കിടിലൻ ഫീച്ചറുകളുമായി ഐക്യൂഒഒ 7 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തുന്നു
ഐക്യൂഒഒ ഇന്ത്യയിൽ പുതിയ ഡിവൈസ് പുറത്തിറക്കാൻ ഒരുങ്ങുന്നു. ഐക്യൂഒഒ 7 വൈകാതെ ഇന്ത്യൻ വിപണിയിലെത്തും. ഈ ഡിവൈസിന്റെ ലോഞ്ചിനെ കുറിച്ച് സൂചന നൽകുന്ന ടീസർ ഐക്യൂഒഒ ഇന്ത്യ ഡയറക്ടർ ഗഗൻ അറോറ തന്റെ ട്വിറ്ററിലൂടെ ഷെയർ ചെയ്തു. നേരത്തെ ഈ സ്മാർട്ട്‌ഫോൺ മാർച്ചിൽ തന്നെ ലോഞ്ച് ചെയ്യുമെന്ന സൂചനകൾ ലഭിച്ചിരുന്നു. ഇത് കണക്കിലെടുക്കുമ്പോൾ ഡിവൈസ് വൈകാതെ തന്നെ വിപണിയിലെത്തുമെന്ന് ഉറപ്പിക്കാം. ഐക്യൂഒഒ 7 ഇതിനകം ചൈനീസ് വിപണിയിൽ ലോഞ്ച് ചെയ്തിട്ടുണ്ട്.

ഐക്യൂഒഒ 7: ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില
ജനുവരിയിൽ ചൈനയിൽ അവതരിപ്പിച്ച ഐക്യൂഒഒ 7 സ്മാർട്ട്ഫോൺ രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനിലാണ് ലഭ്യമാകുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 3798 സിഎൻവൈ (ഏകദേശം 43,100 രൂപ) വിലയുണ്ട്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 4198 സിഎൻവൈ (ഏകദേശം 47,600 രൂപ) വിലയുണ്ട്. ലേറ്റന്റ് ബ്ലൂ, ബ്ലാക്ക്, ലെജൻഡറി എഡിഷൻ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും. ചൈനീസ് വേരിയന്റിന്റെ വില കണക്കിലെടുക്കുമ്പോൾ ഇന്ത്യയിൽ 43,000 രൂപ മുതലായിരിക്കും ഡിവൈസിന്റെ വില ആരംഭിക്കുന്നത്.

ഐക്യൂഒഒ 7: സവിശേഷതകൾ
ഗീക്ക്ബെഞ്ച് ലിസ്റ്റിങിൽ കണ്ടത് അനുസരിച്ച് ഇന്ത്യൻ വേരിയന്റിന് ചൈനീസ് മോഡൽ പോലെ സ്നാപ്ഡ്രാഗൺ 888 ചിപ്സെറ്റിന്റെ കരുത്തിലായിരിക്കും പ്രവർത്തിക്കുക. 12 ജിബി റാമും ഈ ഡിവൈസിൽ ഉണ്ടായിരിക്കും. മറ്റ് സവിശേഷതകളും ചൈനീസ് വേരിയന്റിന് സമാനമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2400 x 1080 പിക്‌സൽ റെസല്യൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റും 6.62 ഇഞ്ച് എഫ്എച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേയുമായിട്ടാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്.

മുകളിൽ സൂചിപ്പിച്ചത് പോലെ സ്നാപ്ഡ്രാഗൺ 888 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഡിവൈസിൽ 12 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജുമാണ് ഉണ്ടാവുക. ഐക്യൂഒഒ 7 സ്മാർട്ട്ഫോണിൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പ് ഉണ്ടായിരിക്കും. ഈ ക്യാമറ സെറ്റപ്പിൽ 48 എംപി പ്രൈമറി ക്യാമറ സെൻസറായിരിക്കും ഉണ്ടാവുക. ഇത് ഒഐഎസ്, ഇഐഎസ് സപ്പോർട്ടുള്ള സെൻസറായിരിക്കും. ഇതിനൊപ്പം 13 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 13 എംപി ഡെപ്ത് സെൻസർ എന്നീ സ്മാർട്ട്ഫോണുകളും പുറത്തിറങ്ങും. മുൻവശത്ത് 16 എംപി സെൽഫി ക്യാമറയും ഉണ്ടായിരിക്കും.

120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,000 mAh ബാറ്ററിയായിരിക്കും സ്മാർട്ട്ഫോണിൽ ഉണ്ടാവുക. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, 4ജി വോൾട്ടി, ബ്ലൂടൂത്ത് 5.2, എൻഎഫ്‌സി, ഡ്യുവൽ സിം, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നീ കണക്ടിവിറ്റി സപ്പോർട്ടുകളും ഡിവൈസിൽ ഉണ്ടായിരിക്കും. വിലയും സവിശേഷതകളും കണക്കിലെടുക്കുമ്പോൾ, ഐക്യുഒ 7 റോഗ് ഫോൺ 5മായി മത്സരിക്കുന്ന ഡിവൈസ് ആയിരിക്കും. വൺപ്ലസ് 9 സീരീസ് സ്നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റും ഹാസ്സൽബ്ലാഡ് ക്യാമറകളുമായി പുറത്തിറങ്ങാനിരിക്കുകയാണ്. ഈ ഡിവൈസും ഐക്യൂഒഒ 7ന് എതിരാളിയാകും.


Click it and Unblock the Notifications








