Home
Mobile

ഐക്യുഒഒ 7, ഐക്യുഒഒ 7 ലെജൻഡ് സ്മാർട്ട്ഫോണുകൾ ഏപ്രിൽ 26ന് ഇന്ത്യയിലെത്തും

വിവോയുടെ സബ് ബ്രാന്റായ ഐക്യുഒഒ അതിന്റെ പുതിയ തലമുറ ഗെയിമിംഗ് സ്മാർട്ട്‌ഫോൺ ലൈനപ്പ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഐക്യുഒഒ 7, ഐക്യുഒഒ 7 ലെജന്റ് എന്നീ രണ്ട് ഡിവൈസുകൾ ആയിരിക്കും ഈ സീരിസിൽ ഉണ്ടാവുക. കമ്പനി ഇതുവരെ ഔദ്യോഗികമായി ലോഞ്ച് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ അബദ്ധത്തിൽ കമ്പനി ഏപ്രിൽ 26ന് ആയിരിക്കും ഡിവൈസുകൾ പുറത്തിറക്കുക എന്ന സൂചന നൽകി. ആമസോണിൽ ഇരു ഡിവൈസുകളും ലഭ്യമാകും എന്ന കാര്യവും വ്യക്തമായിട്ടുണ്ട്.

ഐക്യുഒഒ 7, ഐക്യുഒഒ 7 ലെജൻഡ്: ലോഞ്ച്

ഐക്യുഒഒ 7, ഐക്യുഒഒ 7 ലെജൻഡ്: ലോഞ്ച്

ഐക്യുഒഒ 7 സീരീസ് സ്മാർട്ട്ഫോണുകളുടെ ഔദ്യോഗിക ലോഞ്ച് തീയതി കമ്പനിയുടെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് അബദ്ധത്തിൽ ലീക്ക് ആയത്. പുറത്ത് വന്ന പോസ്റ്ററിലുള്ള വിവരങ്ങൾ അനുസരിച്ച് ഐക്യുഒഒയുടെ പുതിയ സ്മാർട്ട്ഫോണുകൾ ഏപ്രിൽ 26ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. അധികം വൈകാതെ തന്നെ അബദ്ധത്തിൽ ട്വീറ്റ് ചെയ്ത ഈ പോസ്റ്റർ ഐക്യുഒഒ നീക്കം ചെയ്തിട്ടുണ്ട്. ട്വീറ്റ് ഡിലീറ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ ഈ ട്വീറ്റിന്റെ സ്ക്രീൻ ഷോട്ട് ഓൺലൈനിൽ പ്രചരിക്കാൻ ആരംഭിച്ചു.

ഐക്യുഒഒ 7, ഐക്യുഒഒ 7 ലെജന്റ്

ഐക്യുഒഒ 7, ഐക്യുഒഒ 7 ലെജന്റ് എന്നീ സ്മാർട്ട്ഫോണുകളുടെ രാജ്യത്തെ ഓൺലൈൻ ലഭ്യതയും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ രണ്ട് ഡിവൈസുകളും ആമസോൺ വഴിയായിരിക്കും വിൽപ്പനയ്ക്ക് എത്തുന്നത്. ഐക്യുഒഒ 7 സീരീസിനായി ഒരു ഡെഡിക്കേറ്റഡ് പേജ് തന്നെ ആമസോൺ വെബ്സൈറ്റിൽ ആരംഭിച്ചിട്ടുണ്ട്. ആമസോൺ സപ്പോർട്ട് പേജ് ഡിവൈസിന്റെ ഡിസൈൻ ടീസ് ചെയ്തിട്ടുണ്ടെങ്കിലും വിലയുമായി ബന്ധപ്പെട്ട വിവരങ്ങളോ ലോഞ്ച് തിയ്യതിയോ ആമസോൺ പേജിൽ വ്യക്തമാക്കിയിട്ടില്ല.

സ്മാർട്ട്ഫോൺ

ആമസോണിലെ ഡെഡിക്കേറ്റഡ് പേജ് പരിശോധിച്ചാൽ ഐക്യുഒഒ 7 ലെജന്റ് സ്മാർട്ട്ഫോൺ പുറത്തിറങ്ങുക പഞ്ച്-ഹോൾ ഡിസ്പ്ലേയുള്ള ഡിവൈസ് ആയിട്ടായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബി‌എം‌ഡബ്ല്യുസ് റെഡ്, ബ്ലൂ, ബ്ലാക്ക് സ്ട്രിപ്പ്സ് സിഗ്നേച്ചർ എന്നീ നിറങ്ങളിലായിരിക്കും ഈ ഡിവൈസിന്റെ പിൻ പാനലുകൾ ഉണ്ടാവുക. ഡിവൈസ് ബി‌എം‌ഡബ്ല്യു എം മോട്ടോർ‌സ്പോർട്ട് ഇൻസ്പൈയേർഡ് ഡിസൈനിൽ ആയിരിക്കും അവതരിപ്പിക്കുന്നത്.

ഐക്യുഒഒ 7

ഐക്യുഒഒ 7 സ്മാർട്ട്ഫോൺ ഇതിനകം തന്നെ മറ്റ് ചില രാജ്യങ്ങളിൽ പുറത്തിറക്കിയിട്ടുണ്ട്. അതുകൊണ്ട് ഈ ഡിവൈസിന്റെ പ്രധാന സവിശേഷതകൾ വ്യക്തമാണ്. ഐക്യുഒഒ 7 ലെജന്റ് എന്ന ഡിവൈസ് ഇന്ത്യയിലാണ് ആദ്യം അവതരിപ്പിക്കാൻ പോകുന്നത്. ഈ ഡിവൈസിന്റെ പ്രധാന സവിശേഷതകൾ ലീക്ക് റിപ്പോർട്ടുകളായി പുറത്ത് വന്നിട്ടുണ്ട്. സ്റ്റാൻഡേർഡ് ഐക്യുഒ 7 ഈ വർഷം ജനുവരിയിലാണ് ചൈനയിൽ അവതരിപ്പിച്ചത്. 6.62 ഇഞ്ച് വലിപ്പമുള്ള അമോലെഡ് ഡിസ്പ്ലേയായിരിക്കും ഈ ഡിവൈസിൽ ഉണ്ടാവുക. എഫ്എച്ച്ഡി+ റെസല്യൂഷൻ, 120 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നിവയും ഈ ഡിസ്പ്ലെയിൽ ഉണ്ടായിരിക്കും.

പഞ്ച്-ഹോൾ കട്ട്ഔട്ട്

ഐക്യുഒഒ 7 സ്മാർട്ട്ഫോണിന്റെ പഞ്ച്-ഹോൾ കട്ട്ഔട്ടിൽ 16 എംപി സെൽഫി ക്യാമറയും ബാക്ക് പാനലിൽ 48 എംപി പ്രൈമറി സെൻസറും ഉണ്ട്. 13 എംപി അൾട്രാ വൈഡ് ആംഗിൾ സെൻസറും 13 എംപി ഡെപ്ത് സെൻസറുമാണ് പിൻക്യാമറ സെറ്റപ്പിലെ മറ്റ് ക്യാമറകൾ. സ്നാപ്ഡ്രാഗൺ 888 പ്രോസസറിന്റെ കരുത്തിൽ ഈ ഡിവൈസ് പ്രവർത്തിക്കും. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഡിവൈസിൽ ആൻഡ്രോയിഡ് 11 ബേസ്ഡ് കസ്റ്റം ഒഎസ് ആയിരിക്കും ഉണ്ടാവുക. 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,000 mAh ബാറ്ററിയും ഈ ഡിവൈസിൽ ഉണ്ട്.

Best Mobiles in India

English summary
iQOO, a sub-brand of Vivo, is all set to launch its next generation gaming smartphone lineup in India. The series will have two devices, iQOO 7 and iQOO 7 Legend.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X