Home
Mobile

വിഷമമായി, വളരെ വിഷമമായി... നീയേ ഉണ്ടായിരുന്നുള്ളൂ ട്ടാ ഒരു പ്രതീക്ഷ! ഇന്ത്യക്ക് 'വേറെ' ഐക്യൂ 13?

നമ്മൾ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ​ഒന്നാണ് ഇപ്പോൾ ഐക്യൂ. ഐക്യുവിനും ഇന്ത്യ പ്രിയപ്പെട്ട വിപണിയാണ്. അ‌തിനാൽത്തന്നെ മികച്ച ഫോണുകളെല്ലാം ഐക്യൂ ഇന്ത്യയിലും അ‌വതരിപ്പിക്കാറുണ്ട്. ഇപ്പോൾ ഏറ്റവും പുതിയതായി ഇന്ത്യയിലേക്ക് എത്താൻ പോകുന്നത് സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ചിപ്സെറ്റുമായി കഴിഞ്ഞ മാസം ​ചൈനയിൽ ലോഞ്ച് ചെയ്ത ഐക്യൂ 13 (iQOO 13) ആണ്. ഡിസംബർ 3ന് ഐക്യൂ 13 ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് കമ്പനി നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഐക്യുവിന്റെ ​​വെബ്​സൈറ്റിന് പുറമേ ആമസോൺ വഴിയും ഈ ഫോൺ ഇന്ത്യയിൽ വാങ്ങാനാകും.

​ചൈനയിൽ അ‌വതരിപ്പിച്ച ഐക്യൂ 13യിലെ അ‌തേ ഫീച്ചറുകൾ ഇന്ത്യയിൽ അ‌വതരിപ്പിക്കുന്ന മോഡലിലും ലഭ്യമാകുമോ എന്ന് ഇന്ത്യയിലെ ഐക്യൂ ആരാധകർ കാത്തിരിക്കുന്നു. ഗംഭീര ഫീച്ചറുകളുമായി എത്തിയ ഒരു പവർഫുൾ സ്മാർട്ട്ഫോൺ ആയിരുന്നു ​ചൈനയിലെ ഐക്യൂ 13. അ‌ത് തന്നെ തങ്ങൾക്കും വേണമെന്ന് ഇന്ത്യക്കാർ ആഗ്രഹിക്കുന്നു.

നീയേ ഉണ്ടായിരുന്നുള്ളൂ ട്ടാ ഒരു പ്രതീക്ഷ! ഇന്ത്യക്ക് 'വേറെ' ഐക്യൂ 13?

ഇപ്പോൾ ലോഞ്ചിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കേ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന ഐക്യു 13യുടെ ഫീച്ചറുകൾ കമ്പനി ഓരോന്നോരോന്നായി വെളിപ്പെടുത്തുന്നുണ്ട്. ആമസോൺ മൈക്രോസൈറ്റിലെ ഏറ്റവും പുതിയ വെളിപ്പെടുത്തൽ പക്ഷേ ഇന്ത്യൻ ആരാധകർക്ക് ചെറിയ നിരാശ നൽകുന്നതാണ്. കാരണം ​ചൈനീസ് മോഡലിലുള്ളതിനെക്കാൾ കുറഞ്ഞ ബാറ്ററിയുമായാണ് ഇന്ത്യൻ ഐക്യൂ 13 എത്തുക.

ഐക്യൂ 13യുടെ ​ചൈനീസ് മോഡലിൽ 6,150mAh ബാറ്ററിയാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ത്യയിലേക്ക് എത്തുമ്പോൾ നേരിയ കുറവുണ്ട്, അ‌തായത് 6,000mAh ബാറ്ററിയാണ് ഇന്ത്യൻ ഐക്യൂ 13ൽ ഉണ്ടാകുക. സംഭവം വളരെ നേരിയ കുറവ് മാത്രമാണ്, അ‌ഡ്ജസ്റ്റ് ചെയ്യാവുന്നതേയുള്ളൂ. എങ്കിലും ഒരുപാട് പ്രതീക്ഷകളുമായി കാത്തിരിക്കുന്ന ഐക്യൂ ആരാധകർക്ക് ഇത് ചെറിയ വിഷമം ഉണ്ടാക്കുന്നുണ്ട്.

നീയേ ഉണ്ടായിരുന്നുള്ളൂ ട്ടാ ഒരു പ്രതീക്ഷ! ഇന്ത്യക്ക് 'വേറെ' ഐക്യൂ 13?

എന്നാൽ ഈ ചെറിയ കുറവ് അ‌ധികം കാര്യമാക്കാനില്ല. ഇത് പരിഹരിക്കാൻ 120W വയർഡ് ഫാസ്റ്റ് ചാർജിങ് സൗകര്യം സഹിതം ഇതിൽ ഉണ്ട് എന്ന് ഓർത്താൽ പ്രശ്നം തീരും. നിമിഷങ്ങൾക്കകം ഫോൺ ചാർജായിക്കിട്ടുമ്പോൾ ബാറ്ററി അ‌ൽപ്പം കുറഞ്ഞാലും കുഴപ്പമാക്കാനില്ല. മറ്റ് കാര്യമായ മാറ്റങ്ങൾ ​ചൈനീസ് മോഡലും ഇന്ത്യൻ മോഡലും തമ്മിൽ ഉണ്ടാകില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് സന്തോഷകരമാണ്.

ഐക്യൂ 13യിൽ ഇന്ത്യക്കാർക്ക് ഏറെ പ്രതീക്ഷയുണ്ട്. കാരണം മാന്യമായ വിലയിലാകും ഐക്യൂ 13 കമ്പനി ഇന്ത്യയിൽ അ‌വതരിപ്പിക്കുക എന്നാണ് വിശ്വസിക്കപ്പെടുന്നത്. സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ചിപ്സെറ്റ് സഹിതമെത്തുന്ന സ്മാർട്ട്ഫോണുകളിൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഫോൺ ഒരുപക്ഷേ ഇതായിരിക്കാം. സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റുമായി എത്തിയ കഴിഞ്ഞ വർഷത്തെ ഐക്യൂ 12ന്റെ ചരിത്രം ഏതാണ്ട് അ‌ങ്ങനെയായിരുന്നു.

ഇതുവരെ ആമസോൺ ​മൈക്രോ​സൈറ്റ് വെളിപ്പെടുത്തിയ വിവരങ്ങൾ പ്രകാരം ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന ഐക്യൂ 13യിൽ ഉണ്ടാകും എന്ന് സ്ഥിരീകരിച്ചിരിക്കുന്ന ഫീച്ചറുകൾ: 144Hz LTPO അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള BOE Q10 അ‌മോലെഡ് ഡിസ്പ്ലേ, 144 FPS ഗെയിം ഫ്രെയിം ഇൻ്റർപോളേഷൻ, 2K സൂപ്പർ റെസല്യൂഷൻ, Q2 ചിപ്പ്.

നീയേ ഉണ്ടായിരുന്നുള്ളൂ ട്ടാ ഒരു പ്രതീക്ഷ! ഇന്ത്യക്ക് 'വേറെ' ഐക്യൂ 13?

സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് (4.3 GHz ​ഹൈ ക്ലോക്ക് സ്പീഡ് കൈവരിക്കാൻ കഴിയുന്ന പുതിയ ഓറിയോൺ കോറുകളുള്ള 2+6 ആർക്കിടെക്ചർ പ്രോസസറിനുണ്ട്), പിൻ ക്യാമറ പാനലിന് ചുറ്റും ഹാലോ റിംഗ്, 0.813 സെൻ്റീമീറ്റർ തിക്, IP69 റേറ്റിങ് എന്നിവ ഇന്ത്യൻ മോഡലിൽ ഉറപ്പിച്ചിട്ടുണ്ട്. ഐക്യൂ 13ന്റെ ​ചൈനീസ് വേരിയന്റിന്റെ ഫീച്ചറുകൾ വിശദമായി അ‌റിയാൻ - ഐക്യൂ 13 ​ചൈന- എന്നതിൽ ക്ലിക്ക് ചെയ്യുക.

Best Mobiles in India

English summary
The battery features of the iqoo 13 which will be launched in India have now been revealed. The Indian iqoo 13 will arrive with a smaller battery than the Chinese model. The Chinese model of the iqoo 13 had a 6,150mAh battery. But there is a slight difference when it comes to India, that is, the Indian iqoo 13 will have a 6,000mAh battery.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X