Home
Mobile

ഐക്യുഒഒ 7 ഇന്ത്യൻ വിപണിയിലെത്തുക 34,990 രൂപയ്ക്ക്, ലോഞ്ച് ഏപ്രിൽ 26ന്

ഐക്യുഒഒ 7 സ്റ്റാൻഡേർഡ് മോഡൽ, ഐക്യുഒ 7 ലെജന്റ് എന്നിവ അടങ്ങുന്ന ഐക്യുഒഒ 7 ഗെയിമിംഗ് സ്മാർട്ട്‌ഫോൺ സീരീസ് ഏപ്രിൽ 26ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഐക്യുഒഒ 7ന്റെ ഇന്ത്യൻ വേരിയന്റ് അടുത്തിടെ ആഗോള വിപണിയിലെത്തിയ ഐക്യുഒ നിയോ 5ന്റെ റീനെയിം ചെയ്ത ഡിവൈസ് ആയിരിക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സ്നാപ്ഡ്രാഗൺ 870 എസ്ഒസിയിലായിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഇപ്പോഴിതാ ഇന്ത്യയിലെ ഐക്യുഒഒ 7 സ്മാർട്ട്ഫോണിന്റെ വിലയുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്ത് വന്നിരിക്കുകയാണ്.

ഐക്യുഒഒ 7ന്റെ വില

ഐക്യുഒഒ 7ന്റെ വില

ആമസോൺ ഇന്ത്യ ഐക്യുഒഒ 7 ക്വിസ് മത്സരത്തിലൂടെയാണ് ഈ ഡിവൈസിന്റെ വില വിവരങ്ങൾ ലീക്ക് ആയത്. ഇ-കൊമേഴ്‌സ് സൈറ്റ് ഉപയോക്താക്കൾക്ക് അഞ്ച് ചോദ്യങ്ങൾക്ക് ഉത്തരം നൽകി സൗജന്യമായി ഐക്യുഒഒ 7 സ്മാർട്ട്‌ഫോൺ സ്വന്തമാക്കാൻ അവസരമൊരുക്കുന്നതായിരുന്നു ഈ ക്വിസ്. ഇതിനിടെയാണ് ഡിവൈസിന്റെ വില ആമസോൺ വെളിപ്പെടുത്തിയത്. ടിപ്‌സ്റ്റർ അഭിഷേക് യാദവാണ് ഇക്കാര്യം പുറത്ത് വിട്ടത്. 34,990 രൂപയായിരിക്കും ഈ ഡിവൈസിന്റെ വില എന്നാണ് ആമസോണിൽ നിന്നും ലഭിച്ച സൂചന.

ഐക്യുഒഒ

ഐക്യുഒഒ 7 സ്മാർട്ട്ഫോണിന്റെ ഏത് വേരിയന്റിനായിരിക്കും ഈ വില എന്ന കാര്യം വ്യക്തമല്ല. ഐക്യുഒഒ 7 സ്മാർട്ട്ഫോം ഐക്യുഒഒ നിയോ 5 സ്മാർട്ട്ഫോണിന്റെ റീനെയിം ചെയ്ത പതിപ്പായിരിക്കും എന്ന റിപ്പോർട്ടുണ്ട്. നിയോ 5ന്റെ 8 ജിബി + 128 ജിബി വേരിയന്റിന് ചൈനയിൽ സി‌എൻ‌വൈ 2,499(ഏകദേശം 27,900 രൂപ) ആണ് വില ഇത് അടിസ്ഥാന മോഡലാണ്. ഇതിനോട് അടുത്ത വില തന്നെയായിരിക്കും ഐക്യുഒഒ 7 ബേസ് വേരിയന്റിനും എന്ന് വിശ്വസിക്കാം.

ഐക്യുഒഒ 7

ഐക്യുഒഒ 7 സ്മാർട്ട്ഫോണിനൊപ്പം തന്നെ സ്നാപ്ഡ്രാഗൺ 888 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഐക്യുഒഒ 7 ലെജന്റ് സ്മാർട്ട്ഫോണും പുറത്തിറങ്ങുന്നുണ്ട്. ഇതിന് 40,000 രൂപയ്ക്ക് അടുത്തായിരിക്കും വിലയെന്ന് കമ്പനി നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ സ്റ്റാൻഡേർഡ് ഐക്യുഒഒ 7ന് ഐക്യുഒഒ 7 ലെജന്റിനേക്കാൾ വില കുറവാണെന്ന് വ്യക്തമാണ്. മികച്ച ഫീച്ചറുകളുമായിട്ടായിരിക്കും ഈ ഡിവൈസ് ഇന്ത്യയിൽ എത്തുന്നത്.

ഐക്യുഒഒ 7: സവിശേഷതകൾ

ഐക്യുഒഒ 7: സവിശേഷതകൾ

ഇന്ത്യയിലെ ഐക്യുഒഒ 7 ചൈനീസ് വേരിയന്റിൽ നിന്ന് വ്യത്യസ്തമായിരിക്കും. ചൈനയിലെ നിയോ 5ന്റെ റീബ്രാൻഡഡ് പതിപ്പായി വരുന്ന ഡിവൈസാണ് ഇത് എന്നതിനാൽ തന്നെ ഡിവൈസിൽ 6.62 ഇഞ്ച് എഫ്എച്ച്ഡി + അമോലെഡ് ഡിസ്പ്ലേ ഉണ്ടായിരിക്കും. 120Hz, എച്ച്ഡിആർ10+ സപ്പോർട്ട് എന്നിവയും ഐക്യുഒഒ 7 സ്മാർട്ട്ഫോണിൽ നൽകും. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 12 ജിബി വരെ എൽപിഡിഡിആർ 5 റാമും 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജും ഉണ്ടായിരിക്കുമെന്നാണ് സൂചനകൾ.

ഒ‌ഐ‌എസ്

ഒ‌ഐ‌എസ് സപ്പോർട്ടുള്ള 48 എം‌പി സോണി ഐ‌എം‌എക്സ് 598 പ്രൈമറി സെൻസർ, 13 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 2 എംപി മോണോ സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ മൊഡ്യൂളായിരിക്കും ഐക്യുഒഒ 7 സ്മാർട്ട്ഫോണിൽ ഉണ്ടാവുക. സെൽഫികൾക്കും വീഡിയോകൾക്കുമായി 16 എംപി ക്യാമറയും ഉണ്ടായിരിക്കും. 4,400 mAh ബാറ്ററിയാണ് ഈ ഡിവൈസിൽ ഉണ്ടാവുക. ഇത് വേഗത്തിൽ ചാർജ് ചെയ്യാൻ 66W ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയും ഉണ്ടായിരിക്കും. സുരക്ഷയ്‌ക്കായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഡിവൈസിൽ ഉണ്ടായിരിക്കും.

Best Mobiles in India

English summary
The iQOO 7 gaming smartphone series, which includes the iQOO 7 standard model and the iQOO 7 Legend, will be launched in the Indian market on April 26. The iQOO 7 smartphone will be priced at Rs 34,990.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X