കിടിലൻ ഫോട്ടോകൾ എടുക്കാൻ 108എംപി ക്യാമറയുള്ള ഈ സ്മാർട്ട്ഫോണുകൾ വാങ്ങാം

|

സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾ ഏറ്റവും കൂടുതൾ ശ്രദ്ധിക്കുന്ന കാര്യമാണ് ക്യാമറ സെറ്റപ്പ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്മാർട്ട്‌ഫോൺ ക്യാമറകളുടെ സാങ്കേതികവിദ്യ വളരെയധികം വികസിച്ചിട്ടുണ്ട്. 48 എംപി SonyIMX586 സെൻസർ മുതൽ 64 എംപി സാംസങ് ജിഡബ്യു1, സോണി IMX686 സെൻസർ വരെയുള്ള സെൻസറുകൾ അടങ്ങുന്ന സ്മാർട്ട്‌ഫോണുകൾ ഇന്ന് വിപണിയിൽ സജീവമാണ്. ഇപ്പോഴത്തെ താരം 108 എംപി ക്യാമറ സെൻസറുകളാണ്.

108എംപി ക്യാമറ

108എംപി ക്യാമറ സെൻസറുള്ള ധാരാളം സ്മാർട്ട്ഫോണുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. പ്രീമിയം വിഭാഗത്തിൽ മാത്രമല്ല മിഡ്റേഞ്ച് വിഭാഗത്തിലും 108എംപി ക്യാമറ സെൻസറുള്ള സ്മാർട്ട്ഫോണുകൾ സജീവമാണ്. 108 എംപി ക്യാമറ സെൻസർ പിക്സൽ ബിന്നിങ് ടെക്‌നോളജിയിൽ പ്രവർത്തിക്കുന്നു, ഷവോമി, റിയൽമി തുടങ്ങിയ ബ്രാന്റുകൾ ഇത്തരം ക്യാമറകളുള്ള മികച്ച സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചിട്ടുണ്ട്. 108 എംപി ക്യാമറ സെൻസറുകളുള്ള മികച്ച 5 സ്മാർട്ട്ഫോണുകൾ നോക്കാം.

ജിയോയും ഗൂഗിളും ചേർന്ന് നിർമ്മിച്ച ജിയോഫോൺ നെക്സ്റ്റ് നവംബർ 4ന് വിപണിയിലെത്തുംജിയോയും ഗൂഗിളും ചേർന്ന് നിർമ്മിച്ച ജിയോഫോൺ നെക്സ്റ്റ് നവംബർ 4ന് വിപണിയിലെത്തും

റെഡ്മി നോട്ട് 10 പ്രോ മാക്സ്

റെഡ്മി നോട്ട് 10 പ്രോ മാക്സ്

108 മെഗാപിക്സൽ സാംസങ് എച്ച്എം2 പ്രൈമറി സെൻസർ, 5 മെഗാപിക്സൽ സൂപ്പർ മാക്രോ ഷൂട്ടർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾക്കൊള്ളുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് റെഡ്മി നോട്ട് 10 പ്രോ മാക്‌സിന്റെ സവിശേഷത. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12ൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണിൽ 6.67 ഇഞ്ച് ഫുൾ-എച്ച്‌ഡി+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. 8 ജിബി വരെ എൽപിഡിഡിആർ4എക്സ് റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 732ജി എസ്ഒസിയാണ്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള സ്മാർട്ട്ഫോണിൽ 5,020mAh ബാറ്ററിയും റെഡ്മി നൽകിയിട്ടുണ്ട്. ഫോണിന്റെ 6ജിബി+128ജിബിക്ക് 18,999 രൂപയും 8ജിബി+128ജിബിക്ക് 21,999 രൂപയുമാണ് വില.

എംഐ 11എക്സ് പ്രോ

എംഐ 11എക്സ് പ്രോ

108 മെഗാപിക്സൽ സാംസങ് എച്ച്എം2 സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസർ, 5 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവയുൾപ്പെടെ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പോടെയാണ് എംഐ11എക്സ് പ്രോ സ്മാർട്ട്ഫോൺ വരുന്നത്. സെൽഫികൾക്കും വീഡിയോ കോളിങിനുമായി 20 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണ് ഈ ഡിവൈസിൽ ഉള്ളത്. 6.67 ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഇ4 അമോലെഡ് ഡിസ്‌പ്ലേ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 എസ്ഒസി, 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,520mAh ബാറ്ററി എന്നിവയാണ് സ്മാർട്ട്‌ഫോണിന്റെ സവിശേഷതകൾ. ഫോണിന്റെ 8 ജിബി + 128 ജിബി മോഡലിന് 39,999 രൂപയും 8 ജിബി + 256 ജിബി മോഡലിന് 41,999 രൂപയുമാണ് വില.

റെഡ്മി നോട്ട് 11 പ്രോ+ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായിറെഡ്മി നോട്ട് 11 പ്രോ+ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായി

റിയൽമി 8 പ്രോ

റിയൽമി 8 പ്രോ

108 മെഗാപിക്സൽ സാംസങ് ഐസോസെൽ എച്ച്എം2 പ്രൈമറി സെൻസർ, 8 മെഗാപിക്സൽ സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 2 മെഗാപിക്സൽ ബ്ലാക്ക് ആൻഡ് വൈറ്റ് സെൻസർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് റിയൽമി 8 പ്രോ സ്മാർട്ട്ഫോണിൽ ഉള്ളത്. 6.4 ഇഞ്ച് ഫുൾ-എച്ച്‌ഡി+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720ജി എസ്ഒസി, 8 ജിബി വരെ എൽപിഡിഡിആർ4എക്സ് റാമും 128GB വരെ UFS 2.1 സ്റ്റോറേജും, 4,500mAh ബാറ്ററി എന്നിവയാണ് ഡിവൈസിന്റെ സവിശേഷതകൾ. ഫോണിന്റെ 6 ജിബി +128 ജിബി മോഡലിന് 17,999 രൂപയും 8 ജിബി +128 ജിബി മോഡലിന് 19,999 രൂപയുമാണ് വില.

മോട്ടറോള എഡ്ജ് 20

മോട്ടറോള എഡ്ജ് 20

108 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 16 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസർ എന്നിവയുൾപ്പെടെ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് മോട്ടറോള എഡ്ജ് 20ൽ ഉള്ളത്. 6.7 ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഡിസ്‌പ്ലേ, ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778ജി എസ്ഒസി, 8 ജിബി എൽപിഡിഡിആർ4എക്സ് റാം, 4,000mAh ബാറ്ററി എന്നിവയാണ് ഈ ഡിവൈസിൽ ഉള്ളത്. സ്‌മാർട്ട്‌ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒറ്റ വേരിയന്റ് മാത്രമാണ് ലഭ്യമാകുന്നത്. ഇതിന് 29,999 രൂപയാണ് വില.

രാജ്യത്തെ സ്മാർട്ട്ഫോൺ വിൽപ്പന സർവകാല റെക്കോർഡിലേക്ക്രാജ്യത്തെ സ്മാർട്ട്ഫോൺ വിൽപ്പന സർവകാല റെക്കോർഡിലേക്ക്

മോട്ടോ ജി60

മോട്ടോ ജി60

108 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് മോട്ടോ ജി60ൽ ഉള്ളത്. 6.8 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732ജി എസ്ഒസി, 6,000mAh ബാറ്ററി എന്നിവയാണ് ഈ ഡിവൈസിന്റെ സവിശേഷതകൾ. ഈ സ്മാർട്ട്ഫോണിന്റെ 6ജിബി+128ജിബി മോഡലിന് 17,999 രൂപയാണ് വില.

Best Mobiles in India

English summary
Many smartphones with 108MP camera sensor are available in the market today. Smartphones with 108MP camera sensor are available not only in the premium segment but also in the midrange segment.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X