ഐക്യുഒഒ 7 മോൺസ്റ്റർ ഓറഞ്ച് വേരിയന്റ് വിൽപ്പന ആമസോൺ പ്രൈം ഡേ സെയിലിലൂടെ
ഐക്യുഒഒ 7 സ്മാർട്ട്ഫോൺ സ്റ്റോം ബ്ലാക്ക്, സോളിഡ് ഐസ് ബ്ലൂ നിറങ്ങളിൽ കഴിഞ്ഞ ഏപ്രിലിലാണ് ഇന്ത്യയിൽ എത്തിയത്. ഇപ്പോഴിതാ ഡിവൈസിന്റെ മോൺസ്റ്റർ ഓറഞ്ച് കളർ വേരിയന്റ് കൂടി ഇന്ത്യയിൽ എത്തിയിരിക്കുകയാണ്. പുതിയ കളർ വേരിയന്റ 8 ജിബി റാമും 128 ജിബി സ്റ്റോറേജിലും മാത്രമാണ് ലഭ്യമാകുന്നത്. ഡിവൈസിന്റെ സവിശേഷതകളിൽ മാറ്റമില്ല. ഈ സ്മാർട്ട്ഫോണിന്റെ വിൽപ്പന ആമസോൺ പ്രൈം ഡേ സെയിൽ സമയത്താണ് നടക്കുന്നത്.

ഐക്യുഒഒ 7 മോൺസ്റ്റർ ഓറഞ്ച്: വില
ഐക്യുഒഒ 7 മോൺസ്റ്റർ ഓറഞ്ച് വേരിയന്റി് മുകളിൽ സൂചിപ്പിച്ചത് പോലെ ഒരൊറ്റ സ്റ്റോറേജ് കോൺഫിഗറേഷനിൽ മാത്രമേ ലഭ്യമാകൂ. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 31,990 രൂപയാണ് വില. ജൂലൈ 26ന് ആരംഭിക്കുന്ന ആമസോൺ പ്രൈം ഡേ സെയിലിലൂടെയാണ് ഈ ഡിവൈസ് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നത്. പ്രൈം ഡേ സെയിലിലൂടെ ഈ ഡിവൈസ് നിങ്ങൾക്ക് 29,990 രൂപയ്ക്ക് സ്വന്തമാക്കാം. സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് / ഡെബിറ്റ്, ഇഎംഐ ഇടപാടുകളിൽ 10 ശതമാനം കിഴിവ് ലഭിക്കും. 12 മാസം വരെ വിലയില്ലാത്ത ഇഎംഐ ഓപ്ഷനും 6 മാസം സൌജന്യ സ്ക്രീൻ റീപ്ലൈസ്മെന്റും ഉണ്ട്.
ഐക്യുഒഒ 7 മോൺസ്റ്റർ ഓറഞ്ച് വേരിയന്റ്: സവിശേഷതകൾ
മുകളിൽ സൂചിപ്പിച്ചതുപോലെ, പുതിയ കളർ വേരിയന്റിന്റെ സവിശേഷതകൾ മറ്റ് കളർ ഓപ്ഷനുകൾക്ക് സമാനമാണ്. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.62 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഐക്യുഒഒ 7ൽ ഉള്ളത്. ഈ ഡിവൈസിന് കരുത്ത് നൽകുന്നത് സ്നാപ്ഡ്രാഗൺ 870 ചിപ്‌സെറ്റാണ് ആൻഡ്രോയിഡ് 11 ബേസ്ഡ് ഒറിജിനോസ് ഒഎസിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 66W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള സ്മാർട്ട്ഫോണിൽ 4,400 mAh ബാറ്ററി യൂണിറ്റും ഉണ്ട്.
ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഐക്യുഒഒ 7 സ്മാർട്ട്ഫോണിൽ ഉള്ളത്. 48 എംപി മെയിൻ ലെൻസ്, 13 എംപി അൾട്രാ വൈഡ് ലെൻസ്, 2 എംപി മാക്രോ ഷൂട്ടർ എന്നിവയാണ് ഈ ക്യാമറ സെറ്റപ്പിൽ ഉള്ളത്. ഒഐഎസ്, എച്ച്ഡിആർ, പനോരമ, പോർട്രെയിറ്റ് മോഡ് എന്നിവപോലുള്ള ക്യാമറ സവിശേഷതകളും ഇതിൽ ഉണ്ട്. മുൻവശത്ത്, പഞ്ച്-ഹോൾ കട്ടഔട്ടിൽ സ്ഥാപിച്ചിരിക്കുന്ന 16 എംപി സെൽഫി ക്യാമറ സെൻസറാണ് ഐക്യുഒഒ 7ന്റെ മറ്റൊരു സവിശേഷത. സുരക്ഷയ്ക്കായി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ, സ്റ്റീരിയോ സ്പീക്കറുകൾ, 5ജി കണക്റ്റിവിറ്റി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയും സ്മാർട്ട്‌ഫോണിലുണ്ട്.
ആമസോൺ പ്രൈം ഡേ സെയിൽ സമയത്ത് നിങ്ങൾക്ക് വെറും 29,990 രൂപയ്ക്ക് ഐക്യുഒഒ 7 സ്മാർട്ട്ഫോൺ സ്വന്തമാക്കാം. മുൻനിര ഗ്രേഡ് സ്‌നാപ്ഡ്രാഗൺ 870 ചിപ്‌സെറ്റാണ് ഈ ഡിവൈസിൽ ഉള്ളത് എന്നതിനാൽ കരുത്തുള്ള ഫോണാണ് ഇത്. വൺപ്ലസ് 9ആർ പോലുള്ള സ്മാർട്ട്‌ഫോണുകളും 66W ഫാസ്റ്റ് ചാർജിങ് സവിശേഷതകളും ഈ ഫോണി. ഉണ്ട്. ഇതിലൂടെ ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ 30 മിനിറ്റ് മാത്രം മതിയാകും. 48 എംപി ഒഐഎസുള്ള സോണി IMX598 സെൻസറും ഡിവൈസ് തിരഞ്ഞെടുക്കാനുള്ള മറ്റൊരു കാരണമാണ്.


Click it and Unblock the Notifications








