ആപ്പിൾ ഐഫോൺ 12 പ്രോ സീരിസിൽ വരാനിരിക്കുന്നത് പുതിയ സാങ്കേതിക വിദ്യ

|

ആപ്പിൾ ഐഫോൺ 12 സീരീസ് ഈ വർഷം അവസാനത്തോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനകം തന്നെ വിവിധ റിപ്പോർട്ടുകൾ സവിശേഷതകളെ സംബന്ധിച്ച വിശദാംശങ്ങൾ വെളിപ്പെടുത്താൻ തുടങ്ങി. ഐഫോൺ 11 സീരീസ് പോലെ, ഐഫോൺ 12 രണ്ട് പ്രോ മോഡലുകളെ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്‌സ് എന്നിവയായിരിക്കും അവ. ഈ ഡിവൈസുകൾക്ക് 3D ടോഫ് സെൻസറുകൾ ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ആപ്പിൾ ഐഫോൺ 12 പ്രോ, പ്രോ മാക്സ്
 

ആപ്പിൾ ഐഫോൺ 12 പ്രോ, പ്രോ മാക്സ്

ആപ്പിൾ അതിന്റെ AR സാങ്കേതികവിദ്യയിൽ വലിയ മാറ്റത്തിനൊരുങ്ങുകയാണ്. 9to5Mac ന്റെ ഒരു റിപ്പോർട്ട് അനുസരിച്ച് 3 ഡി ടൈം ഓഫ് ഫ്ലൈറ്റ് (ToF) സെൻസർ ഫോണിൽ ഉൾപ്പെടുത്തും. ഈ സെൻസർ ഓഗ്വുമെന്റഡ് റിയാലിറ്റി സവിശേഷതകൾക്കുള്ളതായിരിക്കും. ഇവ ഇൻഫ്രാറെഡ് പ്രൊജക്ടറുകൾക്കൊപ്പമുണ്ടാകുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇത് ചുറ്റുപാടുകളുടെ ഒരു പ്രൊജക്റ്റ് മാപ്പ് സൃഷ്ടിക്കാൻ സഹായിക്കും. അതിനൊപ്പം റൂം സ്കെയിലിംഗ്, ഓഗ്വുമെന്റേറ്റഡ് സ്റ്റിക്കറുകൾ‌, മെഷർമെന്റുകൾ എന്നിവയും സാധ്യമാക്കുന്നു.

D5x

D5x എന്ന രഹസ്യനാമം ഉൾക്കൊള്ളുന്ന iOS 14 സോഴ്‌സ് കോഡിൽ നിന്ന് വിശദാംശങ്ങൾ ശേഖരിച്ചാണ് പുതിയ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. ഇത് ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്സ് എന്നിവയിലെ ക്യാമറയുടെ വിവിധ കാര്യങ്ങൾ വിശകലനം ചെയ്യുന്നുണ്ട്. ഐഫോൺ 11 സീരീസ് ഡെവലപ്‌മെന്റിന്റെ സമയത്ത് കണ്ടെത്തിയ സമാനമായ കോഡ്‌നെയിം ഡി 4 എക്‌സിനോട് സാമ്യമുള്ളതാണ്. രണ്ട് മോഡലുകളിൽ മാത്രമേ d4x എന്ന കോഡ്നാമം ലിസ്റ്റുചെയ്തിട്ടുള്ളൂ. ഇത് ഐഫോൺ 12 ലെ പ്രോ സീരീസിൽ മാത്രമേ ടോഫ് സെൻസറുകൾ അവതരിപ്പിക്കുകയുള്ളൂ എന്ന് സൂചിപ്പിക്കുന്നു.

കൂടുതൽ വായിക്കുക: 6000 എംഎഎച്ച് ബാറ്ററിയുമായി സാംസങ് ഗാലക്‌സി എം 21 അവതരിപ്പിച്ചു: വില 12,999 രൂപകൂടുതൽ വായിക്കുക: 6000 എംഎഎച്ച് ബാറ്ററിയുമായി സാംസങ് ഗാലക്‌സി എം 21 അവതരിപ്പിച്ചു: വില 12,999 രൂപ

ഐഫോൺ 12 പ്രോ

ഐഫോൺ 12 പ്രോ സീരീസിലെ ടോഫ് സെൻസറുകൾ മിംഗ്-ചി കുവോയുടെ റിപ്പോർട്ടുമായി സമന്വയിപ്പിക്കുന്നു. മെച്ചപ്പെട്ട ഹാർഡ്‌വെയറും ഡെപ്ത് സെൻസറുകളും ഉപയോഗിച്ചുള്ളൊരു ഡെഡിക്കേറ്റഡ് AR ആപ്ലിക്കേഷൻ ആപ്പിൾ നിർമ്മിക്കുന്നുണ്ടെന്നും പറയപ്പെടുന്നു. അപ്ലിക്കേഷൻ ഇതിനകം തന്നെ ഐഫോണിൽ നിലവിലുള്ള മെഷർ അപ്ലിക്കേഷന്റെ പ്രവർത്തനങ്ങളെ കടത്തിവെട്ടുന്നതായിരിക്കും.

ആപ്പിൾ ഐഫോൺ 12 ലോഞ്ച്
 

ആപ്പിൾ ഐഫോൺ 12 ലോഞ്ച്

വൈഡ് ആംഗിൾ, അൾട്രാ വൈഡ് ആംഗിൾ, ടെലിഫോട്ടോ ലെൻസ്, ഡെപ്ത് സെൻസർ എന്നിവയുള്ള ക്വാഡ് ക്യാമറ സെറ്റപ്പോടെയായിരിക്കും ഐഫോൺ 12 പ്രോ പുറത്തിറങ്ങുക. മികച്ച ഇമേജിംഗ് പ്രകടനവും മെച്ചപ്പെടുത്തിയ ഫോട്ടോഗ്രാഫി അൽ‌ഗോരിതവും ഉള്ള ഐഫോൺ 12 ബേസ് വേരിയന്റിൽ അതിന്റെ മുൻഗാമിക്ക് സമാനമായ ക്യാമറ മൊഡ്യൂൾ അവതരിപ്പിക്കും.

ലോഞ്ച് തിയ്യതി

ഐഫോൺ 12 സീരീസ് ലോഞ്ച് തിയ്യതി ഇതുവരെ നിശ്ചയിക്കപ്പെട്ടിട്ടില്ല. കൊറോണ വൈറസ് പാൻഡെമിക് കാരണം ആപ്പിൾ അതിന്റെ വാർഷിക ഡബ്ല്യുഡബ്ല്യുഡിസി ഇവന്റ് പുതിയ ഓൺലൈൻ ഫോർമാറ്റിൽ നടത്താൻ തീരുമാനിച്ചു. ആപ്പിൾ പുതിയ ഐപാഡ് പ്രോ ലൈനപ്പും മാക്ബുക്ക് എയറും പുറത്തിറക്കിയത് വാർത്ത കുറിപ്പിലൂടെയായിരുന്നു. ഐഫോൺ 12 സീരീസും ഇതേ രീതിയിൽ പുറത്തിറക്കാനാണ് കൂടുതൽ സാധ്യത. കമ്പനി ലോഞ്ചിനായി ഒരു ക്ലോസ്-ഡോർ ഓൺലൈൻ ഇവന്റ് നടത്തും.

കൂടുതൽ വായിക്കുക: ഓപ്പോ റെനോ 3 4ജി ഔദ്യോഗികമായി പ്രഖ്യാപിച്ചുകൂടുതൽ വായിക്കുക: ഓപ്പോ റെനോ 3 4ജി ഔദ്യോഗികമായി പ്രഖ്യാപിച്ചു

Most Read Articles
Best Mobiles in India

English summary
Apple iPhone 12 series is expected to launch this year in fall and various reports have begun gathering information about the features and specifications. Like the iPhone 11 series, the iPhone 12 is also expected to launch two Pro models -- the iPhone 12 Pro and the iPhone 12 Pro Max. A report suggests that these devices will have 3D ToF sensors.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X