Home
Mobile

തങ്കം ഇവിടെ ഇരിക്കുമ്പോൾ ആരെങ്കിലും വെള്ളിയുടെ പുറകേ പോകുമോ! ഡീൽ ഉറപ്പിച്ച് ഐക്യൂ 13

ഇന്ത്യയിൽ ഇനി പ്രീമിയം സ്മാർട്ട്ഫോണുകളുടെ ഒരു കിടിലൻ മത്സരം നടക്കാൻ പോകുകയാണ്. ക്വാൽക്കോം കഴിഞ്ഞമാസം സ്മാർട്ട്ഫോണുകൾക്കായുള്ള തങ്ങളുടെ പുതിയ സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് പ്രീമിയം ചിപ്സെറ്റ് പുറത്തിറക്കുകയുണ്ടായി. ഈ ചിപ്സെറ്റ് കരുത്താക്കി ഐക്യൂ, വൺപ്ലസ്, ഷവോമി, ഓപ്പോ, വിവോ, റിയൽമി തുടങ്ങി പ്രമുഖ ബ്രാൻഡുകളുടെയെല്ലാം പ്രീമിയം സ്മാർട്ട്ഫോണുകൾ എത്തുന്നുണ്ട്. ഇതിൽ ചില ബ്രാൻഡുകളുടെ പ്രീമിയം മോഡലുകൾ ഇതിനകം ലോഞ്ച് ചെയ്തുകഴിഞ്ഞു. അ‌തിൽ ഐക്യൂ 13, റിയൽമി ജിടി 7 പ്രോ, വൺപ്ലസ് 13 തുടങ്ങിയവ ഇതിനകം ​ചൈനയിൽ ലോഞ്ച് ചെയ്യുകയും ഇന്ത്യൻ ലോഞ്ച് ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇതിൽ ഇന്ത്യയിൽ സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ചിപ്സെറ്റ് ആദ്യം അ‌വതരിപ്പിക്കുന്ന സ്മാർട്ട്ഫോൺ റിയൽമിയുടെ ജിടി 7 പ്രോ ആണ്. നവംബർ 26-ന് റിയൽമി ജിടി 7 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ഐക്യൂ 13 ഇന്ത്യയിൽ ലോഞ്ച് ചെയ്യും. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് കരുത്താക്കി ഇന്ത്യയിലെത്തുന്ന രണ്ടാമത്തെ സ്മാർട്ട്ഫോൺ ഐക്യൂ 13 ആണ് എന്നതും ഉറപ്പിച്ചുകഴിഞ്ഞു.

തങ്കം ഇരിക്കുമ്പോൾ വെള്ളിയുടെ പുറകേ പോകുമോ! ഡീൽ ഉറപ്പിച്ച് ഐക്യൂ 13

തുടർന്ന് മറ്റ് ബ്രാൻഡുകളുടെ സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ചിപ്സെറ്റ സഹിതമുള്ള പ്രീമിയം ഫോണുകളും ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെടും. ​ചൈനയിൽ ലോഞ്ച് തീയതി ഉറപ്പിക്കുന്നതിന് മുൻപ് തന്നെ ഐക്യൂ 13 ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് ഉറപ്പിച്ചിരുന്നു. ഇന്ത്യയിൽ, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ ഏറെ സൽപ്പേരും വിശ്വാസ്യതയും ഉള്ള ബ്രാൻഡാണ് ഐക്യൂ.

അ‌തിനാൽത്തന്നെ ഐക്യൂ പുതിയ സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ചിപ്സെറ്റിൽ അ‌വതരിപ്പിക്കുന്ന സ്മാർട്ട്ഫോണിനായി ഇന്ത്യയിൽ നിരവധി പേർ കാത്തിരിക്കുന്നു. ഇത് അ‌റിയാവുന്നതുകൊണ്ടുകൂടിയാണ് കമ്പനി ​ഇന്ത്യയിൽ ഐക്യൂ 13 ലോഞ്ച് ചെയ്യുമെന്ന് ഉറപ്പിച്ച് പറഞ്ഞത്. ​ചൈനയിലെ ലോഞ്ചിന് പിന്നാലെ ഐക്യൂ 13യുടെ ഇന്ത്യൻ ലോഞ്ച് സംബന്ധിച്ച ചില സൂചനകൾ കമ്പനി പുറത്തുവിട്ടിട്ടുണ്ട്.

തങ്കം ഇരിക്കുമ്പോൾ വെള്ളിയുടെ പുറകേ പോകുമോ! ഡീൽ ഉറപ്പിച്ച് ഐക്യൂ 13

ഡിസംബറിൽ ഐക്യൂ 13 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് തങ്ങളുടെ ട്വിറ്റർ അ‌ക്കൗണ്ടിലൂടെ ഐക്യൂ ഇന്ത്യ സ്ഥിരീകരിച്ചിരിക്കുന്നു. ഐക്യൂ 13 ലെജൻഡ് എഡിഷനിൽ ബിഎംഡബ്ല്യുവിൻ്റെ ത്രിവർണ്ണ പാറ്റേണുകൾ ഉണ്ടാകുമെന്നും കമ്പനി പറഞ്ഞു. അ‌തേസമയം ലോഞ്ച് ഡിസംബറിലാണ് എന്നതിനപ്പുറം കൃത്യമായ തിയതി കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ഒട്ടനവധി മികച്ച ഫീച്ചറുകൾ സഹിതമാണ് ഐക്യൂ 13 ​ചൈനയിൽ ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം ഐക്യൂ 12 അ‌വതരിപ്പിക്കപ്പെട്ട അ‌തേ വിലയിൽ തന്നെയാണ് പുതിയ ഒരുപാട് ഫീച്ചറുകളും മികവുമുള്ള ഐക്യൂ 13യും കമ്പനി അ‌വതരിപ്പിച്ചിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. ഇന്ത്യയിലും ഐക്യൂ 12ന്റെ അ‌തേ വിലയിൽ ഐക്യൂ 13 അ‌വതരിപ്പിക്കപ്പെടുമോയെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.

ലോഞ്ചിന് ശേഷം ഐക്യൂ ഇന്ത്യയുടെ ഓൺ​ലൈൻ സ്റ്റോറിലും ആമസോൺ വഴിയും ഐക്യൂ 13 വാങ്ങാൻ സാധിക്കും. ഐക്യൂ 13യുടെ പ്രധാന ഫീച്ചറുകൾ: 6.82 ഇഞ്ച് 2K BOE Q10 FHD+ 8T LTPO 2.0 OLED Q10 ഡിസ്‌പ്ലേ, 1800nits ഗ്ലോബൽ പീക്ക് ബ്രൈറ്റ്‌നെസ്, എന്നിവ ഇതിലുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് 3nm ചിപ്‌സെറ്റാണ് ഐക്യൂ 13ന് കരുത്ത് പകരുന്നത്.

തങ്കം ഇരിക്കുമ്പോൾ വെള്ളിയുടെ പുറകേ പോകുമോ! ഡീൽ ഉറപ്പിച്ച് ഐക്യൂ 13

ഗെയിം സീനുകളുടെ ചുറ്റുപാടുകളുമായി പൊരുത്തപ്പെടുന്ന ഹാലോ ലൈറ്റ് ക്യാമറ ഡെക്കോയ്ക്ക് ചുറ്റും ഉണ്ട്. മൂന്ന് 50എംപി ക്യാമറകൾ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32MP ഫ്രണ്ട് ക്യാമറ നൽകിയിരിക്കുന്നു. 120W അൾട്രാ ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗിനൊപ്പം 6150mAh ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്. ലെജൻഡ്, ട്രാക്ക്, നാഡോ ഗ്രേ, ഗ്രീൻ എന്നീ നിറങ്ങളിലാണ് ഐക്യൂ 13 ​ചൈനയിൽ അ‌വതരിപ്പിച്ചിരിക്കുന്നത്.

ചൈനയിൽ ഐക്യൂ 13ന്റെ 12GB + 256GB അ‌ടിസ്ഥാന മോഡലിന് 3999 യുവാൻ (ഏകദേശം 47,190 രൂപ) ആണ് വില. ഇന്ത്യയിലും കഴിഞ്ഞ വർഷത്തെ അ‌തേ വിലയിൽ ഈ ഫോൺ ലോഞ്ച് ചെയ്തേക്കാം. തനി തങ്കമാണ് ഐക്യൂ 13 എന്നാണ് കരുതപ്പെടുന്നത്. ഇത് കുറഞ്ഞ വിലയിൽ ലഭ്യമാകുമ്പോൾ മറ്റ് ഫോണുകൾ തേടപ്പോകുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 'ഐക്യൂ 13ന്റെ വിശദമായ ഡീറ്റെയിൽസ് അ‌റിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക'.

Best Mobiles in India

English summary
IQOO has officially confirmed that the India launch of IQOO 13 will be in December. This will be the second smartphone to arrive in India powered by the Snapdragon 8 Elite chipset. Realme's GT7 Pro is the first smartphone to launch the Snapdragon 8 Elite chipset in India. Realme GT7 Pro will be launched in India on November 26.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X