അതിവേഗം ചാർജ് ചെയ്യാവുന്ന മികച്ച ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 10 സ്മാർട്ട്ഫോണുകൾ

|

സ്‌മാർട്ട്‌ഫോണുകൾ വാങ്ങുമ്പോൾ ആളുകൾ ശ്രദ്ധിക്കുന്ന പ്രധാന ഫീച്ചറുകളിലൊന്നായി ഫാസ്റ്റ് ചാർജിങ് മാറിക്കഴിഞ്ഞു. ഫോണുകൾ അധിക നേരം ചാർജ് ചെയ്യാൻ ആളുകൾക്ക് സമയമോ താല്പര്യമോ കാണില്ല. ഇത്തരമൊരു അവസരത്തിൽ ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയുടെ ആവശ്യകത വളരെ കൂടുതലാണ്. ഇന്ന് വിപണിയിലെത്തുന്ന സ്മാർട്ട്ഫോണുകളിൽ മിക്കതിലും ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യ ഉണ്ടാകാറുണ്ട്. ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയിൽ തന്നെ വലിയൊരു കുതിച്ചുചാട്ടം അടുത്തകാലത്ത് ഉണ്ടായിട്ടുമുണ്ട്.

ഫാസ്റ്റ് ചാർജിങ്

ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള മികച്ച സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ പട്ടികയിൽ ഷവോമി 11ഐ ഹൈപ്പർചാർജ് പോലെയുള്ള സ്മാർട്ട്ഫോണുകളുണ്ട്. പട്ടികയിലുള്ള ഫോണുകളിൽ മിക്കതും മിഡ് റേഞ്ച്, മുൻനിര സ്മാർട്ട്‌ഫോണുകളാണ്. നിങ്ങൾക്ക് കൂടുതൽ നേരം ഫോൺ ചാർജ് ചെയ്യാൻ താല്പര്യം ഇല്ലെങ്കിൽ തിരഞ്ഞെടുക്കാവുന്ന മികച്ച ഫാസ്റ്റ് ചാർജിങ് സ്മാർട്ട്ഫോണുകൾ നോക്കാം.

ഐക്യുഒഒ 7

ഐക്യുഒഒ 7

ഇന്ത്യൻ വിപണിയിലെ ഏറ്റവും വേഗത്തിൽ ചാർജ് ചെയ്യാൻ സാധിക്കുന്ന സ്മാർട്ട്ഫോണുകളിലൊന്നാണ് ഐക്യുഒഒ 7. വിവോയുടെ സബ് ബ്രാൻഡിന്റെ ഈ ഡിവൈസിൽ 4,000 mAh ബാറ്ററിയാണ് ഉള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്. വെറും 18 മിനിറ്റിനുള്ളിൽ മുഴുവനും തീർന്ന ബാറ്ററി 100 ​​ശതമാനം വരെ ചാർജ് ചെയ്യാൻ ഈ ഫാസ്റ്റ് ചാർജിങിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഈ ഫെബ്രുവരി മാസം വാങ്ങാവുന്ന 15000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾഈ ഫെബ്രുവരി മാസം വാങ്ങാവുന്ന 15000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ

ഷവോമി 11ഐ ഹൈപ്പർചാർജ്
 

ഷവോമി 11ഐ ഹൈപ്പർചാർജ്

ഷവോമി 11ഐ ഹൈപ്പർചാർജ് ലോഞ്ച് ചെയ്തുകൊണ്ട് ഷവോമി ഫാസ്റ്റ് ചാർജിങ് ഫോണുകളുടെ ഇടയിൽ തരംഗം സൃഷ്ടിച്ചു. ഈ ഫോണിന്റെ പേര് തന്നെ ചാർജിങ് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടാണ് നൽകിയിരിക്കുന്നത്. ഷവോമി 11ഐ ഹൈപ്പർചാർജ് ഫോണിൽ 4,500 mAh ബാറ്ററിയാണ് ഉള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാൻ 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിൽ ഉണ്ട്. വെറും 20 മിനിറ്റിനുള്ളിൽ ബാറ്ററി 100 ശതമാനം വരെ ചാർജ് ചെയ്യാൻ ഈ സാങ്കേതികവിദ്യയ്ക്ക് സാധിക്കും.

ഷവോമി 11ടി പ്രോ

ഷവോമി 11ടി പ്രോ

ഷവോമി 11ടി പ്രോ സ്മാർട്ട്ഫോണിൽ 5,000 mAh ബാറ്ററിയാണ് ഉള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാൻ ഷവോമി 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് തന്നെയാണ് നൽകിയിരിക്കുന്നത്. വെറും 21 മിനിറ്റിനുള്ളിൽ ഫോൺ 13 ശതമാനത്തിൽ നിന്നും 100 ​​ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. റിവ്യൂവിലൂടെയും മറ്റും ഇത് ശരിയാണെന്ന് ബോധ്യപ്പെട്ടിട്ടുമുണ്ട്.

ഷവോമി എംഐ 10 അൾട്ര

ഷവോമി എംഐ 10 അൾട്ര

ഷവോമി എംഐ 10 അൾട്ര കുറച്ച് പഴയ മോഡലാണ്. ഈ ഡിവൈസിൽ 4,500 mAh ബാറ്ററിയാണ് ഉള്ളത്. 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ ഡിവൈസിൽ ഉണഅട്. 21 മിനിറ്റിനുള്ളിൽ ബാറ്ററി പൂർണ്ണമായി ചാർജ് ചെയ്യാൻ ഈ ഡിവൈസിലെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടിന് സാധിക്കും. ഷവോമി എംഐ 10 അൾട്ര ഏറ്റവും പുതിയ ഫോണല്ല എന്നത് കണക്കാക്കുമ്പോൾ ഇത് മികച്ചൊരു ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് തന്നെയാണ്.

പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നവർ കാത്തിരിക്കുക, ഈ ഫോണുകൾ ഫെബ്രുവരിയിൽ പുറത്തിറങ്ങുംപുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നവർ കാത്തിരിക്കുക, ഈ ഫോണുകൾ ഫെബ്രുവരിയിൽ പുറത്തിറങ്ങും

വൺപ്ലസ് 9 പ്രോ

വൺപ്ലസ് 9 പ്രോ

ഏറ്റവും വേഗത്തിൽ ചാർജ് ചെയ്യാവുന്ന പത്ത് സ്മാർട്ട്‌ഫോണുകളുടെ പട്ടികയിൽ വൺപ്ലസ് 9 പ്രോയും ഉണ്ട്. ഈ പ്രീമിയം ഡിവൈസിൽ 4,500 mAh ബാറ്ററിയാണ് ഉള്ളത്. 65W വാർപ്പ് ചാർജിങ് സപ്പോർട്ടും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. 50W വയർലെസ് ചാർജിങ് സപ്പോർട്ടുള്ള വൺപ്ലസ് 9 പ്രോയിൽ വയേഡ് ചാർജർ ഉപയോഗിച്ച് ഏകദേശം 32 മിനിറ്റിനുള്ളിൽ ബാറ്ററി മുഴുവനായി ചാർജ് ചെയ്യാൻ സാധിക്കും.

ഓപ്പോ റെനോ 6 പ്രോ

ഓപ്പോ റെനോ 6 പ്രോ

പ്രീമിയം ഫ്ലാഗ്ഷിപ്പായ ഓപ്പോ റെനോ 6 പ്രോ 65W സൂപ്പർ വൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായിട്ടാണ് വരുന്നത്. 4,500 mAh ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്. ഏകദേശം 35 മിനിറ്റിനുള്ളിൽ നിങ്ങൾക്ക് 100 ശതമാനം വരെ ചാർജ് ചെയ്യാൻ ഈ ഫാസ്റ്റ്ചാർജറിലൂടെ സാധിക്കും. അടുത്ത തലമുറ ഡിവൈസായ ഓപ്പോ റെനോ7 പ്രോ സമാനമായ ചാർജിംഗ് സാങ്കേതികവിദ്യ പായ്ക്ക് ചെയ്യുമെന്നും സൂചനയുണ്ട്.

റിയൽമി എക്സ്50 പ്രോ

റിയൽമി എക്സ്50 പ്രോ

ഏറ്റവും വേഗത്തിൽ ചാർജ് ചെയ്യാവുന്ന 10 ഫോണുകളുടെ പട്ടികയിൽ റിയൽമി എക്സ്50 പ്രോയും ഉൾപ്പെടുന്നു. 65W സൂപ്പർ ഡാർട്ട് ഫ്ലാഷ് ചാർജിങ് സപ്പോർട്ടുള്ള 4,200 mAh ബാറ്ററിയാണ് ഈ ഡിവൈസിൽ റിയൽമി നൽകിയിട്ടുള്ളത്. ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉപയോഗിച്ച് ചാർജിംഗ് കഴിവുകൾ ഉപയോഗിച്ച് 35 മിനുറ്റിനുള്ളിൽ ഈ ഡിവൈസിലെ ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ സാധിക്കുമെന്ന് ഡിവൈസിന്റെ റിവ്യുവിൽ നിന്നും വ്യക്തമാണ്.

ആറ് ക്യാമറകളുമായി ഇന്ത്യൻ വിപണിയിലെത്തിയ ഏറ്റവും മികച്ച സ്മാർട്ട്ഫോണുകൾആറ് ക്യാമറകളുമായി ഇന്ത്യൻ വിപണിയിലെത്തിയ ഏറ്റവും മികച്ച സ്മാർട്ട്ഫോണുകൾ

ഓപ്പോ ഫൈൻഡ് എക്സ്2 പ്രോ

ഓപ്പോ ഫൈൻഡ് എക്സ്2 പ്രോ

വേഗത്തിൽ ചാർജ് ചെയ്യുന്ന 10 ഫോണുകളുടെ പട്ടികയിൽ ഓപ്പോ ഫൈൻഡ് എക്സ്2 പ്രോയും ചേരുന്നു. 2020-ൽ ലോഞ്ച് ചെയ്ത ഈ ഫോൺ അൽപ്പം പഴക്കമുള്ളതാണെങ്കിലും 2022ലെ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ചാർജിങ് ഫോണുകളുടെ പട്ടികയിൽ ഈ ഡിവൈസ് ഇടംനേടുന്നു. ഓപ്പോ ഫൈൻഡ് എക്സ്2 പ്രോയിൽ 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,260 mAh ബാറ്ററിയാണ് ഉള്ളത്. 40 മിനിറ്റിനുള്ളിൽ ഈ ഡിവൈസിന് 0 ശതമാനത്തിൽ നിന്നും 100 ​​ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും.

ഹുവാവേ മേറ്റ് എക്സ്എസ്

ഹുവാവേ മേറ്റ് എക്സ്എസ്

ഹുവാവേ മേറ്റ് എക്സ്എസ് സ്മാർട്ട്ഫോണിൽ കമ്പനി 55W സൂപ്പർ ചാർജ് സാങ്കേതികവിദ്യയാണ് നൽകിയിരിക്കുന്നത്. പക്ഷേ ബോക്സിൽ കൂടുതൽ വേഗത്തിൽ ചാർജ് ചെയ്യുന്ന അഡാപ്റ്ററുമായി സ്മാർട്ട്ഫോൺ വരുന്നു. ഈ ഡിവൈസ് ഇതുവരെ ഇന്ത്യയിൽ ലഭ്യമായിട്ടില്ല.

റിയൽമി എക്സ്2 പ്രോ

റിയൽമി എക്സ്2 പ്രോ

റിയൽമി എക്സ്2 പ്രോ സ്മാർട്ട്ഫോണിൽ 4,000 mAh ബാറ്ററിയാണ് ഉള്ളത്. 50W സൂപ്പർ വൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ ഡിവൈസിൽ ഉണ്ട്. 40 മിനിറ്റിനുള്ളിൽ ഫോൺ പൂർണ്ണമായി ചാർജ് ചെയ്യാൻ സാധിക്കുമെന്ന് റിവ്യുവിലൂടെ വ്യക്തമായതാണ്.

റെഡ്മി നോട്ട് 11, വിവോ വൈ75 5ജി തുടങ്ങിയ കഴിഞ്ഞ വാരം വിപണിയിലെത്തിയ സ്മാർട്ട്ഫോണുകൾറെഡ്മി നോട്ട് 11, വിവോ വൈ75 5ജി തുടങ്ങിയ കഴിഞ്ഞ വാരം വിപണിയിലെത്തിയ സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
Here are the top ten smartphones in India with the best fast charging support. The list includes smartphones like IQOO7, Xiaomi 11i Hypercharge and OnePlus 9 Pro.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X