സ്മാർട്ട്ഫോൺ വെള്ളത്തിൽ വീണാലും കുഴപ്പമില്ല, മികച്ച വാട്ടർപ്രൂഫ് ഫോണുകൾ

|

സ്മാർട്ട്ഫോണുകൾ വെള്ളത്തിൽ വീഴുന്നത് സാധാരണ സംഭവമാണ്. മിക്ക ആളുകൾക്കും അത്തരമൊരു അനുഭവം ഉണ്ടായിരിക്കും. വെള്ളത്തിൽ വീണാലും കേടാവാത്ത, വെള്ളത്തിനടിയിൽ പോലും ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലുള്ള സ്മാർട്ട്ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്. സ്മാർട്ട്ഫോണുകളിലെ വാട്ടർ റസിസ്റ്റൻസ് സംവിധാനം ഇന്ന് വലിയതോതിൽ വികസിച്ചിട്ടുണ്ട്. എൻട്രി ലെവൽ, ബജറ്റ് ഡിവൈസുകളിൽ സാധാരണ വാട്ടർറസിസ്റ്റൻസ് സംവിധാനം ഉണ്ടാകാറില്ല. പ്രീമിയം ഫ്ലാഗ്ഷിപ്പുകളിലാവട്ടെ അവയുടെ വിപണിയിലെ വിജയം പോലും നിർണയിക്കുന്ന പ്രാധാന്യമേറിയ കാര്യമാണ് വാട്ടർ റസിസ്റ്റൻസ്.

വാട്ടർപ്രൂഫ് ഫോണുകൾ

വെള്ളവും പൊടിയും പ്രതിരോധിക്കാനുള്ള കഴിവുള്ള മികച്ച സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. നിങ്ങൾക്ക് ഏറ്റവും മികച്ച വാട്ടർപ്രൂഫ് ഫോണുകളിലൊന്നാണ് വേണ്ടത് എങ്കിൽ ചുവടെ കൊടുത്തിരിക്കുന്ന ഡിവൈസുകളിൽ ഒന്ന് തിരഞ്ഞെടുക്കാവുന്നതാണ്. ഈ സ്മാർട്ട്ഫോണുകൾ എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമാണ്. നിങ്ങൾക്ക് അവ ഷവറിന് കീഴിൽ പോലും ഉപയോഗിക്കാം. മികച്ച ആറ് വാട്ടർപ്രൂഫ് സ്മാർട്ട്ഫോണുകൾ നോക്കാം.

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്

ഐഫോൺ 13 പ്രോ മാക്‌സ് ഇന്ത്യയിലെ ഏറ്റവും മികച്ച വാട്ടർപ്രൂഫ് ഫോണുകളിലൊന്നാണ്. ഇതിൽ ഐപി68 റേറ്റിങ് ആണ് ഉള്ളത്. അതുകൊണ്ട് നാൽ നിങ്ങൾക്ക് ഇത് പരമാവധി 20 അടി (6 മീറ്റർ) വരെ വെള്ളത്തിനടിയിൽ 30 മിനിറ്റ് വരെ ഇടാം. ഈ സ്മാർട്ട്ഫോണിലുള്ള മികച്ച 12എംപി ക്യാമറ സിസ്റ്റം (അൾട്രാ വൈഡ്, വൈഡ്, ടെലിഫോട്ടോ) ഉപയോഗിച്ച് നിങ്ങൾക്ക് അണ്ടർവാട്ടർ ഫോട്ടോഗ്രഫിയും ചെയ്യാൻ സാധിക്കും. 6 ജിബി റാമുള്ള വേഗതയേറിയ ആപ്പിൾ എ15 ബയോണിക് പ്രോസസറും ഈ ഡിവൈസിൽ ഉണ്ട്. 2778 x 1284 പിക്സൽ റെസല്യൂഷനോട് കൂടിയ 6.7 ഇഞ്ച് എച്ച്ഡിആർ 10 ഡിസ്പ്ലേയാണ് ആപ്പിൾ ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്.

15,499 രൂപ വിലയുമായി iQOO Z6 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി15,499 രൂപ വിലയുമായി iQOO Z6 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി

സാംസങ് ഗാലക്സി എസ്21 അൾട്രാ

സാംസങ് ഗാലക്സി എസ്21 അൾട്രാ

സാംസങ് ഗാലക്സി എസ്21 അൾട്രാ ഒരു പ്രീമിയം ഫോണാണ്. മികച്ച പ്രോസസറും സ്പെസിഫിക്കേഷനുകളുമുള്ള ഈ ഡിവൈസിൽ അലൂമിനിയം ഫ്രെയിം ആണ് ഉള്ളത്. കാണാനുള്ള അഴകിനൊപ്പം കരുത്തുള്ള ബോഡിയാണ് ഈ ഡിവൈസിന്റെ സവിശേഷത. ഇരുവശത്തും ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രോട്ടക്ഷനും സാംസങ് ഗാലക്സി എസ്21 അൾട്രായിലുണ്ട്. ഐപി68 റേറ്റഡ് വാട്ടർ, ഡസ്റ്റ് റസിസ്റ്റൻസുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. ഈ ഫോൺ വെള്ളത്തിനടിയിൽ എളുപ്പത്തിൽ ഉപയോഗിക്കാം. ഇതിൽ 5ജി സപ്പോർട്ടും ഉണ്ട്. 6.8 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുള്ള ഡിവൈസിൽ 108 എംപി പ്രൈമറി ക്യാമറയുള്ള മികച്ച ക്യാമറ സെറ്റപ്പും സാംസങ് നൽകിയിട്ടുണ്ട്.

ആപ്പിൾ ഐഫോൺ 13 പ്രോ

ആപ്പിൾ ഐഫോൺ 13 പ്രോ

ഐ‌ഇ‌സി സ്റ്റാൻഡേർഡ് 60529 പ്രകാരം 30 മിനിറ്റ് വരെ പരമാവധി (6 മീറ്റർ) വരെ വെള്ളത്തിനടിയിൽ കിടന്നാലും കേടുപാടുകൾ സംഭവിക്കാത്ത ഐപി68 വാട്ടർ റെസിസ്റ്റന്റ് സപ്പോർട്ടുള്ള മികച്ച സ്മാർട്ട്ഫോണാണ് ആപ്പിൾ ഐഫോൺ 13 പ്രോ. വാട്ടർ റെസിസ്റ്റന്റ് സപ്പോർട്ട് മാത്രമല്ല ഈ ഡിവൈസിനെ മികച്ച ചോയിസാക്കി മാറ്റുന്നത്. വിപണിയിലെ ഏറ്റവും മികച്ച ഡിസ്പ്ലേകളിൽ ഒന്നാണ് ഈ ഡിവൈസിൽ ഉള്ളത്. ക്യാമറയുടെ കാര്യത്തിലും ഈ ഐഫോൺ ഒട്ടും പിന്നിലല്ല. മൂന്ന് 12 എംപി ക്യാമറകളാണ് ഈ ഡിവൈസിൽ ഉള്ളത്. 1 ടിബി വരെ സ്റ്റോറേജുള്ള ഡിവൈസ് ആപ്പിൾ എ15 ബയോണിക്ക് ചിപ്പ്സെറ്റിൽ പ്രവർത്തിക്കുന്നു.

സാംസങ് ഗാലക്സി എസ്22 അൾട്രാ

സാംസങ് ഗാലക്സി എസ്22 അൾട്രാ

സാംസങ് ഗാലക്സി എസ്22 അൾട്രാ സ്മാർട്ട്ഫോണിൽ ഐപി68 വാട്ടർ ഡസ്റ്റ് റസിസ്റ്റൻസുമായിട്ടാണ് വരുന്നത്. ഈ ഡിവൈസ് വെള്ളത്തിൽ വീണാലും കുഴപ്പമില്ലാതെ പ്രവർത്തിക്കും. 6.8 ഇഞ്ച് എഡ്ജ് ക്യുഎച്ച്‌ഡി+ ഡൈനാമിക് അമോലെഡ് 2എക്‌സ് ഡിസ്‌പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. 12 ജിബി വരെ റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ 4nm എസ്ഒസിയാണ്. എഫ്/1.8 അപ്പർച്ചർ ലെൻസുള്ള 108 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറ, എഫ്/2.2 അപ്പേർച്ചർ ലെൻസുള്ള 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും, എഫ്/2.4 അപ്പേർച്ചർ ലെൻസും 3x ഒപ്റ്റിക്കൽ സൂം സപ്പോർട്ടുമുള്ള 10 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ, എഫ്/4.9 അപ്പേർച്ചർ ലെൻസും 10x ഒപ്റ്റിക്കൽ സൂമും ഉള്ള 10-മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ എന്നിവ ഫോണിലുണ്ട്. 5,000mAh ബാറ്ററിയുള്ള ഫോണിൽ 45W-ൽ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, റിവേഴ്സ് വയർലെസ് ചാർജിങിനായി പവർഷെയർ, 15W വയർലെസ് ചാർജിങ് എന്നിവയുണ്ട്.

അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി ഷവോമി 12 സീരീസ് വിപണിയിൽഅതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി ഷവോമി 12 സീരീസ് വിപണിയിൽ

ഗൂഗിൾ പിക്സൽ 6 പ്രോ

ഗൂഗിൾ പിക്സൽ 6 പ്രോ

ഗൂഗിൾ പിക്സൽ 6 പ്രോ സ്മാർട്ട്ഫോൺ ആണ് ഗൂഗിൾ പുറത്തിറക്കിയ ഏറ്റവും പുതിയ ഫോൺ. ഇത് ഐപി68 വാട്ടർ റസിറ്റൻസ് സപ്പോർട്ടുമായിട്ടാണ് വരുന്നത്. 30 മിനിറ്റ് നേരത്തേക്ക് പരമാവധി 1.5 മീറ്റർ വെള്ളത്തിനടിയിൽ കിടന്നാലും ഗൂഗിൾ പിക്സൽ 6 പ്രോ സ്മാർട്ട്ഫോണിന് കുഴപ്പമൊന്നും പറ്റില്ല. ഈ ഡിവൈസിൽ ഏറ്റവും പുതിയ ഒക്ടാ കോർ പ്രോസസറാണ് ഉള്ളത്. അത് ഫോൺ ഉപയോഗം വേഗതയേറിയതും സുഗമവുമാക്കുന്നു. കോം‌പാക്റ്റ് ഡിസൈനിന്റെയും വാട്ടർ പ്രൂഫ് കഴിവുകളുടെയും മികച്ച സംയോജനമാണ് ഈ ഡിവൈസിൽ കാണാൻ കഴിയുന്നത്.

വൺപ്ലസ് 9 പ്രോ

വൺപ്ലസ് 9 പ്രോ

പൊടിയും വെള്ളവും പ്രതിരോധിക്കുന്ന, വൺപ്ലസ് ഏറ്റവും പുതിയതായി പുറത്തിറക്കിയ മുൻനിര ഡിവൈസാണ് വൺപ്ലസ് 9 പ്രോ. ഈ ഡിവൈസിൽ ഐപി68 റേറ്റിങാണ് ഉള്ളത്. ഇത് വെള്ളത്തിനടിയിൽ പോലും ഫോൺ ഉപയോഗിക്കാൻ സഹായിക്കുന്നു. ഈ ഫോൺ അതിശയിപ്പിക്കുന്ന 120Hz ഫ്ലൂയിഡ്2 അമോലെഡ് ഡിസ്‌പ്ലേയുമായിട്ടാണ് വരുന്നത്. സ്‌നാപ്ഡ്രാഗൺ 888 പ്രോസസറുമായിട്ടാണ് ഡിവൈസ് വരുന്നത്. 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജും 12 ജിബി റാമുമുള്ള സ്മാർട്ട്ഫോൺ ഉപയോഗിക്കാനും സുഖമാണ്. 65,000 രൂപയിൽ താഴെ വിലയുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച വാട്ടർപ്രൂഫ് ഫോണുകളിൽ ഒന്നാണിത്.

Best Mobiles in India

English summary
Take a look at the list of the best waterproof smartphones in India. This includes smartphones like the iPhone 13 Pro Max and the Samsung Galaxy S22.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X