Home
Mobile

2022 ജനുവരിയിലെ 40000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ ഇവയാണ്

മിഡ്റേഞ്ച് സ്മാർട്ട്ഫോണിനും പ്രീമിയം സ്മാർട്ട്ഫോണിനും ഇടയിൽ വരുന്ന ഡിവൈസുകളാണ് 40000 രൂപയിൽ താഴെയുള്ള വിലയിൽ ലഭിക്കുന്നത്. ഇതിൽ മിക്കതും പ്രീമിയം സ്മാർട്ട്ഫോണുകളുടെ നിലവാരം പുലർത്തുന്നവയാണ്. മികച്ച ക്യാമറ സെറ്റപ്പ്, ഡിസ്പ്ലെ, വലിയ ബാറ്ററി, കരുത്തൻ പ്രോസസർ എന്നിവയെല്ലാം ഈ വില വിഭാഗത്തിൽ വരുന്ന സ്മാർട്ട്ഫോണുകളിൽ ഉണ്ടാകാറുണ്ട്. 40000 രൂപയിൽ താഴെ വിലയുള്ള ഇന്ത്യൻ വിപണിയിലെ ഏറ്റവും മികച്ച സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

40000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ

ഗെയിമർമാർക്കും ഫോട്ടോഗ്രാഫിയിൽ താല്പര്യം ഉള്ള ആളുകൾക്കും കൂടുതൽ ബാറ്ററി ആവശ്യമുള്ളവർക്കും പ്രീമിയം ഡിസൈനിലുള്ള സ്മാർട്ട്ഫോൺ വേണ്ടവർക്കും തിരഞ്ഞടുക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകളാണ് 40000 രൂപയിൽ താഴെ വിലയിൽ ഉള്ളത്. ഈ വില വിഭാഗത്തിൽ നിന്ന് 2022 ജനുവരി മാസത്തിൽ വാങ്ങാവുന്ന സ്മാർട്ട്ഫോണുകളിൽ ഓപ്പോ റെനോ 6 പ്രോ, ഐക്യുഒഒ 7 ലെജന്റ്, വൺപ്ലസ് 9ആർ, എംഐ 11എക്സ് പ്രോ, സാംസങ് ഗാലക്സി എസ്20 എഫ്ഇ എന്നിവ ഉൾപ്പെടുന്നു. ഈ ഡിവൈസുകളുടെ സവിശേഷതകൾ കൂടി വിശദമായി നോക്കാം.

ഓപ്പോ റെനോ 6 പ്രോ

ഓപ്പോ റെനോ 6 പ്രോ

ഓപ്പോ റെനോ 6 പ്രോ സ്മാർട്ട്ഫോണിന് 39,990 രൂപയാണ് വില. റെനോ ഗ്ലോ ഡിസൈൻ എന്ന് കമ്പനി വിളിക്കുന്ന മികച്ച ഡിസൈനാണ് ഈ സ്മാർട്ട്ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. ഇരുവശത്തും വളഞ്ഞ അരികുകളുള്ള 6.55-ഇഞ്ച് ഫുൾ-എച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട്ഫോണിൽ ഉള്ളത്. 90Hz റിഫ്രഷ് റേറ്റുള്ള മികച്ചൊരു ഡിസ്പ്ലെയാണ് ഇത്. 12 ജിബി റാമുള്ള ഈ ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 1200 പ്രോസസറാണ്. സ്മാർട്ട്ഫോണിൽ 64 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4500 mAh ബാറ്ററിയാണ് ഈ സ്മാർട്ട്‌ഫോണിന് കരുത്ത് നൽകുന്നത്.

ഐക്യുഒഒ 7 ലെജൻഡ്

ഐക്യുഒഒ 7 ലെജൻഡ്

വിവോയുടെ സബ് ബ്രാന്റായ ഐക്യുഒഒയുടെ ഏറ്റവും മികച്ച സ്മാർട്ട്ഫോണുകളിലൊന്നാണ് ഐക്യുഒഒ 7 ലെജൻഡ്. ഈ സ്മാർട്ട്ഫോണിന് 39,990 രൂപയാണ് വില. ബിഎംഡബ്ല്യു എം മോട്ടോർസ്‌പോർട്ടിന്റെ ഐക്കണായ മൂന്ന് കളറുകൾ അടങ്ങുന്ന റേസിംഗ് സ്‌ട്രൈപ്പുകളുള്ള മാറ്റ് ഫിനിഷോടുകൂടിയ ഡിസൈനാണ് ഈ സ്മാർട്ട്ഫോണിന്റേത്. 2400 x 1080 പിക്സൽ റെസല്യൂഷനുള്ള 6.62 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയും ഡിവൈസിൽ ഉണ്ട്. 120Hz റിഫ്രഷ് റേറ്റ്, 398 പിപിഐ പിക്സൽ ഡെൻസിറ്റി, 1300 നീറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവയുള്ള ഡിസ്പ്ലെയാണ് ഇത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, 120 ഡിഗ്രി ഫീൽഡ് വ്യൂ ഉള്ള 13 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറ, 2x ഒപ്റ്റിക്കൽ സൂം ഉള്ള ബ്ലാക്ക് ആൻഡ് വൈറ്റ് മോണോ ക്യാമറ എന്നിവയാണ് ഉള്ളത്.

വൺപ്ലസ് 9ആർ

വൺപ്ലസ് 9ആർ

വൺപ്ലസ് 9ആർ സ്മാർട്ട്ഫോണിന് നിലവിൽ 39,990 രൂപയാണ് വില. ഈ ഡിവൈസിൽ 6.55 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുള്ള മികച്ച ഡിസ്പ്ലെയാണ് ഇത്. ഇതൊരു മികച്ച ഗെയിമിങ് ഫോൺ കൂടിയാണ്. ഗെയിം കളിക്കുമ്പോൾ ഫോൺ ചൂടാകുന്നത് തിരിച്ചറിയാൻ 14 ടെമ്പറേച്ചർ സെൻസർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇതിൽ ഉണ്ട്. 1080x2400 പിക്സൽ റസലൂഷനുള്ള 6.55 ഇഞ്ച് ഡിസ്പ്ലെയാണ് ഫോണിൽ ഉള്ളത്. 4500mAh ബാറ്ററിയും 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമുള്ള ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് സ്നാപ്ഡ്രാഗൺ 870 5ജി ചിപ്പ്സെറ്റാണ്. 48 മെഗാപിക്സൽ പ്രൈമറി സോണി IMX586 സെൻസർ, 123 ഡിഗ്രി ഫീൽഡ് വ്യൂ ഉള്ള 16 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 5 മെഗാപിക്സൽ മാക്രോ സെൻസർ, 2 മെഗാപിക്സൽ മോണോക്രോം സെൻസർ എന്നിവയാണ് ഫോണിന്റെ പിൻ ക്യാമറ സെറ്റപ്പിൽ ഉള്ളത്.

എംഐ 11എക്സ് പ്രോ

എംഐ 11എക്സ് പ്രോ

എംഐ 11എക്സ് പ്രോ സ്മാർട്ട്ഫോണിന് 36,999 രൂപയാണ് വില. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് എഫ്എച്ച്ഡി+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. 8 ജിബി LPDDR5 റാമും 256 ജിബി വരെ UFS 3.1 സ്റ്റോറേജുമുള്ള സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്നാപ്ഡ്രാഗൺ 888 പ്രോസസറാണ്. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.0.1ൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണിൽ 108-മെഗാപിക്സൽ പ്രൈമറി റിയർ ക്യാമറയും 8-മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും 5-മെഗാപിക്സൽ ടെലി മാക്രോ ലെൻസും ഉണ്ട്. 4520 mAh ബാറ്ററിയും 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായിട്ടാണ് എംഐ 11എക്സ് പ്രോ വരുന്നത്.

സാംസങ് ഗാലക്സി എസ്20 എഫ്ഇ

സാംസങ് ഗാലക്സി എസ്20 എഫ്ഇ

സാംസങ് ഗാലക്‌സി എസ്20 എഫ്ഇ സ്മാർട്ട്ഫോണിന് ഇപ്പോൾ 38,890 രൂപയാണ് വില വരുന്നത്. എക്സിനോസ് 990 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിഷ 6.5-ഇഞ്ച് ഫുൾ എച്ച്ഡി+ സൂപ്പർ അമോലെഡ് സ്‌ക്രീനാണ് ഉള്ളത്. 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. 4500mAh ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. പോളികാർബണേറ്റ് ബോഡി ആണെങ്കിലും ഇത് കാഴ്ച്ചയ്ക്ക് പ്രീമിയം ലുക്ക് നൽകുന്നു. രണ്ട് 12 എംപി ക്യാമറകളും ഒരു 8 എംപി ക്യാമറയും അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസിൽ ഉള്ളത്. 32 എംപി സെൽഫി ക്യാമറയും ഈ സ്മാർട്ട്ഫോണിൽ ഉണ്ട്.

Best Mobiles in India

English summary
List of best smartphones under Rs 40,000 you can buy in January 2022 include the Oppo Reno 6 Pro, IQOO 7 Legend, OnePlus 9R, Mi 11X Pro and Samsung Galaxy S20 FE.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X