ആപ്പിൾ ആധിപത്യം, 2021ൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പത്ത് ഫോണുകളിൽ ഏഴും ഐഫോണുകൾ

|

ലോക സ്മാർട്ട്ഫോൺ വിപണിയിൽ ആപ്പിൾ ആധിപത്യം തുടരുകയാണ്. കഴിഞ്ഞ വർഷം ഐഫോണുകളിലൂടെ ആപ്പിൾ വലിയ നേട്ടമാണ് ഉണ്ടാക്കിയത്. 2021ലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്ഫോണുകളിൽ ആദ്യത്തെ അഞ്ച് ഫോണുകളും ഐഫോണുകൾ തന്നെയാണ്. ആറാം സ്ഥാനത്ത് മാത്രമാണ് സാംസങ് ഫോൺ ഉള്ളത്. ഏഴാമത്തേത് റെഡ്മി ഫോണാണ്. എട്ടും ഒൻപതും സ്ഥാനങ്ങളിലും ഐഫോൺ മോഡലുകൾ തന്നെയാണ് ഉള്ളത്. മൊത്തം 10 ഫോണുകളിൽ ഏഴും ഐഫോൺ മോഡലുകളാണ്.

ആപ്പിൾ ഐഫണുകൾ

ലോകത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട 10 സ്‌മാർട്ട്‌ഫോണുകളിൽ ഏഴ് സ്ഥാനവും ആപ്പിൾ ഐഫണുകൾക്കാണ്. ഇതിൽ ഒന്നാമത് ഉള്ളത് ആപ്പിൾ ഐഫോൺ 12 ആണ്. 2021ൽ ആഗോളതലത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട സ്മാർട്ട്‌ഫോണുകളുടെ പട്ടികയിൽ ഐഫോൺ 12 ഒന്നാമത് എത്തിയത് 2.9% വിഹിതവുമായിട്ടാണ്. വിലയും സവിശേഷതകളും തന്നെയാണ് ഐഫോൺ 12നെ ജനപ്രിയമാക്കിയത്. ഈ പട്ടികയിലെ രണ്ടാം സ്ഥാനത്തുള്ളതും ഐഫോൺ 12 സീരിസിലെ മോഡലാണ്. ഐഫോൺ 12 പ്രോ മാക്സ് രണ്ടാം സ്ഥാനം നേടിയത് 2.2 ശതമാനം വിഹിതവുമായിട്ടാണ്.

മാർച്ചിൽ വാങ്ങാൻ 20,000 രൂപയിൽ താഴെ വിലവരുന്ന മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾമാർച്ചിൽ വാങ്ങാൻ 20,000 രൂപയിൽ താഴെ വിലവരുന്ന മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾ

ഐഫോണുകൾ

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിൽ ഉള്ളതും ഐഫോണുകൾ തന്നെയാണ്. മൂന്നാം സ്ഥാനത്ത് 2.1 ശതമാനം വിഹിതവുമായി ഐഫോൺ 13 ആണ് ഉള്ളത്. നാലാം സ്ഥാനത്ത് ഐഫോൺ 12 പ്രോ ആണ്. മൊത്തം സ്മാർട്ട്ഫോൺ വിൽപ്പനയുടെ 2.1 ശതമാനം തന്നെയാണ് ഈ ഡിവൈസിന്റെയും വിൽപ്പന. അഞ്ചാം സ്ഥാനത്തുള്ള ഐഫോൺ 11 മൊത്തം വിൽപ്പനയുടെ 2.0 ശതമാനം വിഹിതവുമായിട്ടാണ് ഉള്ളത്.

സാംസങ് ഗാലക്‌സി എ12
 

ഐഫോണുകളുടെ ആധിപത്യത്തിനിടയിൽ ദക്ഷിണകൊറിയൻ ടെക് ഭീമനായ സാംസങിന്റെ സ്മാർട്ട്ഫോൺ ആറാം സ്ഥാനം നേടിയിട്ടുണ്ട്. സാംസങ് ഗാലക്‌സി എ12 എന്ന മികച്ച ഫീച്ചറുകളുള്ള ബജറ്റ് സ്മാർട്ട്‌ഫോണാണ് സാംസങിന്റെ മാനം രക്ഷിച്ചത്. ഈ ഡിവൈസ് കഴിഞ്ഞ വർഷത്തെ മൊത്തം സ്മാർട്ട്ഫോൺ വിൽപ്പനയുടെ 2.0 ശതമാനം വിഹിതമാണ് നേടിയത്. ഏഴാം സ്ഥാനത്തുള്ളത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്മാർട്ട്ഫോണുകൾ വിൽക്കുന്ന ചൈനീസ് കമ്പനിയായ ഷവോമിയുടെ ബജറ്റ് 4ജി സ്മാർട്ട്‌ഫോണായ റെഡ്മി 9എ ആണ്. മൊത്തം സ്മാർട്ട്ഫോൺ വിൽപ്പനയുടെ 1.9 ശതമാനം വിഹതമാണ് ഈ ഡിവൈസ് നേടിയത്.

റെഡ്മി നോട്ട് 11 പ്രോ, നോട്ട് 11 പ്രോ+ 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി, വില 17,999 രൂപ മുതൽറെഡ്മി നോട്ട് 11 പ്രോ, നോട്ട് 11 പ്രോ+ 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി, വില 17,999 രൂപ മുതൽ

ഐഫോൺ എസ്ഇ

കഴിഞ്ഞ വർഷം ആഗോള തലത്തിൽ തന്നെ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ 8, 9 സ്ഥാനങ്ങളിൽ ഐഫോണുകൾ തന്നെയാണ് ഉള്ളത്. എട്ടാം സ്ഥാനത്തുള്ളത് വില കുറഞ്ഞ ഐഫോൺ മോഡലായ ഐഫോൺ എസ്ഇ (2020) ആണ്. മൊത്തം വിൽപ്പനയുടെ 1.6 ശതമാനവും ഈ ഡിവൈസാണ് വിൽക്കപ്പെട്ടത്. ഒമ്പതാമതുള്ളത് ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 13 സീരീസിലെ ഏറ്റവും വില കൂടിയ ഡിവൈസായ ഐഫോൺ 13 പ്രോ മാക്സ് ആണ്. മൊത്തം വിൽപ്പനയുടെ 1.3 ശതമാനം ആണ് ഈ ഡിവൈസ് നേടിയത്.

ഷവോമി റെഡ്മി 9

മൊത്തം സ്മാർട്ട്ഫോൺ വിൽപ്പനയുടെയും 1.1 ശതമാനം നേടിയ ഷവോമി റെഡ്മി 9 ആണ് പട്ടികയിൽ പത്താം സ്ഥാനത്തുള്ളത്. വിലകൂടിയ ഐഫോണുകൾക്കൊപ്പം തന്നെ മികച്ച വിൽപ്പന നേടിയ സ്മാർട്ട്ഫോണുകളിൽ സാംസങ്, റെഡ്മി എന്നിവയുടെ ബജറ്റ് ഡിവൈസുകളും ഉണ്ടെന്നത് എല്ലാ തരം സ്മാർട്ട്ഫോണുകൾക്കും കഴിഞ്ഞ വർഷം ആവശ്യക്കാർ ഉണ്ടായിരുന്നു എന്നതിന്റെ തെളിവ് തന്നെയാണ്. ഐഫോൺ 13 സീരീസിലുടെ 2022ലും ഐഫോൺ ആധിപത്യം ലോക വിപണിയിൽ തുടരാൻ ആപ്പിളിന് സാധിക്കുമെന്ന് ഉറപ്പാണ്.

റെഡ്മി നോട്ട് 11 പ്രോ, നോട്ട് 11 പ്രോ+ 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി, വില 17,999 രൂപ മുതൽറെഡ്മി നോട്ട് 11 പ്രോ, നോട്ട് 11 പ്രോ+ 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി, വില 17,999 രൂപ മുതൽ

ഐഫോൺ എസ്ഇ (2022)

വില കുറഞ്ഞ ഐഫോൺ മോഡലായി ഐഫോൺ എസ്ഇ (2022) കഴിഞ്ഞ ദിവസം വിപണിയിൽ എത്തിയിരുന്നു. ഈ ഡിവൈസും 2022ൽ ആപ്പിളിന് മുതൽകൂട്ടാകും. ചൈനീസ് കമ്പനികൾ ഇന്ത്യ അടക്കമുള്ള വിപണികളിൽ ശക്തമായി ഉണ്ടെങ്കിലും മൊത്തം വിൽപ്പനയിൽ ആദ്യ അഞ്ചിൽ എത്തിയില്ല എന്നും ശ്രദ്ധേയമാണ്.

Best Mobiles in India

English summary
Seven of the top 10 best-selling smartphones in the world market last year were iPhones. The iPhone 12 is the best-selling smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X