പുതിയ ഐഫോൺ 12 അഴിച്ച് അകത്ത് എന്തൊക്കെ ഉണ്ടെന്ന് നോക്കിയാലോ; വീഡിയോ കാണാം
ഇൻ-ഹൌസ് എ 14 ബയോണിക് ചിപ്പും 5ജി നെറ്റ്‌വർക്ക് സപ്പോർട്ടുമുള്ള ആപ്പിളിന്റെ ആദ്യത്തെ സ്മാർട്ട്‌ഫോണുകളാണ് ആപ്പിൾ ഐഫോൺ 12 സീരീസ്. ഐഫിക്സിറ്റ് പുറത്ത് വിട്ട വീഡിയോയിൽ പുതിയ ആപ്പിൾ ഐഫോൺ സീരിസിലെ ഐഫോൺ 12 അടിമുടി അഴിച്ച് പരിശോധിക്കുന്നുണ്ട്. ഈ ഡിവൈസിന്റെ അടിസ്ഥാന പ്രവർത്തനങ്ങൾ ഈ വീഡിയോയിലൂടെ വെളിപ്പെടുത്തുന്നു. ഐഫോൺ 12 നും ഐഫോൺ 12 പ്രോയ്ക്കും തമ്മിൽ വളരെയധികം സാമ്യതകളുണ്ട്.

ടിയർഡൗൺ വീഡിയോയിൽ ഐഫോൺ 12 ഉം അതിന്റെ മുൻഗാമിയായ ഐഫോൺ 11 ഉം തമ്മിലുള്ള ചില പ്രധാന വ്യത്യാസങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. ഈ ഫോണുകൾ തുറക്കുന്ന രീതിയിലുള്ള മാറ്റവും വീഡിയോയിൽ എടുത്ത് പറയുന്നുണ്ട്. 5ജി സാങ്കേതികവിദ്യ സപ്പോർട്ട് ചെയ്യുന്ന വലിയ ലോജിക് ബോർഡുകളാണ് ഇതിന് കാരണമെന്നും വീഡിയോയിൽ വിശദീകരിക്കുന്നു. ശ്രദ്ധേയമായ മറ്റൊരു നിരീക്ഷണം ആപ്പിൾ എങ്ങനെയാണ് ബാറ്ററി ചെറുതാക്കിയത് എന്നതാണ്.
ഐഫോൺ 12, ഐഫോൺ 12 പ്രോ എന്നിവയിൽ ബാറ്ററി വലുപ്പം 10.78 Wh ആണെന്ന് ടിയർഡൗൺ വീഡിയോ വെളിപ്പെടുത്തുന്നു. ഇത് ഐഫോൺ 11, ഐഫോൺ 11 പ്രോ എന്നിവയേക്കാൾ ചെറുതാണ്. ഐഫോൺ 11നിൽ 11.91 Wh ബാറ്ററിയും ഐഫോൺ 11 പ്രോയിൽ 11.67 Wh ബാറ്ററിയുമാണ് ഉള്ളത്. പുതിയ ഐഫോൺ 12ൽ 5ജി സാങ്കേതികവിദ്യ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ഇതിനായി കൂടുതൽ സ്ഥലം ഉപയോഗിച്ചിട്ടുണ്ടെന്നം അതുകൊണ്ടാണ് ബാറ്ററി ചെറുതാക്കിയത് എന്നും കമ്പനി വിശദീകരിക്കുന്നുണ്ട്.

ഐഫോൺ12, ഐഫോൺ12 പ്രോ എന്നിവ തമ്മിലുള്ള രണ്ട് സമാനതകളെക്കുറിച്ചും വീഡിയോ വിശദീകരിക്കുന്നുണ്ട്. ഐഫോൺ 11 ക്യാമറയ്ക്ക് സമീപം ഒരു പ്ലാസ്റ്റിക് സ്‌പെയ്‌സറാണ് നൽകിയിട്ടുള്ളത്. അതേസമയം ഐഫോൺ 12 പ്രോയിൽ ഒരു ടെലിഫോട്ടോ ലെൻസും ലിഡാർ സെൻസറും നൽകിയിട്ടുണ്ട്.

ഐഫോൺ 12: സവിശേഷതകൾ
ഈ വർഷം മൂന്നിനുപകരം നാല് ഐഫോൺ മോഡലുകളാണ് കമ്പനി പുറത്തിറക്കിയിട്ടുള്ളത്. ആ നാല് ഡിവൈസുകളുടെയും ഇടയിൽ വിലയും സവിശേഷതകളുമുള്ള ഡിവൈസായിട്ടാണ് ഐഫോൺ 12 വരുന്നത്. സെറാമിക് ഷീൽഡ് പ്രോട്ടക്ഷനുള്ള 6.1 ഇഞ്ച് റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. എല്ലാ പുതിയ മോഡലുകളെയും പോലെ ഐഫോൺ 12 5ജി സപ്പോർട്ട് ചെയ്യുന്ന എ14 ബയോണിക് ചിപ്‌സെറ്റുമായിട്ടാണ് വരുന്നത്. ഈ ഡിവൈസിൽ ആകെ മൂന്ന് ക്യാമറകളാണ് ഉള്ളത്. പിൻഭാഗത്ത് ഇരട്ട 12 എംപി ക്യാമറയും മുൻവശത്ത് 12 എംപി സെൽഫി ക്യാമറയുമുണ്ട്.

ലൈവ്-സ്ട്രീം ചെയ്ത ഐഫോൺ 12ന്റെ ടിയർഡൌൺ വീഡിയോയിൽ ഡിവൈസി്നറെ പ്രധാന വിശദാംശങ്ങളെല്ലാം കാണാൻ സാധിക്കും. ഐഫോൺ 12 മോഡലുകളുടെ ബാറ്ററിയെക്കുറിച്ച് ആശങ്കയുണ്ട്. മാഗ് സേഫ് സാങ്കേതികവിദ്യ വഴി ചാർജ് ചെയ്യുന്ന 2,851 എംഎഎച്ച് ബാറ്ററിയാണ് ഐഫോൺ 12 പായ്ക്ക് ചെയ്യുന്നത്. 5ജി നെറ്റ്‌വർക്കിന് കൂടുതൽ ചാർജ് ആവശ്യമുള്ളതിനാൽ ഒറ്റ ചാർജിൽ ഈ ബാറ്ററി ഒരു ദിവസം നീണ്ടുനിൽക്കുമോ എന്ന കാര്യത്തിൽ സംശയം ഉണ്ട്.


Click it and Unblock the Notifications








