ആപ്പിൾ ഐഫോൺ 11 ഇനി വൻ വിലക്കുറവിൽ സ്വന്തമാക്കാം
ഐഫോൺ എക്സ്ആർ ലോഞ്ച് ചെയ്ത വിലയേക്കാൾ കുറഞ്ഞ വിലയിലാണ് ഐഫോൺ 11 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. പക്ഷേ ലോഞ്ച് ചെയ്ത് ഏതാനും മാസങ്ങൾക്ക് ശേഷം ഈ ഡിവൈസിന് ഇന്ത്യയിൽ വില വർധിച്ചു. കേന്ദ്ര ബജറ്റിൽ ജിഎസ്ടി നിരക്കുകൾ പരിഷ്കരിച്ചതാണ് ഈ വില വർധനവിന് കാരണമായത്. ആപ്പിന്റെ ഏറ്റവും പതിയ ഐഫോൺ സീരിസിലെ ബേസ് മോഡലായ ഐഫോൺ 11ന് ഇപ്പോൾ വില കുറച്ചിരിക്കുകയാണ് കമ്പനി.

ആപ്പിൾ ഐഫോൺ 11ന് ഇന്ത്യൻ വിപണിയിൽ സ്ഥിരമായി വില കുറച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്തായാലും ആമസോണിൽ ഇപ്പോൾ ഈ ഡിവൈസ് വിലക്കുറവിലാണ് വിൽക്കുന്നത്. ഡിവൈസിന്റെ 64 ജിബി ഇന്റേണൽ സ്റ്റോറേജുള്ള അടിസ്ഥാന വേരിയന്റിന് ഇപ്പോൾ 59,900 രൂപയാണ് വില. പുതിയ ഐഫോൺ വാങ്ങുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഫോൺ തന്നെയാണ് ഐഫോൺ 11.

ഐഫോൺ 11 സ്മാർട്ട്ഫോണിന് സ്ഥിരമായി വിലകുറച്ചത് പുതിയ ഐഫോൺ പുറത്തിറങ്ങാൻ പോകുന്ന സൂചനകളാണെന്നും ചില റിപ്പോർട്ടുകളുണ്ട്. ഐഫോൺ 12 വൈകാതെ വിപണിയിലെത്തുമെന്ന സൂചനയാണ് ഇത്. ആപ്പിൾ ഐഫോൺ 11നെക്കാൾ അൽപ്പം കൂടുതൽ വിലയുള്ള ഡിവൈസായിരിക്കും ഐഫോൺ 12. 5 ജി സപ്പോർട്ട്, മെച്ചപ്പെട്ട ഡിസ്പ്ലേ, ക്യാമറ സിസ്റ്റം എന്നിവ പോലുള്ള സവിശേഷതകളോടെ ആയിരിക്കും പുതിയ ഐഫോൺ പുറത്തിറങ്ങുകയെന്നാണ് റിപ്പോർട്ടുകൾ.

കുറഞ്ഞത് 3 വർഷമെങ്കിലും ഉപയോഗിക്കാനായി ഒരു സ്മാർട്ട്‌ഫോൺ വാങ്ങൻ ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കിൽ ഐഫോൺ ഐഫോൺ 11 വാങ്ങുന്നത് നിങ്ങൾക്ക് ലാഭകരമായിരിക്കും. വയർലെസ് ചാർജിംങ് സപ്പോർട്ടുള്ള ഈ ഡിവൈസ് ഐപി 68 റേറ്റിങോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. ഫോട്ടോകളും വീഡിയോകൾക്കും എടുക്കുന്നതിന് മികച്ചൊരു ക്യാമറ സെറ്റപ്പും ഐഫോൺ 11ൽ നൽകിയിട്ടുണ്ട്.

ലോഞ്ച് ചെയ്ത ദിവസം മുതൽ ഐഫോൺ 11 ഉപയോഗിക്കുന്ന ഗിസ്ബോട്ട് ഇംഗ്ലീഷിലെ സബ് എഡിറ്ററുടെ അഭിപ്രായത്തിൽ എങ്ങനെ ഉപയോഗിച്ചാലും ഒരു ദിവസം മുഴുവൻ നിലനിൽകുന്ന ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്. മാത്രമല്ല ഗെയിമിംഗ് പ്രേമികൾക്ക് വിപണിയിൽ ലഭ്യമാകുന്ന ഏറ്റവും മികച്ച സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് ഇത്. യാതൊരു വിധ പ്രശ്നങ്ങളും ഇല്ലാതെ തന്നെ പബ്ജി, കോൾ ഓഫ് ഡ്യൂട്ടി: മൊബൈൽ തുടങ്ങിയ ഗെയിമുകൾ ഈ ഡിവൈസിൽ കളിക്കാൻ സാധിക്കും.

നിങ്ങൾ ഏകദേശം 60,000 രൂപ വിലയുള്ള സ്മാർട്ട്ഫോൺ സ്വന്തമാക്കാനാണ് വിചാരിക്കുന്നതെങ്കിൽ ഐഫോൺ 11 നിങ്ങൾക്ക് മികച്ചൊരു ചോയിസ് തന്നെയായിരിക്കും. ആപ്പിളിന്റെ ട്രാക്ക് റെക്കോർഡ് കണക്കിലെടുക്കുമ്പോൾ, ഐഫോൺ 11ന് കുറഞ്ഞത് നാല് പ്രധാന സോഫ്റ്റ്വെയർ അപ്‌ഡേറ്റുകളെങ്കിലും ലഭിക്കും. അതുകൊണ്ട് തന്നെ ദീർഘകാലം മികച്ച നിലയിൽ തന്നെ ഉപയോഗിക്കാൻ കഴിയുന്ന ഒന്നായിരിക്കും ഈ ഡിവൈസ്.


Click it and Unblock the Notifications








