Home
Mobile

ഐഫോൺ 12 മിനി ഇപ്പോൾ 10,000 രൂപ വരെ വിലക്കിഴിവിൽ സ്വന്തമാക്കാം

ലോഞ്ച് ചെയ്ത് വളരെ ചുരുങ്ങിയ കാലം കൊണ്ട് ജനപ്രീതി നേടിയ ഐഫോൺ 12 സീരീസ് സ്മാർട്ട്‌ഫോണുകളിൽ ഏറ്റഴും വില കുറഞ്ഞ ഡിവൈസാണ് ഐഫോൺ 12 മിനി. ഇതിനകം ഈ ഡിവൈസിന്റെ ധാരാളം യൂണിറ്റുകൾ ഇന്ത്യൻ വിപണിയിൽ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ ഈ സ്മാർട്ട്ഫോൺ വൻ വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. ഐഫോൺ 12 മിനി സ്മാർട്ട്ഫോണിന് 10,000 രൂപ വരെ കിഴിവാണ് ഇപ്പോൾ ലഭിക്കുന്നത്. ഈ ഓഫറിലൂടെ ഡിവൈസിന്റെ ബേസ് വേരിയന്റ് 55,490 രൂപ്ക്ക് സ്വന്തമാക്കാൻ സാധിക്കും.

കരുത്തുള്ള ഐഫോൺ

ഐഫോൺ 12 മിനി പ്രവർത്തിക്കുന്നത് എ14 ബയോണിക് എസ്ഒസിയുടെ കരുത്തിലാണ്. അതേ പ്രോസസറാണ് ഐഫോൺ 12 പ്രോ മാക്‌സ് ഉൾപ്പെടെയുള്ള ഐഫോൺ 12 ലൈനപ്പിൽ കമ്പനി നൽകിയിട്ടുള്ളത്. ഇത് ഐഫോൺ 12 മിനിയേക്കാൾ ഇരട്ടിയിലധികം വിലയുള്ള ഡിവൈസാണ് എന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. 4 ജിബി റാമുള്ള ഐഫോൺ 12 മിനി മികച്ച പെർഫോമൻസ് ആണ് നൽകുന്നത്. 2/3 ജിബി റാമിൽ പോലും മികച്ച ഉപയോക്തൃ അനുഭവം നൽകാൻ കഴിയുന്ന ഐഒഎസിൽ പ്രവർത്തിക്കുന്നതിനാൽ തന്നെ 4ജിബി റാം മികച്ചത് തന്നെയാണ്.

ഐഫോൺ 12 മിനി

ഐഫോൺ 12 മിനി പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ചെറിയ സ്മാർട്ട്‌ഫോണാണ്. ഐഫോൺ 12 പ്രോ മാക്‌സുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ ഡിവൈസ് വളരെ ചെറുതാണ്. ഈ ചെറിയ ഫോണിൽ ചെറിയ ബാറ്ററിയാണ് ആപ്പിൾ നൽകിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഐഫോൺ 12 മിനിയിലും ബാറ്ററി ലൈഫ് വളരെ ശരാശരിയാണ്. ഈ ഫോണിലെ ബാക്കി സവിശേഷതകൾ ഐഫോൺ 12 സീരീസിലെ മറ്റേതൊരു മോഡലിനെയും പോലെ മികച്ചതാണ്.

വില

ഐഫോൺ 12 മിനിയുടെ അടിസ്ഥാന മോഡലിന് നിലവിൽ 64,490 രൂപയാണ് വില. ആമസോൺ ഇപ്പോൾ നൽകുന്ന ഓഫറിലൂടെ ഈ ഡിവൈസ് വിലക്കിഴിൽ സ്വന്തമാക്കാൻ സാധിക്കും. എച്ച്ഡിഎഫ്സി ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഈ ഐഫോൺ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 9,000 രൂപ കിഴിവ് ലഭിക്കും. ഈ ഓഫറിലൂടെ ഡിവൈസിന്റെ ബേസ് മേഡൽ 55,490 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. 128 ജിബി സ്റ്റോറേജുള്ള ഐഫോൺ 12 മിനി വാങ്ങുന്നവർക്ക് 5,000 രൂപ അധികമായി നൽകേണ്ടി വരും.

ഓഫർ

നിലവിലെ ഓഫർ ഐഫോൺ 12 മിനിയിലെ എല്ലാ കളർ വേരിയന്റിനും ബാധകമാണ് എന്നത് കൊണ്ട് നിങ്ങൾക്ക് ഇഷ്ടമുള്ള കളർ തന്നെ തിരഞ്ഞെടുക്കാൻ സാധിക്കും. ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇത് മികച്ച അവസരമാണ്. ഈ ഐഫോൺ 5ജി നെറ്റ്‌വർക്ക് സപ്പോർട്ടും നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ ദീർഘകാലം ഉപയോഗിക്കാൻ സാധിക്കുന്നൊരു ഐഫോണാണ് ഇത്.

സവിശേഷതകൾ

ഐഫോൺ 12 മിനി കോം‌പാക്റ്റ്, ബെസെൽ-ലെസ് ഡിസൈനിലാണ് അവതരിപ്പിച്ചിരിക്കുന്നത്. സെറാമിക് ഷീൽഡ് പ്രോട്ടക്ഷനുള്ള 5.4 ഇഞ്ച് റെറ്റിന എക്സ്ഡിആർ ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉള്ളത്. 12 എംപി വൈഡ് ആംഗിൾ പ്രൈമറി ലെൻസും മറ്റൊരു 12 എംപി അൾട്രാ വൈഡ് ആംഗിൾ ഷൂട്ടറും അടങ്ങുന്ന ഡ്യൂവൽ ക്യാമറ സെറ്റപ്പാണ് ഐഫോൺ 12 മിനിയിൽ കമ്പനി നൽകിയിട്ടുള്ളത്. മുൻഭാഗത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 എംപി സെൽഫി ഷൂട്ടറും നൽകിയിട്ടുണ്ട്.

Best Mobiles in India

English summary
iPhone 12 Mini is the cheapest device in the iPhone 12 series of smartphones. iPhone 12 Mini is currently available at a discount of up to Rs 10,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X