Home
Mobile

2021ൽ പുറത്തിറങ്ങിയ അഞ്ച് കിടിലൻ സ്മാർട്ട്ഫോണുകൾ ഇവയാണ്

2021 സ്മാർട്ട്ഫോൺ വിപണിയെ സംബന്ധിച്ച് നല്ല വർഷം തന്നെയാണ്. കൊവിഡ് രണ്ടാം തരംഗവും ചിപ്പ് ക്ഷാമവുമെല്ലാം വിപണിയെ ബാധിച്ചുവെങ്കിലും ധാരാളം സ്മാർട്ട്ഫോണുകൾ ഈ കാലയളവിൽ ലോഞ്ച് ചെയ്തിട്ടുണ്ട്. 5ജി സ്മാർട്ട്ഫോണുകൾ സജീവമായ വർഷം കൂടിയാണ് ഇത്. മികച്ച പ്രോസസറുകളും ക്യാമറ ടെക്നോളജിയുമെല്ലാം ഈ വർഷം പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകളിൽ ഉണ്ട്.

അഞ്ച് സ്മാർട്ട്ഫോണുകൾ

2021ൽ പുറത്തിറങ്ങിയ മികച്ച അഞ്ച് സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. അഞ്ച് വ്യത്യസ്ത ബ്രാന്റുകളിൽ നിന്നുള്ള ഡിവൈസുകളാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഐഫോൺ 13 പ്രോ മാക്സ് , സാംസങ് ഗാലക്‌സി എസ്21 അൾട്ര, വിവോ എക്സ്70 പ്രോ+, എംഐ 11 അൾട്ര, വൺപ്ലസ് 9 പ്രോ എന്നിവയാണ് ഈ സ്മാർട്ട്ഫോണുകൾ. ഇവയുടെ സവിശേഷതകൾ വിശദമായി നോക്കാം.

ഐഫോൺ 13 പ്രോ മാക്സ്

ഐഫോൺ 13 പ്രോ മാക്സ്

ഐഫോൺ 13 പ്രോ മാക്സ് സ്മാർട്ട്ഫോണിൽ ഡൈനാമിക് 120Hz റിഫ്രെഷ് റേറ്റുള്ള എൽടിപിഒ പാനലാണ് നൽകിയിട്ടുള്ളത്. ഇത് 6.7 ഇഞ്ച് റെറ്റിന പാനലാണ്. 5nm എ15 ബയോണിക് ചിപ്‌സെറ്റി്റെ കരുത്തിലാണ് ഈ ഐഫോൺ പ്രവർത്തിക്കുന്നത്. 1 ടിബി വരെ സ്റ്റോറേജും ഫോണിൽ ഉണ്ട്. ക്വാൽകോമിന്റെ X60 5G മോഡവും ആപ്പിൾ ഈ ഡിവൈസിൽ ഉപയോഗിച്ചിട്ടുണ്ട്. ഈ മോഡം ഒരേസമയം mmWave, sub-6GHz 5G നെറ്റ്‌വർക്കുകൾ എന്നിവ സംയോജിപ്പിച്ച് മികച്ച 5ജി പെർഫോമൻസ് നൽകുന്നു. മൂന്ന് 12-മെഗാപിക്സൽ ക്യാമറകളുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. അൾട്രാ-വൈഡ് ക്യാമറയും എഫ്/1.8 അപ്പേർച്ചറുമുള്ള ലെൻസുകളും ഈ ക്യാമറ സെറ്റപ്പിൽ ഉണ്ട്. ഇത് 6-എലമെന്റ് അൾട്രാവൈഡ് നൽകുന്നു. മികച്ച നൈറ്റ് മോഡ്, സിനിമാറ്റിക് വീഡിയോ മോഡ് എന്നിവയും ഡിവൈസിൽ ഉണ്ട്.ഐഒഎസ് 15ൽ പ്രവർത്തിക്കുന്ന ഫോണിൽ 25W വയർഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടാണ് നൽകിയിട്ടുള്ളത്.

സാംസങ് ഗാലക്‌സി എസ്21 അൾട്ര

സാംസങ് ഗാലക്‌സി എസ്21 അൾട്ര

6.8 ഇഞ്ച് ഡൈനാമിക് അമോലെഡ് ഡിസ്പ്ലെയാണ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. ഗോറില്ല ഗ്ലാസ് വിക്ടസ് പ്രോട്ടക്ഷൻ, 1440 പി + റെസല്യൂഷൻ, അഡാപ്റ്റീവ് റിഫ്രെഷ് റേറ്റ് എന്നിവയാണ് ഈ ഡിസ്പ്ലെയുടെ സവിശേഷതകൾ. 108 എംപി വൈഡ് ആംഗിൾ പ്രൈമറി സെൻസർ, 12 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ് എന്നിവയാണ് ഈ ഡിവൈസിന്റെ പിൻ ക്യാമറ സെറ്റപ്പിൽ ഉള്ളത്. ഇതിനൊപ്പം 10x സൂമുള്ള 10എംപി ടെലിഫോട്ടോ സെൻസറും 3x സൂം ഉള്ള 10എംപി സെൻസറും നൽകിയിട്ടുണ്ട്. ഈ പിൻക്യാമറ സെറ്റപ്പിൽ സാംസങ് ഒരു ലേസർ എഎഫ് സെൻസറും നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 40 എംപി സെൽഫി ക്യാമറയാണ് ഉള്ളത്. 16 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഡിവൈസ് എക്‌സിനോസ് 2100, സ്‌നാപ്ഡ്രാഗൺ 888 എന്നിങ്ങനെ രണ്ട് ചിപ്‌സെറ്റ് ഓപ്ഷനുകളിൽ ലഭ്യമാണ്. ആൻഡ്രോയിഡ് 11 ബേസ്ഡ് വൺ യുഐ 3യിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്‌ഫോണിലുള്ളത്.

വിവോ എക്സ്70 പ്രോ+

വിവോ എക്സ്70 പ്രോ+

വിവോ എക്സ്70 പ്രോ+ സ്മാർട്ട്ഫോണിൽ 6.78 ഇഞ്ച് ഡബ്ല്യു ക്യുഎച്ച്ഡി+ (1440 x 3200 പിക്സൽ) ഇ5 അമോലെഡ് ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 1500 നീറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, എച്ച്ഡിആർ 10+ സപ്പോർട്ട് എന്നിവയുള്ള മികച്ച ഡിസ്പ്ലെയാണ് ഇത്. ഫോണിൽ12 ജിബി റാമും 256 ജിബി ഓൺബോർഡ് സ്റ്റോറേജുമുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888+ എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഡിവൈസിൽ അഡ്രിനോ 660 ജിപിയുവും ഉണ്ട്. എഫ്/ 1.6 അപ്പർച്ചറുള്ള വൈഡ് ആംഗിൾ ലെൻസും ഒഐഎസ് സപ്പോർട്ടും ലേസർ എഫും ഉള്ള 50 എംപി പ്രൈമറി സെൻസർ, എഫ്/2.2 അൾട്രാ വൈഡ് ലെൻസ് ഉള്ള 48 എംപി സെൻസർ, 12 എംപി പോർട്രെയിറ്റ് സെൻസർ, 8 എംപി പെരിസ്കോപ്പ് ലെൻസ് എന്നിവയാണ് ഡിവൈസിലെ ക്യാമറകൾ. ജിംബൽ സപ്പോർട്ട്, ഒഐഎസ് സപ്പോർട്ട് എന്നിവയും ക്യാമറ സെറ്റപ്പിലുണ്ട്. 32 എംപി സെൽഫി ക്യാമറയ.ും ഫോണിലുണ്ട്. 4,500 എംഎഎച്ച് ബാറ്ററിയും 55W വയർഡ് ഫ്ലാഷ് ചാർജ് ഫാസ്റ്റ് ചാർജിങ് സംവിധാനവും 50W വയർലെസ് ഫ്ലാഷ് ചാർജ് ഫാസ്റ്റ് വയർലെസ് ചാർജിങ് സപ്പോർട്ടും ഈ ഡിവൈസിൽ ഉണ്ട്.

എംഐ 11 അൾട്ര

എംഐ 11 അൾട്ര

എംഐ 11 അൾട്ര സ്മാർട്ട്ഫോണിൽ 6.81 ഇഞ്ച് ഡബ്ല്യുക്യുഎച്ച്ഡി+ (1,440x3,200 പിക്‌സൽ) ഇ4 അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 20: 9 അസ്പാക്ട് റേഷിയോ, 120 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നിവയും നൽകിയിട്ടുണ്ട്. ഡിവൈസിന്റെ പിൻഭാഗത്ത് 1.1 ഇഞ്ച് (126x294 പിക്‌സൽ) സെക്കൻഡറി ഡിസ്‌പ്ലേയും ഉണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12ലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 50 മെഗാപിക്സൽ പ്രൈമറി സെൻസർ, 48 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 48 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ് എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിലുള്ളത്. 20 മെഗാപിക്സൽ സെൽഫി ക്യാമറയും ഡിവൈസിൽ ഉണ്ട്. 12 ജിബി റാമും 256 ജിബി ഓൺ‌ബോർഡ് സ്റ്റോറേജുമുള്ള ഫോണിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 എസ്ഒസിയാണ്. 67W വയർഡ് ഫാസ്റ്റ് ചാർജിങ്, വയർലെസ് ചാർജിങ്, 10W റിവേഴ്‌സ് വയർലെസ് ചാർജിങ് എന്നിവ സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയും ഡിവൈസിൽ ഉണ്ട്.

വൺപ്ലസ് 9 പ്രോ

വൺപ്ലസ് 9 പ്രോ

വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോണിൽ 6.7 ഇഞ്ച് ഡിസ്പ്ലെയാണ് ഉള്ളത്.1440 x 3216 പിക്സൽ റസലൂഷനുള്ള ഡിസ്പ്ലെയാണ് ഇത്. ഹാസ്സൽബ്ലാഡിന്റെ മികച്ച ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസിന്റെ മറ്റൊരു സവിശേഷത. 48 എംപി, 50 എംപി, 8 എംപി, 2 എംപി ക്യാമറകളാണ് ഡിവൈസിന്റെ പിൻവശത്ത് ഉള്ളത്. 16 എംപി ഫ്രണ്ട് ക്യാമറയും ഫോണിൽ ഉണ്ട്. ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 888 പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഇതിനൊപ്പം അഡ്രിനോ 660 ജിപിയുവും നൽകിയിട്ടുണ്ട്. 8 ജിബി/ 12ജിബി എൽപിഡിഡിആർ റാം, 128 ജിബി /256 ജിബി യുഎഫ്എസ് 3.1 2-ലൈൻ സ്റ്റോറേജ് എന്നിവയും ഈ ഡിവൈസിൽ ഉണ്ട്. 4500 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ വൺപ്ലസ് നൽകിയിട്ടുള്ളത്.

Best Mobiles in India

English summary
Here are the list of top five smartphones launched in 2021. List includes iPhone 13 Pro Max, Samsung Galaxy S21 Ultra, Vivo X70 Pro +, Mi11 Ultra and OnePlus 9 Pro Smartphones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X