iQOO 3: ഐക്യുഒഒ 3യുടെ ആദ്യ വിൽപ്പന ഫ്ലിപ്പ്കാർട്ട് വഴി ആരംഭിച്ചു

|

വിവോയുടെ സബ് ബ്രാന്റായ ഐക്യുഒഒ അതിന്റെ ആദ്യത്തെ മുൻനിര സ്മാർട്ട്‌ഫോൺ ഐക്യുഒഒ 3 വിൽ‌പ്പനയ്ക്ക് എത്തിച്ചു. സ്മാർട്ട്ഫോൺ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഡിവൈസിന്റെ ഇന്ത്യയിൽ ആദ്യത്തെ വിൽപ്പനയാണ് നാല് മണിക്ക് ആരംഭിച്ചത്. ക്വാണ്ടം സിൽവർ, ടൊർണാഡോ ബ്ലാക്ക് കളർ വേരിയന്റുകളിൽ ഐക്യു 3 ലഭ്യമാകും.

ഐക്യുഒഒ 3 വിലയും ഓഫറുകളും

ഐക്യുഒഒ 3 വിലയും ഓഫറുകളും

ഐക്യുഒഒ 3 8 ജിബി റാം + 128 ജിബി റോം 4 ജി സപ്പോർട്ടുള്ള വേരിയന്റിന് 36,990 രൂപയാണ് വില വരുന്നത്. 8 ജിബി റാം 256 ജിബി സ്റ്റോറേജും 4 ജി സപ്പോർട്ടുമുള്ള മോഡൽ 36,990 രൂപയ്ക്ക് ലിസ്റ്റ് ചെയ്യും. ഐക്യുഒഒ 3യുടെ ടോപ്പ് എൻഡ് മോഡലിൽ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമാണ് ഉള്ളത്. ഇതിൽ കമ്പനി 5 ജി സപ്പോർട്ടും നൽകിയിട്ടുണ്ട്. ഈ മോഡൽ നിങ്ങൾക്ക് 44,990 രൂപയ്ക്ക് സ്വന്തമാക്കാം.

സ്മാർട്ട്ഫോൺ ആരാധകർ

ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്മാർട്ട്ഫോണാണ് ഐക്യുഒഒ 3. വിവോയുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്ന സബ് ബ്രാന്റ് എന്ന നിലയിൽ ഇതിനകം ആളുകൾക്കിടയിൽ ശ്രദ്ധ നേടിയ ഐക്യുഒഒ തങ്ങളുടെ പുതിയ സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ പുറത്ത് വിട്ടതോടെ സ്മാർട്ട്ഫോൺ പ്രേമികൾ കാത്തിരിക്കുകയാണ്. ഈ സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ടിലും iqoo.com ലും മാത്രമാണ് ലഭ്യമാകുന്നത്.

കൂടുതൽ വായിക്കുക: സിനിമകളിൽ വില്ലന്മാർ ഐഫോൺ ഉപയോഗിക്കാൻ ആപ്പിൾ അനുവദിക്കില്ല; കാരണം ഇതാണ്കൂടുതൽ വായിക്കുക: സിനിമകളിൽ വില്ലന്മാർ ഐഫോൺ ഉപയോഗിക്കാൻ ആപ്പിൾ അനുവദിക്കില്ല; കാരണം ഇതാണ്

ആദ്യ വിൽപ്പന

ആദ്യ വിൽപ്പനയുമായി ബന്ധപ്പെട്ട് 3,000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൌണ്ടും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഐസിഐസിഐ ക്രെഡിറ്റ് കാർഡുകളിലും എല്ലാ ഇഎംഐ ഇടപാടുകളിലും ഈ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭ്യമാകും. കമ്പനിയുടെ പഴയ സ്മാർട്ട്‌ഫോണുകൾക്ക് എക്സ്ചേഞ്ച് ഓഫറായി 3,000 രൂപ വരെ കിഴിവും നൽകുന്നുണ്ട്.

ബജാജ് ഫിൻ‌സെർവ്

എല്ലാ പ്രധാന ക്രെഡിറ്റ് കാർഡുകളിലും ബജാജ് ഫിൻ‌സെർവ് കാർഡുകളിലും ഉപയോക്താക്കൾക്ക് 12 മാസത്തേക്ക് നോ-കോസ്റ്റ് ഇഎംഐ ഓപ്ഷൻ ലഭ്യമാണ്. ഇതിനൊപ്പം ഐക്യുഒഒ 3യുടെ ലോഞ്ച് ഓഫറായി റിലയൻസ് ജിയോയുടെ 12,000 രൂപ വില വരുന്ന ആനുകൂല്യങ്ങളും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്.

5 ജി

5 ജി ശേഷിയുള്ള ഏറ്റവും പുതിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 പ്രോസസറാണ് ഐക്യുഒ 3 ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ 55W സൂപ്പർ ഫ്ലാഷ് ചാർജ്ജ് ഉപയോഗിത്തുള്ള 4,440 mAh ബാറ്ററിയാണ് സ്മാർട്ട്‌ഫോണിന് ഇന്ധനം നൽകുന്നത്. പുതുതായി സമാരംഭിച്ച ഈ ഗെയിമിംഗ് സ്മാർട്ട്‌ഫോണിൽ മികച്ച ഗെയിമിംഗ് അനുഭവത്തിനായി മോൺസ്റ്റർ ടച്ച് ബട്ടണുൺസ്, 4 ഡി ഗെയിം വൈബ്രേഷൻ സവിശേഷതകളും നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: ഷവോമി എംഐ എ3യിൽ ആൻഡ്രോയിഡ് 10 ഒഎസ് അപ്ഡേറ്റ്; അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: ഷവോമി എംഐ എ3യിൽ ആൻഡ്രോയിഡ് 10 ഒഎസ് അപ്ഡേറ്റ്; അറിയേണ്ടതെല്ലാം

മറ്റ് സവിശേഷതകൾ

സുഗമമായ 180 ഹെർട്സ് ടച്ച് റെസ്പോൺസ് റേറ്റും എച്ച്ഡിആർ 10 + സപ്പോർട്ടുമുള്ള 6.44 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. ക്യാമറ പരിശോധിച്ചാൽ 48 എംപി പ്രൈമറി ക്യാമറയോടുകൂടിയ, 20 എക്സ് ഡിജിറ്റൽ സൂം സവിശേഷതയും ഉൾപ്പെടുന്ന എഐ ക്വാഡ് ക്യാമറ സജ്ജീകരണമാണ് ഫോണിലുള്ളത്. ഇതിൽ ഇഐഎസ് ഉപയോഗിച്ച് സൂപ്പർ ആന്റി-ഷെയ്ക്ക് സവിശേഷതയും കമ്പനി നൽകിയിട്ടുണ്ട്.

Best Mobiles in India

Read more about:
English summary
The iQOO 3 will be available for sale at Rs 36,990 for 8GB RAM + 128GB ROM 4G support. The 8GB RAM with 256GB storage 4G model will be listed for Rs. 36,990 and the top-end model with 12GB RAM and 256GB storage with 5G support will cost you Rs. 44,990.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X