിയൊരു സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഇൻഫിനിസ് സീറോ 8i എന്ന സ്മാർട്ട്ഫോൺ പാക്കിസ്ഥാനിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഇൻഫിനിക്സ് സീറോ 8i: സവിശേഷതകൾ
6.85 ഇഞ്ച് ഡിസ്‌പ്ലേയാണ് ഇൻഫിനിക്‌സ് സീറോ 8i സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ഡിസ്പ്ലേയ്ക്ക് FHD+ റെസല്യൂഷനും 90Hz റിഫ്രഷ് റേറ്റും ഉണ്ട്. എൽസിഡി പാനലിന്റെ മുകളിൽ ഇടതുഭാഗത്ത് രണ്ട് സെൽഫി ക്യാമറകൾ ഘടിപ്പിക്കാനായി ഗുളിക ആകൃതിയിലുള്ള പഞ്ച്-ഹോളാണ് കമ്പനി കൊടുത്തിരിക്കുന്നത്. ഈ സെൽഫി ക്യാമറ സെറ്റപ്പിൽ 16 എംപി പ്രൈമറി സെൽഫി ക്യാമറയും 8 എംപി അൾട്രാ-വൈഡ് ആംഗിൾ ക്യാമറയുമാണ് ഉള്ളത്.

ഇൻഫിനിക്സ് സീറോ 8i സ്മാർട്ട്ഫോണിനറെ പിൻവശത്ത് നാല് ക്യാമറകളാണ് ഉള്ളത്. ഈ ക്വാഡ് ക്യാമറ സെറ്റപ്പിൽ 48 എംപി പ്രൈമറി ക്യാമറയാണ് ഉള്ളത്. ഇതിനൊപ്പം അൾട്രാ-വൈഡ് ആംഗിൾ ഇമേജുകൾക്കായി 8 എംപി സെൻസറും ബോകെ ഇഫക്റ്റുകൾക്കായി 2 എംപി സെൻസറും നൽകിയിട്ടുണ്ട്. നാലാമത്തെ ക്യാമറ ഡെഡിക്കേറ്റഡ് എഐ ലെൻസാണ്. മുകളിൽ സൂചിപ്പിച്ചത് പോലെ രണ്ട് സെൽഫി ക്യാമറകളാണ് ഡിവൈസിൽ ഉള്ളത്.

ഇൻഫിനിക്സ് സീറോ 8i സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. മീഡിയടെക് ഹീലിയോ ജി 90ടിയാണ്. എആർഎം മാലി-ജി 76 ജിപിയു, 8 ജിബി റാം എന്നിവയാണ് ഇതിനൊപ്പം ഡിവൈസിൽ നൽകിയിട്ടുള്ളത്. 128 ജിബി സ്റ്റോറേജ് കപ്പാസിറ്റി ഉള്ള ഈ ഡിവൈസിന് സ്റ്റേറേജ് എക്സ്പാൻഡ് ചെയ്യാൻ മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടും ഉണ്ട്. ആൻഡ്രോയിഡ് 10 ബേസ്ഡ് XOS 7 യുഐയിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

ഇൻഫിനിക്സ് സീറോ 8i സ്മാർട്ട്ഫോണിൽ സുരക്ഷയ്ക്കായി ഫിങ്കർപ്രിന്റ് സെൻസർ നൽകിയിട്ടുണ്ട്. ഈ സെൻസർ ഫോണിന്റെ വലത് വശത്താണ് നൽകിയിരിക്കുന്നത്. പവർ ബട്ടണും സെൻസറും ഒന്നുതന്നെയാണ്. യുഎസ്ബി ടൈപ്പ്-സി പോർട്ട്, ഡ്യുവൽ 4 ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളാണ് ഡിവൈസിലുള്ളത്. 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 4,500 mAh ബാറ്ററിയാണ് ഡിവൈസിലുള്ളത്.

ഇൻഫിനിക്സ് സീറോ 8i: വില
ഇൻഫിനിക്സ് സീറോ 8i സ്മാർട്ട്ഫോണിന് പാക്കിസ്ഥാനിൽ 39,999 രൂപയാണ് വില. ഇന്ത്യൻ കറൻസിയിൽ ഇത് 15,640 രൂപയാണ്. ഈ ഡിവൈസ് 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒറ്റ വേരിയന്റിലാണ് പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ഈ സ്മാർട്ട്ഫോൺ എപ്പോൾ പുറത്തിറങ്ങുമെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. അധികം വൈകാതെ ഈ ഡിവൈസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് സൂചനകൾ.


Click it and Unblock the Notifications








