Home
Mobile

ഇടിവെട്ട് സാധനം, വാങ്ങിയതുതന്നെ! ഐക്യൂ 13 വിൽക്കാൻ ആമസോൺ ഉറപ്പിച്ചു

ഐക്യുവിന്റെ തന്ത്രപൂർവമുള്ള ഒരു സ്മാർട്ട്ഫോൺ ലോഞ്ചിന് കൂടി ഇന്ത്യ വേദിയാകാൻ പോകുന്നു. ഒക്ടോബർ 30ന് ​ചൈനയിൽ ഐക്യൂ തങ്ങളുടെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോണായി ഐക്യൂ 13 (iQOO 13) ലോഞ്ച് ചെയ്യുകയുണ്ടായി. ക്വാൽക്കോമിന്റെ ഏറ്റവും കരുത്തുറ്റ സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ചിപ്സെറ്റ് കരുത്തിൽ അ‌വതരിപ്പിക്കപ്പെട്ട ഐക്യൂ 13 ഇപ്പോൾ ഇന്ത്യയിലും ലോഞ്ചിന് തയാറെടുത്തിരിക്കുന്നു. ഐക്യൂ 13യുടെ ഇന്ത്യയിലെ ലോഞ്ച് ഉറപ്പിച്ചുകൊണ്ട് ആമസോണിൽ പ്രത്യേക പേജ് പ്രത്യക്ഷപ്പെട്ടു. ഇതിലൂടെ ഐക്യൂ 13യുടെ ഇന്ത്യൻ ലോഞ്ചും ലഭ്യതയും ഇതിലൂടെ ഒരിക്കൽക്കൂടി ഉറപ്പിക്കപ്പെട്ടിരിക്കുന്നു.

നേരത്തെ ഐക്യൂ ഇന്ത്യ സിഇഒ തന്നെ ഈ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് സൂചന നൽകിയിരുന്നു. ഇപ്പോൾ ​ചൈനയിലെ ലോഞ്ചിന് പിന്നാലെ ആമസോണിൽ ഐക്യൂ 13 സ്മാർട്ട്ഫോണിനായി പ്രത്യേക പേജ് ​ദൃശ്യമായതോടുകൂടി അ‌ധികം ​വൈകാതെ തന്നെ ലോഞ്ച് ഉണ്ടാകും എന്ന് ഉറപ്പിക്കാനാകും.

ഇടിവെട്ട് സാധനം, വാങ്ങിയതുതന്നെ! ഐക്യൂ 13 വിൽക്കാൻ ആമസോൺ ഉറപ്പിച്ചു

​ചൈനയിൽ ലോഞ്ച് ചെയ്തതോടെ ഐക്യൂ 13യുടെ ഫീച്ചറുകൾ സംബന്ധിച്ച ധാരണ സ്മാർട്ട്ഫോൺ പ്രേമികൾക്ക് ലഭിച്ചു. എന്നാൽ ഇന്ത്യയിലെ വില എന്താകും, എന്നാണ് ലോഞ്ച് തിയതി എന്നിവയാണ് ഇനി അ‌റിയാനുള്ളത്. ​ഐക്യൂ 12ന്റെ പിൻഗാമിയായാണ് ഐക്യൂ 13 എത്തുന്നത്. മുൻ മോഡലിനെക്കാൾ ഒട്ടേറെ മികച്ച ഫീച്ചറുകൾ പുതിയ ഐക്യൂ 13യിൽ ഉണ്ട്.

ഗംഭീര പെർഫോമൻസ് ഉറപ്പുനൽകുന്ന കരുത്തൻ ചിപ്സെറ്റ്, പുത്തൻ ക്യാമറ സജ്ജീകരണങ്ങൾ, പുതിയ എഐ ഫീച്ചറുകൾ തുടങ്ങി പല കാര്യങ്ങളിലും ഐക്യൂ 12നെക്കാൾ ഏറെ മുന്നിലാണ് പുതിയ ഐക്യൂ 13. എങ്കിലും എതിരാളികൾക്ക് ശക്തമായ വെല്ലുവിളി ഉയർത്തുന്നതിനായി പുതിയ പ്രീമിയം ഫോൺ കഴിഞ്ഞ വർഷത്തെ ഐക്യൂ 12 ലോഞ്ച് ചെയ്ത അ‌തേ വിലയിൽ തന്നെയാണ് കമ്പനി ​ചൈനയിൽ അ‌വതരിപ്പിച്ചിരിക്കുന്നത്.

ഇടിവെട്ട് സാധനം, വാങ്ങിയതുതന്നെ! ഐക്യൂ 13 വിൽക്കാൻ ആമസോൺ ഉറപ്പിച്ചു

അ‌തായത്, ഐക്യൂ 12ന്റെ അ‌ടിസ്ഥാന വേരിയന്റിന് ​ചൈനയിൽ 3999 യുവാൻ ആയിരുന്നു വില. തുടർന്ന് ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്തപ്പോൾ അ‌ടിസ്ഥാന മോഡലിന് 52999 രൂപയാണ് വിലയിട്ടത്. അ‌ന്നത്തെ കരുത്തൻ ചിപ്സെറ്റായ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ആദ്യമായി ഇന്ത്യയിൽ അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ കൂടിയായിരുന്നു ഐക്യൂ 12. എന്നിട്ടും ഇതേ ചിപ്സെറ്റിൽ എത്തിയ മറ്റുഫോണുകളെക്കാൾ വളരെ വിലക്കുറവിലാണ് ഐക്യൂ 12 എത്തിയത്.

കഴിഞ്ഞ തവണത്തെ ചരിത്രം ഇത്തവണയും ഐക്യൂ ആവർത്തിക്കുമോ എന്നാണ് ഇനി അ‌റിയാനുള്ളത്. അ‌തായത് കഴിഞ്ഞ തവണത്തെ വില ഇത്തവണ ​ചൈനയിൽ ആവർത്തിച്ച ഐക്യൂ ഇന്ത്യയിലും കഴിഞ്ഞ വർഷത്തെ മോഡലിന്റെ വിലയായ 52999 രൂപ വിലയിൽ പുതിയ ഐക്യൂ 13യും അ‌വതരിപ്പിക്കുമോ എന്ന് സ്മാർട്ട്ഫോൺ വിപണി ഉറ്റുനോക്കുന്നു. അ‌ങ്ങനെ സംഭവിച്ചാൽ ഉപയോക്താക്കളെ സംബന്ധിച്ച അ‌ത് വൻ നേട്ടമാണ്.

കാരണം കഴിഞ്ഞ വർഷത്തെ ഐക്യൂ 12നെക്കാൾ പലമടങ്ങ് കരുത്തൻ സ്മാർട്ട്ഫോണാണ് ഐക്യൂ 13. ഇത് കഴിഞ്ഞ വർഷത്തെ മോഡലിന്റെ വിലയിൽ ലഭ്യമായാൽ ഉപയോക്താക്കൾക്ക് അ‌ത് വൻ ലാഭമാണ്. അ‌തേസമയം എതിരാളികൾക്ക് അ‌ത് വൻ തിരിച്ചടിയുമാണ്. കാരണം, സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ചിപ്സെറ്റുമായി വിവിധ ബ്രാൻഡുകളുടെ പ്രീമിയം സ്മാർട്ട്ഫോണുകൾ ഇന്ത്യയിലേക്ക് ഉടൻ എത്താൻ പോകുകയാണ്. അ‌വയ്ക്ക് ഐക്യൂ 13​യെക്കാൾ ഒരുപാട് വില കൂടുതലാണ് എങ്കിൽ അ‌ത് ഗുണം ചെയ്യുക ഐക്യൂവിനാണ്.

ഇടിവെട്ട് സാധനം, വാങ്ങിയതുതന്നെ! ഐക്യൂ 13 വിൽക്കാൻ ആമസോൺ ഉറപ്പിച്ചു

ഇന്ന് ഇന്ത്യയിലെ യുവാക്കളിൽ വലിയൊരു വിഭാഗം ഐക്യൂവിന്റെ ആരാധകരാണ്. മികച്ച ഫീച്ചറുകൾ മാന്യമായ വിലയിൽ അ‌വതരിപ്പിച്ചുകൊണ്ടാണ് ഐക്യൂ ഇന്ത്യൻ ആരാധകരുടെ വിശ്വാസം പിടിച്ചുപറ്റിയത്. ആ വിശ്വാസം കാത്തുസൂക്ഷിച്ചുകൊണ്ട് മാന്യമായ വിലയിൽ തന്നെയാകും പുതിയ ഐക്യൂ 13യും ഇന്ത്യയിൽ എത്തുക എന്ന് ഉറപ്പിക്കാം. ലോഞ്ചിന് ശേഷം, ഐക്യൂ ഔദ്യോഗിക വെബ്​സൈറ്റിന് പുറമേ ആമസോൺ വഴി ഈ ഫോൺ വാങ്ങാനാകും എന്ന് ഉറപ്പിക്കപ്പെട്ടുകഴിഞ്ഞു.

​ചൈനയിൽ ലോഞ്ച് ചെയ്ത ഐക്യൂ 13യിൽ നിന്ന് കാര്യമായ മാറ്റങ്ങൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന ഐക്യൂ 13യിൽ ഉണ്ടാകില്ല. ഒരു ലെജൻഡറി വേരിയന്റും ലോഞ്ച് ചെയ്യും. എങ്കിലും ഇവയുടെ വിലയും വേരിയന്റുകളും എങ്ങനെയായിരിക്കും എന്നത് ലോഞ്ചിന് ശേഷമേ അ‌റിയാൻ കഴിയൂ. ഈ ഫോണിന്റെ ഫീച്ചറുകൾ ലോഞ്ചിനോടനുബന്ധിച്ച് ഞങ്ങൾ നൽകിയിരുന്നു. അ‌ത് അ‌റിയാനും വായിക്കാനും ഇവിടെ - 'ഐക്യൂ 13 ഫീച്ചറുകൾ ആൻഡ് വില'- എന്നതിൽ ക്ലിക്ക് ചെയ്യുക.

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X