Home
Mobile

ഐഫോൺ 12നായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് ആപ്പിൾ

കൊറോണ വൈറസ് വ്യാപനവും പല രാജ്യങ്ങളിലെയും ലോക്ക്ഡൌണും കാരണം മുൻനിര സ്മാർട്ട്‌ഫോൺ നിർമാതാക്കളെല്ലാം തങ്ങളുടെ പുതിയ ഡിവൈസുകൾ പുറത്തിറക്കുന്നതും പ്രൊഡക്ഷനും മന്ദഗതിയിലാക്കിയിരിക്കുകയാണ്. ലോക്ക്ഡൌണിന് ശേഷം പല ഡിവൈസുകളും വിപണിയിലെത്തിയെങ്കിലും അവ വൈകി മാത്രം പുറത്തിറക്കിയതുകൊണ്ട് അതിന് ശേഷം പുറത്തിറങ്ങേണ്ട ഡിവൈസുകളുടെ ലോഞ്ച് വൈകുന്നു.

ഐഫോൺ 12 സീരീസ്

ഈ വർഷം സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഡിവൈസുകളാണ് ഐഫോൺ 12 സീരീസ്. ഈ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങാൻ ഇനിയും വൈകുമെന്നാണ് ആപ്പിൾ ഇപ്പോൾ വെളിപ്പെടുത്തിരിക്കുന്നത്. ഈ വർഷത്തിന്റെ തുടക്കം മുതൽ ഐഫോൺ 12മായി ബന്ധപ്പെട്ട നിരവധി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. അഭ്യൂഹങ്ങൾ വ്യാപകമായതോടെ ആപ്പിൾ തന്നെ ഈ ഡിവൈസുകൾ പുറത്തിറങ്ങുന്നത് വൈകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

ആപ്പിൾ

ഏതാനും ആഴ്ച്ചകൾക്കുള്ളിൽ ഐഫോൺ 12 സീരിസ് വിപണിയിൽ അവതരിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ ഡിവൈസുകൾ പുറത്തിറങ്ങുന്നത് വൈകുമെന്ന് ആപ്പിൾ തന്നെ പ്രഖ്യാപിച്ചിരിക്കുന്നത്. ക്യു 3 വരുമാന പ്രഖ്യാപനത്തിനിടെയാണ് കമ്പനിയുടെ സ്ഥിരീകരണം. പുതിയ ഐഫോൺ ലൈനപ്പ് അവരുടെ സാധാരണ ഷെഡ്യൂളിനേക്കാൾ ഏതാനും ആഴ്ചകൾ വൈകി മാത്രമേ ലഭ്യമാകുകയുള്ളു എന്ന് ആപ്പിൾ വ്യക്തമാക്കി.

ലൂക്ക മാസ്ട്രി

കഴിഞ്ഞ വർഷം സെപ്റ്റംബർ അവസാനത്തോടെ കമ്പനി പുതിയ ഐഫോണുകൾ വിൽക്കാൻ ആരംഭിച്ചിരുന്നു. എന്നാൽ ഇത്തവണ ഇതിൽ നിന്നും വൈകി ഏതാനും ആഴ്ചകൾക്ക് ശേഷം മാത്രമേ പുതിയ ഡിവൈസുകൾ വിപണിയിൽ എത്തിക്കുകയുള്ളുവെന്ന് ആപ്പിൾ സിഎഫ്ഒ ലൂക്ക മാസ്ട്രി അറിയിച്ചു. അതേസമയം എന്തുകൊണ്ടാണ് ലോഞ്ച് വൈകുന്നത് എന്ന കാര്യം ആപ്പിൾ വ്യക്തമാക്കിയിട്ടില്ല.

ക്വാൽകോം

അതേസമയം ക്വാൽകോം അതിന്റെ ക്യു 4 വരുമാന പ്രൊജക്ഷനിൽ കുറവു രേഖപ്പെടുത്തിയിട്ടുണ്ട്. 5ജി ഫ്ലാഗ്ഷിപ്പ് ഫോൺ പുറത്തിറങ്ങാനുള്ള കാലതാമസം ഇതിന് കാരണമായെന്ന് ക്വാൽകോം അഭിപ്രായപ്പെട്ടു. ഐഫോൺ 12 ലൈനപ്പ്, പുതിയ ആപ്പിൾ വാച്ച്, ആപ്പിൾ എയർപവർ, വയർലെസ് ചാർജിംഗ് പാഡ് എന്നിവ ലോഞ്ച് ചെയ്യുന്ന ഒരു ഇവന്റ് സെപ്റ്റംബർ എട്ടിന് ആപ്പിൾ നടത്തുമെന്നാണ് നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ.

ഐഫോൺ എക്സ്ആർ

കഴിഞ്ഞ ഏതാനും വർഷങ്ങളായി സെപ്റ്റംബറിലാണ് ആപ്പിൾ അതിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് സീരീസ് പുറത്തിറക്കുന്നത്. ഈ വർഷം തന്നെ ആപ്പിൾ ഐഫോൺ 12 സീരീസ് പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പക്ഷേ പതിവിലും വൈകിയായിരിക്കും യൂണിറ്റുകൾ ഷിപ്പിംഗ് ആരംഭിക്കുന്നത്. നേരത്തെ പല സന്ദർഭങ്ങളിലും ഇതേ സമയങ്ങളിൽ ഡിവൈസുകൾ അവതരിപ്പിച്ചിരുന്നുവെങ്കിലും ഏതാനും ആഴ്ചകൾക്ക് ശേഷം മാത്രമാണ് അവയുടെ ഷിപ്പിംഗ് ആരംഭിച്ചത്. ഐഫോൺ എക്സ്ആർ ഇത്തരൽ പുറത്തിറങ്ങിയ ഒരു ഡിവൈസാണ്.

നാല് പുതിയ ഐഫോൺ 12 മോഡലുകൾ

റിപ്പോർട്ടുകൾ അനുസരിച്ച് ആപ്പിൾ നാല് പുതിയ ഐഫോൺ 12 മോഡലുകൾ അവതരിപ്പിക്കും. എല്ലാം 5 ജി സപ്പോർട്ടുകളായിരിക്കും. ഈ നാലിൽ ഒരു എൽടിഇ വേരിയന്റും ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. പുതിയ ഐഫോൺ സീരിസിന്റെ ലോഞ്ച് അധികം വൈകാതെ തന്നെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വരും.

Best Mobiles in India

English summary
Apple is one of the companies that's been hit by the lockdown as it's production lines were shut down. Now, Apple has confirmed that the iPhone 12 series will have a delayed launch.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X