ഐഫോൺ 13 സീരിസ് നിങ്ങൾക്കും സ്വന്തമാക്കാം, ഇന്ത്യയിലെ വിൽപ്പന ആരംഭിച്ചു

|

ആപ്പിളിന്റെ ഏറ്റവും പുതിയ നാല് ഐഫോണുകൾ അടങ്ങുന്ന ഐഫോൺ 13 സീരിസിന്റെ വിൽപ്പന ആരംഭിച്ചു. ഇന്ന് രാവിലെ 8 മണി മുതലാണ് സ്മാർട്ട്ഫോണുകളുടെ വിൽപ്പന ആരംഭിച്ചത്. ഐഫോൺ 13, ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ്, ഐഫോൺ 13 മിനി എന്നിവയാണ് ഈ സീരിസിലെ ഡിവൈസുകൾ. ആപ്പിൾ സ്റ്റോർ ഓൺലൈൻ, ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്‌സ് സൈറ്റുകൾ എന്നിവ വഴിയാണ് വിൽപ്പന നടക്കുന്നത്. ഇന്ത്യയ്ക്ക് പുറമേ ഓസ്‌ട്രേലിയ, കാനഡ, ചൈന, ജർമ്മനി, ജപ്പാൻ, യുകെ, യുഎസ് തുടങ്ങിയ മുപ്പതിൽ അധികം രാജ്യങ്ങളിൽ ഐഫോൺ 13 സീരിസ് ലഭ്യമാകും.

 

ഐഫോൺ 13 സീരിസ്: വില

ഐഫോൺ 13 സീരിസ്: വില

ഐഫോൺ 13 സീരിസിലെ ഏറ്റവും വില കുറഞ്ഞ മോഡലായ ഐഫോൺ മിനി 128 ജിബി വേരിയന്റിന് 69,900 രൂപയാണ് വില. ഐഫോൺ 13 മിനി 256 ജിബി വേരിയന്റിന് 79,900 രൂപയും 512 ജിബി വേരിയന്റിന് 99,900 രൂപയും വിലയുണ്ട്. ഐഫോൺ 13 128 ജിബി വേരിയന്റിന് 79,900 രൂപയാണ് വില. ഈ ഡിവൈസിന്റെ 256 ജിബി മോഡലിന് 89,900 രൂപ വിലയുണ്ട്. ഐഫോൺ 13യുടെ തന്നെ ഹൈ എൻഡ് മോഡലായ 512 ജിബി വേരിയന്റിന് 1,09,900 രൂപയാണ് വില.

ഐഫോൺ 13 പ്രോ
 

ഐഫോൺ 13 പ്രോയുടെ 128 ജിബി വേരിയന്റിന് 1,19,900 രൂപയും 256 ജിബി മോഡലിന് 1,29,900 രൂപയുമാണ് വില. ഈ ഡിവൈസിന്റെ 512 ജിബി വേരിയന്റിന് 1,49,900 രൂപ വിലയുണ്ട്. പ്രോ മോഡലിന്റെ ഹൈ എൻഡ് വേരിയന്റിൽ 1ടിബി സ്റ്റോറേജാണ് വരുന്നത്. ഈ ഡിവൈസിന് 1,69,900 രൂപയാണ് വില. ഐഫോൺ 13 പ്രോ മാക്സ് 128 ജിബി വേരിയന്റിന് 1,29,900 രൂപയുടെ 256 ജിബി വേരിയന്റിന് 1,39,900 രൂപയുമാണ് വില. 512 ജിബി വേരിയന്റിന് 1,59,900 രൂപ വിലയുണ്ട്. ഹൈ എൻഡ് മോഡലായ 1ടിബി വേരിയന്റിന് 1,79,900 രൂപയാണ് വില.

സാംസങ് ഗാലക്സി എഫ്42 5ജി സ്മാർട്ട്ഫോൺ സെപ്റ്റംബർ 29ന് ഇന്ത്യയിൽ അവതരിപ്പിക്കുംസാംസങ് ഗാലക്സി എഫ്42 5ജി സ്മാർട്ട്ഫോൺ സെപ്റ്റംബർ 29ന് ഇന്ത്യയിൽ അവതരിപ്പിക്കും

ഐഫോൺ 13 സീരിസ്: ലഭ്യതയും ഓഫറുകളും

ഐഫോൺ 13 സീരിസ്: ലഭ്യതയും ഓഫറുകളും

ഐഫോൺ 13, ഐഫോൺ 13 മിനി എന്നീ സ്മാർട്ട്ഫോണുകൾ നീല, പിങ്ക്, മിഡ്‌നൈറ്റ്, (പ്രൊഡക്ട്) റെഡ്, സ്റ്റാർലൈറ്റ് എന്നീ കളറുകളിൽ ലഭ്യമാണ്. ഐഫോൺ 13 പ്രോയും ഐഫോൺ 13 പ്രോ മാക്‌സും ഗോൾഡ്, ഗ്രാഫൈറ്റ്, സിയറ ബ്ലൂ, സിൽവർ ഹ്യൂസ് കളറുകളിൽ ലഭിക്കും. വിൽപ്പന ഓഫറായി ആപ്പിൾ അംഗീകൃത വിതരണക്കാരിലൂടെ ഐഫോൺ 13, ഐഫോൺ 13 മിനി എന്നിവ വാങ്ങുന്നവർ എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഉപയോഗിച്ചാൽ 6,000 രൂപ വരെ കിഴിവ് ലഭിക്കും. എച്ചഡിഎഫ്സി ബാങ്ക് കാർഡ് ഉപയോഗിച്ച് ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ് എന്നിവ വാങ്ങുമ്പോൾ 5,000 രൂപ കിഴിവ് ലഭിക്കും.

ഓഫറുകൾ

ഐഫോൺ 13 സീരിസ് വാങ്ങുമ്പോൾ തിരഞ്ഞെടുത്ത റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ അധിക എക്സ്ചേഞ്ച് ഡിസ്കൗണ്ടുകളും ഉണ്ടായിരിക്കും. ആപ്പിൾ സ്റ്റോർ ഓൺലൈനിലൂടെ ഐഫോൺ 13 മോഡൽ വാങ്ങുമ്പോൾ ഐഫോൺ 8, അതിനെക്കാൾ പുതിയ മോഡൽ ട്രേഡ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 46,120 രൂപ വരെ കിഴിവ് ലഭിക്കും. ഓൺലൈൻ സ്റ്റോറിലൂടെ ഉപഭോക്താക്കൾക്ക് ഫ്ലെക്സിബിൾ പ്രതിമാസ ഇൻസ്‌റ്റാൾമെന്റ് പ്ലാനുകളും നൽകുന്നുണ്ട്.

ഐഫോൺ 13 സീരിസ്: സവിശേഷതകൾ

ഐഫോൺ 13 സീരിസ്: സവിശേഷതകൾ

ഐഫോൺ 13, ഐഫോൺ 13 പ്രോ എന്നിവ 6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഒലെഡ് ഡിസ്പ്ലേയുമായിട്ടാണ് വരുന്നത്. 1,170x2,532 പിക്സൽ റെസല്യൂഷനുള്ള ഡിസ്പ്ലെയാണ് ഇത്. ഐഫോൺ 13 പ്രോ മാക്‌സിൽ 1,284x2,778 പിക്സൽ റെസല്യൂഷനോടുകൂടിയ 6.7 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഒലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. ചെറിയ മോഡലായ ഐഫോൺ 13 മിനിയിൽ 5.4 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഒലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 1,080x2,340 പിക്സൽ റെസലൂഷനുണ്ട്. ഐഫോൺ 13 പ്രോ മോഡലുകളിൽ 120 ഹെർട്സ് റേറ്റ് നൽകുന്ന ആപ്പിളിന്റെ പ്രോമോഷൻ ടെക്നോളജിയും നൽകിയിട്ടുണ്ട്.

റെഡ്മി 9 ആക്ടിവ് ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളുംറെഡ്മി 9 ആക്ടിവ് ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

എ15 ബയോണിക് ചിപ്പ്സെറ്റ്

ഐഫോൺ 13, ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ്, ഐഫോൺ 13 മിനി എന്നീ എല്ലാ പുതിയ ഐഫോൺ മോഡലുകളും ആപ്പിളിന്റെ ഏറ്റവും പുതിയ എ15 ബയോണിക് ചിപ്പ്സെറ്റിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. ഐഒഎസ് 15 ഔട്ട്-ഓഫ്-ബോക്സാണ് ഈ ഡിവൈസുകളുടെ ഒഎസ്. ഡിസ്പ്ലെ നോച്ചിനുള്ളിൽ സെൽഫികളും വീഡിയോ ചാറ്റുകൾ വേണ്ടി ഉപയോഗിക്കുന്നതും ഫെയ്സ് ഐഡിക്ക് വേണ്ടി പ്രവർത്തിക്കുന്നതുമായ ട്രൂഡെപ്ത്ത് ക്യാമറ സംവിധാനവും ഈ ഡിവൈസുകളിൽ ഉണ്ട്. പഴയ ഐഫോൺ മോഡലുകളെ അപേക്ഷിച്ച് നോച്ചിന്റെ വീതി 20 ശതമാനം കുറച്ചിട്ടുണ്ട്.

ക്യാമറ

12 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയും 12 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറയുമുള്ള സമാനമായ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ഐഫോൺ 13, ഐഫോൺ 13 മിനി എന്നിവയിൽ ഉള്ളത്. ഐഫോൺ 13, ഐഫോൺ 13 പ്രോ മാക്സ് എന്നിവയിൽ 12 മെഗാപിക്സൽ ടെലിഫോട്ടോ ഷൂട്ടറും ലിഡാർ സ്കാനറും ഉണ്ട്. ഐഫോൺ 13, ഐഫോൺ 13 മിനി എന്നിവ 128 ജിബി സ്റ്റോറേജ് മുതൽ 512ജിബി സ്റ്റോറേജ് വരെ നൽകുന്നു. ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ് എന്നിവയിൽ 1 ടിബി സ്റ്റോറേജ് വരെയുണ്ട്. 1 ടിബി സ്റ്റോറേജുമായി വരുന്ന ആദ്യ ഐഫോണുകൾ കൂടിയാണ് ഈ പ്രോ മോഡലുകൾ.

Most Read Articles
Best Mobiles in India

English summary
Sales of Apple iPhone 13 series have begun. iPhone 13, iPhone 13 Pro, iPhone 13 Pro Max and iPhone 13 Mini is available through the sale started at 8 am today.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X