Just In
- 12 hrs ago
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- 16 hrs ago
ഇല്ല, കെ ഫോൺ 'ചത്തിട്ടില്ല'... നൂറുകോടിയടിച്ച് ദേ ബജറ്റിൽ!
- 18 hrs ago
അഴകും മികവും ഒത്തിണങ്ങിയ മുതൽ; 108 എംപി ക്യാമറക്കരുത്തുമായി ഓപ്പോ റെനോ 8ടി 5ജി ഇന്ത്യയിലെത്തി!
- 19 hrs ago
ഒരു 'റിലാക്സേഷൻ' വേണ്ടേ? 'മുൻ കാമുകനെ പാമ്പാക്കാം'; പുത്തൻ ഫീച്ചറുമായി പിക്സാർട്ട്
Don't Miss
- Automobiles
പുതിയ ZX-4R സൂപ്പർസ്പോർട്സ് മോട്ടോർസൈക്കിൾ പുറത്തിറക്കി കവസാക്കി
- Travel
നാഗാരാധനയ്ക്ക് ഈ ക്ഷേത്രം, തിരുവാതിര നക്ഷത്രത്തിൽ ജനിച്ചവർ സന്ദർശിച്ചാൽ ഇരട്ടിഫലം
- Movies
ദീപിക പദുകോണിനൊപ്പമാണെങ്കിലും ചേട്ടൻ ഇന്റിമേറ്റ് സീൻ ചെയ്യുന്നത് ഇഷ്ടമല്ല; ഒരു ലിമിറ്റ് ഉണ്ടെന്ന് ആരതി
- News
ഒരാഴ്ച തികച്ചുവേണ്ട ആ സന്തോഷവാര്‍ത്ത തേടിയെത്തും; ഈ രാശിക്കാര്‍ ഇനി ലക്ഷപ്രഭുക്കള്‍!!
- Sports
IPL: റോയല്‍സില്‍ ഇവര്‍ക്ക് എന്തുപറ്റി? ക്ലച്ച് പിടിച്ചില്ല, ഇതാ അഞ്ചു വമ്പന്മാര്
- Lifestyle
Horoscope Today, 4 February 2023: പണം നേടാനുള്ള ശ്രമങ്ങളില്‍ വിജയം, ആഗ്രഹിച്ച ജോലിനേട്ടം; രാശിഫലം
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
"ഗെയിം ഓഫ് ഐഫോൺസ്" ഐഫോൺ 14 പ്രോയോട് ഏറ്റുമുട്ടാൻ ഐഫോൺ 13 പ്രോയ്ക്ക് കഴിയുമോ?
ആപ്പിൾ ഐഫോൺ 14 സീരീസ് ലോകമാകമാനം റിലീസ് ചെയ്തിരിക്കുകയാണ്. പ്രീ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. ഐഫോൺ 14 സീരീസിലെ ഏറ്റവും കരുത്തുറ്റ ഡിവൈസുകളാണ് പ്രോ മോഡലുകൾ. ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് സ്മാർട്ട്ഫോണുകളെക്കുറിച്ചും അവയുടെ ലോഞ്ച് വിവരങ്ങളും മറ്റും അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക. എ16 ബയോണിക് ചിപ്പ്സെറ്റുകളാണ് 14 പ്രോ സീരീസിലെ രണ്ട് ഡിവൈസുകൾക്കും കരുത്ത് പകരുന്നത്. 13 സീരീസിലെ പ്രോ മോഡലുകൾ മുൻ തലമുറ എ15 ബയോണിക് പ്രോസസറാണ് ഫീച്ചർ ചെയ്തിരുന്നത്.

ഐഫോണുകൾ വാങ്ങാൻ നിൽക്കുന്നവർക്കെല്ലാം ഇക്കാര്യത്തിൽ ഒരു ആശയക്കുഴപ്പം കാണും. ഐഫോൺ 13 പ്രോ മോഡലുകളിലെ എ15 ബയോണിക് പ്രോസസറും 14 പ്രോ മോഡലുകളിലെ എ16 ബയോണിക് പ്രോസസറും തമ്മിൽ എന്താണ് ഇത്ര വ്യത്യാസം? സ്വാഭാവികമായും സ്മാർട്ട്ഫോണിന്റെ വേഗത കൂടുമെന്ന് അറിയാമല്ലോ? എന്നാൽ എത്രമാത്രം വ്യത്യാസമുണ്ടാകും? ഐഫോൺ 13 പ്രോയും ഐഫോൺ 14 പ്രോയും തമ്മിൽ വേഗതയിൽ ഉണ്ടാകുന്ന വ്യത്യാസങ്ങളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

9 ശതമാനം
ഐഫോൺ 14 പ്രോ മാക്സ് ഐഫോൺ 13 പ്രോ മാക്സിനെ അപേക്ഷിച്ച് 9 ശതമാനം കൂടുതൽ വേഗത നൽകുന്ന ഡിവൈസ് ആണ്. ഗീക്ക്ബെഞ്ച് ലിസ്റ്റിങ് പെർഫോമൻസ് അനുസരിച്ചാണ് വിലയിരുത്തൽ. സിംഗിൾ കോർ പെർഫോമൻസിൽ 1,879 ആണ് ഐഫോൺ 14 പ്രോ മാക്സിന്റെ സ്കോർ. മൾട്ടി കോർ പെർഫോമൻസിൽ 4,664 ഉം സ്കോർ ചെയ്യാൻ ഐഫോൺ 14 പ്രോ മാക്സിനായി.

അതേ സമയം സിംഗിൾ കോർ പെർഫോമൻസിൽ 1729 ആണ് ഐഫോൺ 13 പ്രോ മാക്സിന്റെ സ്കോർ. മൾട്ടി കോർ പെർഫോമൻസിൽ 3,831 ഉം സ്കോർ ചെയ്യാൻ ഐഫോൺ 13 പ്രോ മാക്സിന് കഴിഞ്ഞു. രണ്ട് ഡിവൈസുകളും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ സിംഗിൾ കോർ സ്കോറിൽ 8.7 ശതമാനവും മൾട്ടി സ്കോർ പെർഫോമൻസിൽ 22 ശതമാനവും കൂടുതൽ സ്കോർ നേടാൻ ഐഫോൺ 14 പ്രോ മാക്സിന് കഴിഞ്ഞു.

ടെസ്റ്റ് സമയത്ത് രണ്ട് ഡിവൈസുകളിലും ഐഒഎസ് 16 ഒഎസാണ് ഉപയോഗിച്ചിരുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് എന്നിവയിൽ ഓൾവെയ്സ് ഓൺ ഡിസ്പ്ലെ ഫീച്ചറും ആപ്പിൾ അവതരിപ്പിച്ചിട്ടുണ്ട്. നിലവിൽ ഈ ഫീച്ചർ ഉള്ള ഐഫോണുകളും ഇവ രണ്ടും മാത്രമാണ്. ഡിവൈസുകളിലെ എൽടിപിഒ ഡിസ്പ്ലെ പാനൽ ബാറ്ററി ലാഭിക്കാനും സഹായിക്കുന്നു

ഐഫോൺ 14 ലൈനപ്പ് ലോഞ്ച് ആയതോടെ 13 പ്രോ, പ്രോ മാക്സ് ഡിവൈസുകളുടെ വിൽപ്പന ആപ്പിൾ ഔദ്യോഗികമായി നിർത്തലാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറിൽ നിന്നും ഐഫോൺ 13 പ്രോ മോഡലുകൾ നീക്കം ചെയ്തു. എന്ന് കരുതി ആരും നിരാശപ്പെടേണ്ടതില്ല. മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ 13 പ്രോ, പ്രോ മാക്സ് ഡിവൈസുകൾ വാങ്ങാൻ കിട്ടും.

ഐഫോൺ 14 പ്രോയിൽ മറ്റ് ധാരാളം മാറ്റങ്ങളും മെച്ചപ്പെടുത്തലുകളും ആപ്പിൾ കൊണ്ട് വരുന്നുണ്ട്. ക്യാമറ ഡിപ്പാർട്ട്മെന്റിലും കുറച്ചധികം മാറ്റങ്ങൾ കാണാൻ കഴിയും. ജെർക്കില്ലാത്ത വീഡിയോ ഷൂട്ടിങിനായി ആക്ഷൻ മോഡ്, 30 എഫ്പിഎസിൽ 4കെ ക്വാളിറ്റിയുള്ള വീഡിയോകൾ ഷൂട്ട് ചെയ്യാൻ കഴിയുന്ന സിനിമാറ്റിക് മോഡ് എന്നിവയെല്ലാം പുതിയ ഐഫോൺ പ്രോ ഡിവൈസുകളിൽ ലഭ്യമാക്കിയിരിക്കുന്ന ഫീച്ചറുകളാണ്.

രാജ്യത്ത് 1,29,900 രൂപ മുതലാണ് ഐഫോൺ 14 പ്രോയ്ക്ക് വില വരുന്നത്. ഐഫോൺ 14 പ്രോ മാക്സിന് 1,39,900 രൂപ മുതലും വിലയാരംഭിക്കും. ഇന്റേണൽ സ്റ്റോറേജ് കപ്പാസിറ്റി മാറുന്നതിന് അനുസരിച്ചാണ് വിലയിൽ വ്യത്യാസം വരുന്നത്. സ്റ്റോറേജിന് അനുസരിച്ച് രണ്ട് ഡിവൈസുകൾക്കുമുള്ള വില വ്യത്യാസം ചുവടെ നൽകിയിരിക്കുന്നു.

ആപ്പിൾ ഐഫോൺ 14 പ്രോ
ആപ്പിൾ ഐഫോൺ 14 പ്രോ 128 GB - 1,29,900 രൂപ
ആപ്പിൾ ഐഫോൺ 14 പ്രോ 256 GB - 1,39,900 രൂപ
ആപ്പിൾ ഐഫോൺ 14 പ്രോ 512 GB - 1,59,900 രൂപ
ആപ്പിൾ ഐഫോൺ 14 പ്രോ 1 TB - 1,79,900 രൂപ

ആപ്പിൾ ഐഫോൺ 14 പ്രോ മാക്സ്
ആപ്പിൾ ഐഫോൺ 14 പ്രോ മാക്സ് 128 GB - 1,39,900 രൂപ
ആപ്പിൾ ഐഫോൺ 14 പ്രോ മാക്സ് 256 GB - 1,49,900 രൂപ
ആപ്പിൾ ഐഫോൺ 14 പ്രോ മാക്സ് 512 GB - 1,69,900 രൂപ
ആപ്പിൾ ഐഫോൺ 14 പ്രോ മാക്സ് 1 TB - 1,89,900 രൂപ
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470