Home
Mobile

ഐക്യുഒഒ 7 സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ വില വിവരങ്ങൾ വെളിപ്പെടുത്തി

ഐക്യുഒഒ 7 വൈകാതെ ഇന്ത്യൻ വിപണിയിലെത്തുമെന്ന റിപ്പോർട്ടുകൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുറത്ത് വന്നിരുന്നു. വിവോയുടെ സബ് ബ്രാന്റിൽ നിന്നുള്ള പുതിയ ഡിവൈസിന്റെ ഇന്ത്യയിലെ ലോഞ്ച് തിയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ ട്വീറ്റിലൂടെ ഹാൻഡ്‌സെറ്റ് വൈകാതെ പുറത്തിറങ്ങുമെന്ന സൂചന നൽകുന്ന ടീസർ കമ്പനി പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ ഈ ഡിവൈസിന്റെ വില വിവരങ്ങൾ കൂടി വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനി. വൺപ്ലസ് 9 സീരീസ് ലോഞ്ച് ചെയ്തതിന് പിന്നാലെയാണ് ഐക്യുഒഒ 7ന്റെ വില വെളിപ്പെടുത്തിയിരിക്കുന്നത്.

ഐക്യുഒഒ 7: ഇന്ത്യയിലെ വില

ഐക്യുഒഒ 7: ഇന്ത്യയിലെ വില

ഐക്യുഒഒയുടെ ട്വീറ്റ് അനുസരിച്ച് ഐക്യുഒഒ 7 സ്മാർട്ട്ഫോൺ 30,000 രൂപയ്ക്കും 40,000 രൂപയ്ക്കും ഇടയിലുള്ള വിലയിൽ ആയിരിക്കും പുറത്തിറങ്ങുക. 3X990 എന്നാണ് വില കൊടുത്തിരിക്കുന്നത്. ഇതിൽ എക്സ് നൽകിയിരിക്കുന്ന സംഖ്യ പൂജ്യം മുതൽ 9 വരെയുള്ള ഏതുമാകാം. ഈ വില കണക്കിലെടുക്കുമ്പോൾ ഈ സ്മാർട്ട്ഫോണിന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വൺപ്ലസ് 9നെക്കാൾ വിലകുറവായിരിക്കും. വൺപ്ലസ് 9 സ്മാർട്ട്ഫോണിന് 49,999 രൂപയാണ് വില.

ഐക്യുഒഒ 7: സവിശേഷതകൾ

ഐക്യുഒഒ 7: സവിശേഷതകൾ

ഐക്യുഒഒ 7 സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ബേസ് മോഡലിനൊപ്പം 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മറ്റൊരു വേരിയന്റ് കൂടി പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ഈ രണ്ട് വേരിയന്റുകളാണ് ചൈനീസ് വിപണിയിൽ അവതരിപ്പിച്ചത്. ഐക്യുഒഒ 7 സ്മാർട്ട്ഫോണിൽ 6.62 ഇഞ്ച് എഫ്എച്ച്ഡി + അമോലെഡ് ഡിസ്പ്ലേ ഉണ്ടായിരിക്കും. ഈ ഡിസ്പ്ലെയ്ക്ക് 2400 x 1080 പിക്‌സൽ റെസല്യൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റും ഉണ്ടായിരിക്കും.

ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 888 എസ്ഒസി

ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 888 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഡിവൈസ് ആയിരിക്കും ഐക്യുഒഒ 7 എന്നാണ് റിപ്പോർട്ടുകൾ. ആൻഡ്രോയിഡ് 11 ബേസ്ഡ് ഒറിജിനോസ് ഒഎസായിരിക്കും ഈ ഡിവൈസിൽ ഉണ്ടാവവുകയെന്നും റിപ്പോർട്ടുകൾ. 48 എംപി പ്രൈമറി ക്യാമറ സെൻസർ, 13 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 13 എംപി ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഐക്യുഒഒ 7 സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്.

ബാറ്ററി

ഐക്യുഒഒ 7 സ്മാർട്ട്ഫോണിന്റെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി ക്യാമറ സെൻസർ നൽകിയിട്ടുണ്ട്. 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4000 mAh ബാറ്ററിയാണ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. 5ജി, 4ജി വോൾട്ടി, ബ്ലൂടൂത്ത് 5.2, എൻ‌എഫ്‌സി, ഡ്യുവൽ സിം, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഡിവൈസിൽ ഉള്ള കണക്ടിവിറ്റി ഓപ്ഷനുകൾ. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.

ഐക്യുഒഒ 7, വൺപ്ലസ് 9: മികച്ചത് ഏത്

ഐക്യുഒഒ 7, വൺപ്ലസ് 9: മികച്ചത് ഏത്

ഐക്യുഒഒ 7 സ്മാർട്ട്ഫോണിന് വൺപ്ലസ് 9നെക്കാൾ വില കുറവായിരിക്കുമെന്നാണ് കരുതുന്നത്. രണ്ട് ഫോണുകളും സ്നാപ്ഡ്രാഗൺ 888 ചിപ്സെറ്റിന്റെ കരുത്തിലായിരിക്കും പ്രവർത്തിക്കുന്നത്. 120W ഫാസ്റ്റ് ചാർജിംഗ്, OIS ടെക്നോളജി പോലുള്ള സവിശേഷതകൾ ഐക്യുഒഒ 7ൽ നൽകിയിട്ടുണ്ട്. പ്രീമിയം ഡിസൈൻ, നൂതന ക്യാമറ സവിശേഷതകൾ എന്നിവയുള്ള സ്മാർട്ട്ഫോൺ ആവശ്യമുള്ളവർക്ക് വൺപ്ലസ് 9 തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. ഹാസെൽബ്ലാഡ് ക്യാമറകളാണ് ഈ ഡിവൈസിൽ ഉള്ളത്.

Best Mobiles in India

English summary
According to an iQOO tweet, the iQOO7 smartphone will be priced between Rs 30,000 and Rs 40,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X