കിടിലൻ സവിശേഷതകളുമായി ഐക്യുഒഒ 7, ഐക്യുഒഒ 7 ലെജന്റ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി
ഐക്യുഒഒ 7, ഐക്യുഒഒ 7 ലെജന്റ് സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മിഡ് റേഞ്ച് വിഭാഗത്തിലാണ് വിവോയുടെ സബ് ബ്രാന്റായ ഐക്യുഒഒ പുതിയ രണ്ട് ഡിവൈസുകളും ലോഞ്ച് ചെയ്തിരിക്കുന്നത്. ഐക്യുഒഒ 7 രണ്ട് കളർ വേരിയന്റുകളിലും മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലും ലഭ്യമാകും. ഐക്യുഒഒ 7 ലെജന്റ് സ്മാർട്ട്ഫോൺ രണ്ട് വേരിയനറുകളിൽ ലഭ്യമാകും. രണ്ട് ഡിവൈസുകൾക്കും 30,000 രൂപയ്ക്കും 45,000 രൂപയ്ക്കും ഇടയിലാണ് വില വരുന്നത്.

ഐക്യുഒഒ 7, ഐക്യുഒഒ 7 ലെജന്റ്: വില
ഐക്യുഒഒ 7 സ്മാർട്ട്ഫോൺ സ്റ്റോം ബ്ലാക്ക്, സോളിഡ് ഐസ് ബ്ലൂ എന്നീ രണ്ട് നിറങ്ങളിൽ ലഭ്യമാകും. ഡിവൈസന്റെ 8 ജിബി + 128 ജിബി മോഡലിന് 31,990 രൂപയാണ് വില. 8 ജിബി + 256 ജിബി മോഡലിന് 33,990 രൂപ വിലയുണ്ട്. 12 ജിബി + 256 ജിബി മോഡലിന് 35,990 രൂപയാണ് വില. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഈ ഡിവൈസ് വാങ്ങുമ്പോൾ 2,000 രൂപ കിഴിവ് ലഭിക്കും. ഐക്യുഒഒ 7 ലെജന്റ് സ്മാർട്ട്ഫോണിന്റെ 8 ജിബി + 128 ജിബി മോഡൽ 39,990 രൂപയ്ക്കും 12 ജിബി + 256 ജിബി മോഡൽ 43,990 രൂപയ്ക്കും ലഭിക്കും. ഈ ഡിവൈസുകൾ മെയ് 1 മുതൽ ഐക്യുഒഒ, ആമസോൺ ഇന്ത്യ എന്നിവ വഴി ഡിവൈസ് വിൽപ്പനയ്ക്ക് എത്തും.

ഐക്യുഒഒ 7: സവിശേഷതകൾ
120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.62 ഇഞ്ച് എഫ്എച്ച്ഡി + അമോലെഡ് ഡിസ്പ്ലേയാണ് ഐക്യുഒഒ 7 സ്മാർട്ട്ഫോണിൽ ഉള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 എസ്ഒസിയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. 5ജി എനേബിൾഡ് ഡിവൈസാണ് ഇത്. 12 ജിബി വരെ റാമും 3 ജിബി എക്സ്റ്റെൻഡഡ് റാമും 256 ജിബി യുഎഫ്എസ് 3.1 ഇന്റേണൽ സ്റ്റോറേജുമായാണ് ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്.

മൂന്ന് പിൻ ക്യാമറകളാണ് ഐക്യുഒഒ 7 സ്മാർട്ട്ഫോണിൽ ഉള്ളത്. 48 എംപി സോണി ഐഎംഎക്സ് 589 പ്രൈമറി സെൻസറാണ് ഡിവൈസിൽ ഉള്ളത്. ഈ ക്യാമറയിൽ സെൻസറിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (ഒഐഎസ്) സപ്പോർട്ടും നൽകിയിട്ടുണ്ട്. ഇതിനൊപ്പം 13എംപി അൾട്രാവൈഡ് ആംഗിൾ ക്യാമറ, മോണോ ലെൻസ് എന്നിവയാണ് നൽകിയിട്ടുള്ളത്. 66W ഫ്ലാഷ് ചാർജ് സാങ്കേതികവിദ്യ സപ്പോർട്ട് ചെയ്യുന്ന 4,400 എംഎഎച്ച് ബാറ്ററിയും ഡിവൈസിൽ ഉണ്ട്.

ഐക്യുഒഒ 7 ലെജന്റ്: സവിശേഷതകൾ
120 ഹെർട്സ് റിഫ്രഷ് റേറ്റ് സപ്പോർട്ടുള്ള 6.62 ഇഞ്ച് എഫ്എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേ തന്നെയാണ് ഐക്യുഒഒ 7 ലെജന്റ് സ്മാർട്ട്ഫോണിലും നൽകിയിട്ടുള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 12 ജിബി വരെ റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും കമ്പനി നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് ഐക്യുഒഒ യുഐയിൽ ആണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

48 എംപി പ്രൈമറി സെൻസർ, 13 എംപി അൾട്രാ-വൈഡ് ആംഗിൾ സെൻസർ, 13 എംപി പോർട്രെയിറ്റ് സെൻസർ എന്നിവയുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഐക്യുഒഒ 7 ലെജന്റ് സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഡിവൈസിന്റെ മുൻവശത്ത് വീഡിയോ കോളിംഗിനും സെൽഫികൾക്കുമായി 16 എംപി സെൻസർ നൽകിയിട്ടുണ്ട്. 66W ഫ്ലാഷ് ചാർജ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. 5ജി സപ്പോർട്ടും ഡിവൈസിൽ ഉണ്ട്.


Click it and Unblock the Notifications








